0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]

Author : alby Read All Parts 538
അതിലെ സാക്ഷികളിൽ ഒരാൾക്ക് ഒന്നും നോക്കാതെ ജോലി കൊടുക്കുക. എന്തോ എവിടെയോ ചീഞ്ഞുനാറുന്നുണ്ട് എന്ന് വിക്രമൻ ഉറപ്പിച്ചു.ഒരിക്കൽ കൂടി ഗോവിന്ദിനെ കാണണം,കുറച്ചു കൂടുതൽ കാര്യം ചോദിച്ചറിയണം.അതിൽ നിന്നും കേസിനെക്കുറിച്ച് വ്യക്തമായൊരു ചിത്രം ലഭിക്കുമെന്ന് വിക്രമൻ കണക്കുകൂട്ടി.ഒപ്പം താൻ ശരിയായ വഴിയേ ആണെന്നുള്ള തോന്നലും അയാൾക്കുണ്ടായി. ***** അവരുടെ സ്വകാര്യതയിലായിരുന്നു മാധവനും സാവിത്രിയും.എങ്ങനെ പ്രശ്നങ്ങൾക്കൊരു പരിഹാരം കണ്ടു പിടിക്കുമെന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് മാധവൻ.ആദ്യം രാജീവ്‌ മാത്രമായിരുന്നു എതിരെയെങ്കിൽ ഇപ്പോൾ അളിയൻ തന്റെ ശത്രു ആണെന്നുള്ള തിരിച്ചറിവ്‌ മാധവനെ വല്ലാതെ ഉലച്ചിരുന്നു. "എന്താ ഏട്ടാ.........കുറച്ചുനേരമായി ശ്രദ്ധിക്കുന്നു.എന്താ ഇത്രയും ചിന്തിച്ചുകൂട്ടാൻ?ഏത്രയൊക്കെ പ്രശ്നങ്ങൾ നേരിട്ടപ്പോഴും സംയമനം പാലിച്ചുകൊണ്ട് അതൊക്കെ നേരിട്ട എന്റെ മാഷിന് ഇതെന്തു പറ്റി?"കുളി കഴിഞ്ഞു ഈറനോടെ വന്ന സാവിത്രി കട്ടിലിൽ ചാരിയിരുന്നുകൊണ്ട് ആലോചനയിലായിരുന്ന മാഷിനോട്‌ ചോദിച്ചു. "ഇപ്പൊഴുള്ള കാര്യങ്ങളൊക്കെ ഒന്ന് ഓർത്തുപോയതാണ് സാവിത്രി.ഇത് പോലെ ഒന്ന് മുന്നേ ഉണ്ടായിട്ടുമില്ല." "അറിയാം മാഷെ.ആ പിള്ളേരുടെ കാര്യമോർക്കുമ്പഴാ ഒരു വിഷമം. പാവം ഒരു പെണ്ണ് ഈ വീട്ടിൽ കയറി വന്നിട്ട് എന്തെല്ലാം അനുഭവിക്കണം. ഗോവിന്ദിനെക്കൊണ്ടുള്ള ശല്യം ആയിരുന്നു മുന്നേയെങ്കിൽ ശംഭുവിന്റെ പോക്ക് കണ്ടിട്ടുള്ള ആധിയാ ഇപ്പൊ അതിന്." "അവന് പ്രായത്തിന്റെ ആവേശം കൂടും.അടങ്ങിനിൽക്കാൻ പറഞ്ഞു ഞാൻ.അവനെന്തെങ്കിലും പറ്റിയാൽ ആ പെണ്ണിനോട് സമാധാനം പറയുക ബുദ്ധിമുട്ടാകും."
"മ്മ്മ്മ്.......ജീവിച്ചുതുടങ്ങിയിട്ടേയുള്ളൂ അവര്.അതിനുള്ള തടസം അതെന്ത്‌ തന്നെയായാലും മാറ്റിക്കൊടുക്കണം." "അത് പറയുമ്പോൾ എന്താ ടീച്ചർക്ക് ഒരു വിഷമം പോലെ?" "ഒന്ന് പോ മാഷെ...........അവര് ജീവിക്കട്ടെ.അതിലൊരു കരടായി ഞാൻ വേണ്ട. അവർ ഈ കൂട് വിട്ടു പോവാതിരുന്നാൽ മാത്രം മതി." സാവിത്രിയല്പം ആശങ്കയോടെയാണ് അത് പറഞ്ഞതും. "ഹേയ്.......വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട.അവര്

💬 Comments

View all comments