0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 31 [Alby]

Author : alby Read All Parts 457
നിന്റെ ചെക്കൻമാരിലാരോടെങ്കിലും കീഴടങ്ങാൻ പറയ്.ബാക്കി എങ്ങനെ വേണമെന്ന് ഞാൻ പറയാം." "അത്.....മാഷെ,ആ ടീച്ചറെ അങ്ങനെ തുറന്നുവിട്ടാൽ?" "ഇനിയും കയ്യിൽ സൂക്ഷിച്ചാൽ റിസ്ക് നമുക്കാണ് ഇരുമ്പേ.മിസ്സിങ് കേസ് ആണ്,അതും ഒരു പെണ്ണ്. രാജീവ് തത്കാലം അനങ്ങുന്നില്ല എന്നെയുള്ളൂ.അനുകൂലമായ സമയം നോക്കിയിരിക്കുകയാണവൻ.എല്ലാം ഒന്നിച്ചായിരിക്കും പ്രയോഗവും.ഏത് വകുപ്പിലൊക്കെ ഉൾപ്പെടുമെന്ന് സുരയോടു പ്രത്യേകം പറയണ്ടല്ലോ?" "മാഷെന്താ ഉദ്ദേശിക്കുന്നത്?"സുര ചിന്താക്കുഴപ്പത്തിലായിരുന്നു. "പുറത്ത് വരുന്ന ചിത്ര നമ്മുടെ പേര് മിണ്ടരുത്.പറയേണ്ടത് നമ്മൾ പറയുന്ന പേരും കാര്യങ്ങളും.സുരക്ക് ഇനി എന്ത് ചെയ്യണം എന്ന് ഞാൻ പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ?" "സ്റ്റേഷനിൽ നമ്മൾ പറയുന്നത് പ്രവർത്തിക്കാൻ പറ്റിയ ഒരാൾ.മ്മ്മ്.... ഉണ്ട്,ആദ്യം ആ ടീച്ചറിനെ പറഞ്ഞു പഠിപ്പിക്കണം"സുര പറഞ്ഞു. അതെ സമയം കളപ്പുരക്കു മുന്നിൽ ഒരു ബുള്ളറ്റ് വന്നുനിന്നു."കമാൽ ആയിരിക്കും"വണ്ടിയുടെ സ്വരം കേട്ട സുര പറഞ്ഞു.അത് ശരിവച്ചുകൊണ്ട് തന്നെ അയാൾ അകത്തേക്ക് വന്നു. കമാൽ അങ്ങോട്ടേക്ക് വന്നപ്പോൾ പറഞ്ഞതിലും വൈകിയിരുന്നു. കുറച്ചു ദിവസങ്ങളായി ഭൈരവന് പിറകെയായിരുന്നു അയാൾ.മരണം കീഴ്പ്പെടുത്തുന്നതിന് മുൻപ് ഭൈരവൻ സഞ്ചരിച്ച വഴികളിലൂടെ കമാലും സഞ്ചരിക്കുകയായിരുന്നു. "എന്തായെടോ..........?"മാധവൻ തിരക്കി. "മാഷെ.........ഭൈരവൻ,അവനെ വിലക്കെടുത്തത് തന്നെ മാഷിന് എതിരെ ഉപയോഗിക്കാൻ വേണ്ടിയാ"
കമാൽ പറഞ്ഞുതുടങ്ങി."അതറിയാം കമാലെ,രണ്ട് വട്ടമാ അവൻ എന്റെ വീട്ടില്........ആദ്യത്തെ ഞാൻ കണ്ണടച്ചതാ,പക്ഷെ അവൻ വീണ്ടും.അതിന്റെ പ്രശ്നങ്ങൾ നമ്മെ ചുറ്റിപ്പറ്റിയുണ്ട് താനും.അന്നിവനെ (ശംഭുവിനെ നോക്കി)ആക്രമിച്ചത് കണ്ണടച്ചുവിട്ടതിന്റെ ഫലം" "അവസാനം ഇറങ്ങിയത് തന്നെ പരോളിലാണ് മാഷെ.അതും ഇറങ്ങിയതല്ല ഇറക്കിയതാണ്.പിന്നീട് സംരക്ഷണം മുഴുവൻ ഇറക്കിയവൻ നൽകി.പകരം അയാൾക്ക് വേണ്ടി ജോലി ചെയ്യണം,അതായിരുന്നു കരാർ."കമാൽ പറഞ്ഞു. "ആർക്ക് വേണ്ടി.........?എന്തിനവൻ എനിക്കെതിരെ......?"മാധവൻ ചോദിച്ചു. "ഇയാൾക്ക് വേണ്ടിയാണ് ഭൈരവൻ അവസാനമായി........ഇയാളാണവനെ ഇറക്കിയതും സംരക്ഷിച്ചതും"കമാൽ തന്റെ ഫോണിൽ സൂക്ഷിച്ച ഫോട്ടോ

💬 Comments

View all comments