Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]
ചെയ്തു.കാര്യം അറിയാത്തതുകൊണ്ടുള്ള അങ്കലാപ്പോടെ സെക്യൂരിറ്റി ചേട്ടനും
വണ്ടിയിൽ കയറി.
വിക്രമൻ നേരെ പോയത് ബാറിലെക്കാണ്."എന്താ സാറെ ഇവിടെ?"എന്നയാൾ ചോദിക്കുകയും ചെയ്തു.
"താൻ വാടോ."വിക്രമൻ അയാളെയും കൊണ്ട് അകത്തേക്ക് കയറി.
ഏകദേശം ഒഴിഞ്ഞ കോണിലായി കാബിനിനുള്ളിൽ അവർ ഇരിപ്പിടം കണ്ടെത്തി.
"ഒരു ഓൾഡ് മങ്ക് ഫുള്ള്,സോഡാ, ചില്ലിച്ചിക്കൻ ബോൺ ലെസ്സ് ഡ്രൈ ഫുള്ള്"ഓർഡർ എടുക്കാൻ വന്ന പയ്യനോട് വിക്രമൻ വേണ്ടുന്നത് പറഞ്ഞശേഷം പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ചു.
"എന്താടോ?"അന്തം വിട്ടു തന്നെ നോക്കിയിരിക്കുന്ന സെക്യൂരിറ്റിയോട് വിക്രമൻ ചോദിച്ചു.
"എനിക്കൊന്നും മനസിലാകുന്നില്ല സർ."അയാൾ മറുപടി നൽകി.
"ഒന്നുല്ല....ഒന്ന് കൂടണം എന്ന് തോന്നി.
അത്രതന്നെ."വിക്രമൻ മറുപടി നൽകിയതോടൊപ്പം ഒരു സിഗരറ്റ് അയാൾക്ക് നേരെയും നീട്ടിക്കൊണ്ട് പുക ഊതിവിട്ടു.
അപ്പൊഴേക്കും അവരുടെ ഓർഡർ എത്തിയിരുന്നു.വിക്രമൻ തന്നെ അയാൾക്ക് മദ്യം വിളമ്പിനൽകി.
അവരുടെ ഗ്ലാസ്സുകൾ തമ്മിൽ കൂട്ടി മുട്ടി.സെക്യൂരിറ്റിയുടെ പേടി പതിയെ മാറിത്തുടങ്ങിയിരുന്നു.ഒന്ന് കിക്ക് കൂടാൻ രണ്ടാളും ഇടക്ക് ഓരോ പുകയെടുക്കും.ഓരോ നാട്ടു വർത്താനവും പറഞ്ഞുകൊണ്ട് അവർ ഗ്ലാസ്
കാലിയാക്കിക്കൊണ്ടിരുന്നു.അതിന് ഒപ്പം തന്നെ ഒഴിഞ്ഞ ഗ്ലാസ്സുകൾ നിറഞ്ഞുകൊണ്ടുമിരുന്നു.
"എങ്ങനെയുണ്ടെടൊ തന്റെ പുതിയ ജോലി?"ഒന്ന് മൂഡായി എന്ന് തോന്നിയ വിക്രമൻ സാധാരണ എന്ന
മട്ടിൽ ചോദിച്ചു.
"കുഴപ്പമില്ല സർ.നന്നായി പോകുന്നു.
മുൻപത്തെ ജോലിയെക്കാളും വളരെ മെച്ചമുണ്ട്.അല്പം ദൂരക്കൂടുതലുണ്ട് എന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല."അയാൾ മറുപടി നൽകി.
"എന്നാലും തന്റെയൊരു ഭാഗ്യം.ഇത്ര വലിയ കമ്പനിയിലൊക്കെ ജോലി കിട്ടാൻ തന്നെ ഒരു യോഗം വേണം."
വിക്രം ഒന്നുകൂടി എറിഞ്ഞു.
"അത് ശരിയാ സാറെ,ഇന്ന് സാറെന്നെ കൂട്ടി ഇങ്ങോട്ട് വന്നില്ലേ. അത് പോലെയായിരുന്നു മേടവും.
ഒരിക്കൽ വഴിയിൽ
💬 Comments
View all comments