Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]
വണ്ടി കുറുകെ നിർത്തി കേറ്റിക്കൊണ്ട് പോകുവാരുന്നു.എന്നിട്ട് ജോലിയും തന്നു.അതൊക്കെയോർക്കുമ്പോൾ ഇപ്പോഴും ഒരു വിശ്വാസക്കുറവ് തോന്നും സർ."
"അതെന്താടൊ അങ്ങനെ?മറ്റാർക്കും ഇല്ലാത്ത പരിഗണന തനിക്ക് മാത്രം."
"അറിയില്ല സാറെ.ഞാൻ ചോദിച്ചിട്ടും വ്യക്തമായൊരു മറുപടി ലഭിച്ചില്ല.
പിന്നെ വേലയും കൂലിയും ഇല്ലാതെ നടന്നപ്പോൾ കിട്ടിയ ജോലി,
അതുകൊണ്ട് കൂടുതൽ തിരക്കാനും പോയില്ല."
"അത് നന്നായി.കേസിലെ സാക്ഷി ആണെന്നൊക്കെ അറിഞ്ഞാൽ ചിലപ്പോൾ ഇവന്മാരൊക്കെ തൂക്കി എടുത്തു കളയാനും മതി."വിക്രം അയാളെ പതിയെ സ്ക്രൂ ചെയ്തു കൊണ്ടിരുന്നു.ഒപ്പം തീരുന്ന മുറക്ക് മദ്യവും ഒഴിച്ചുനൽകി.
"അത് പിന്നെ സാറെ അതറിഞ്ഞത് കൊണ്ട് തന്നാ ജോലി കിട്ടിയെ.ആ മരിച്ചയാളെ മേടത്തിന് അടുത്തറിയാം പോലും."
"അങ്ങനെയൊന്നുണ്ടൊ?"വിക്രം അതിശയോക്തിയിൽ ചോദിച്ചു.
"എങ്ങനെയെന്ന് അറിയില്ല സാറെ.
പക്ഷെ വില്ല്യം സാറിന്റെ കൂടെ ഉണ്ടായിരുന്ന സാറ് മുതലാളിയുടെ വളരെയടുത്ത ബന്ധുവാണ്.എപ്പഴൊ പറഞ്ഞു കേട്ടതാണ്."സെക്യൂരിറ്റി കിക്കിന്റെ പുറത്ത് തന്റെ മനസ്സ് വിക്രമന് മുന്നിൽ തുറക്കുകയായിരുന്നു.
വിക്രമൻ ബുദ്ധിപൂർവ്വം തന്റെ കള്ള് സേവ രണ്ടെണ്ണത്തിൽ നിർത്തിയിട്ട് അയാളെക്കൊണ്ട് തനിക്ക് വേണ്ടുന്ന കാര്യങ്ങൾ പറയിപ്പിക്കുന്നതിലാണ് ശ്രദ്ധിച്ചത്.ഒടുവിൽ ഓഫ് ആയ തന്റെ സഹ കുടിയനെ ബാറിൽ തന്നെ ഉപേക്ഷിച്ചിട്ട് തനിക്ക് ലഭിച്ച വിവരങ്ങളുമായി പുറത്തേക്കിറങ്ങി.
തിരികെ വിക്രം വീട്ടിലേക്ക് മടങ്ങുമ്പോൾ തനിക്ക് പുതിയ വഴി തുറന്നുകിട്ടിയതിന്റെ ത്രില്ലിൽ ആയിരുന്നു അയാൾ.ആ സന്തോഷം ആസ്വദിച്ചുകൊണ്ട് അയാൾ ഗിയർ ഷിഫ്റ്റ് ചെയ്തു ഇടത്തേക്ക് തിരിഞ്ഞു.
അന്ന് വന്ന പെണ്ണിന്റെ മുഖം അയാൾ കണ്ടിട്ടില്ല.പക്ഷെ പറഞ്ഞുകേട്ടത് വച്ച് തന്റെയൊരു പൊക്കവും അല്പം കൂടി വണ്ണവുമുണ്ട്.കൂടാതെ മരിച്ചയാൾ എംപയർ ഗ്രൂപ്പിന്റെ മേധാവികൾക്ക് അറിയുന്ന ഒരാൾ,അത് വിക്രമന് പുതിയ അറിവായിരുന്നു.ഒപ്പം ഗോവിന്ദനുമായിട്ടുള്ള ബന്ധവും. അങ്ങനെയുള്ളപ്പോൾ
💬 Comments
View all comments