0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]

Author : alby Read All Parts 534
വിളച്ചിലെടുക്കാതെ ഗോവിന്ദ്.ഇതെ ദിവസം,ഇതെ സമയം ഞാൻ നിന്റെ മുന്നിലുണ്ടാവും.ഒന്ന് വാട്ടം വന്നപ്പോൾ പലിശക്കുള്ള വഴി തെളിഞ്ഞു.അതുകൊണ്ട് തത്കാലം ആ ഫ്ലാറ്റ് ഞാനിങ്ങെടുക്കുവാ. പലിശയിനത്തിലെങ്കിലും എനിക്കതു മുതലാവും.ഇനി പുകയത്തൊന്ന് വച്ചുപഴുപ്പിച്ചാൽ മുതലുമിങ്‌ പോരും. അത്രമാത്രം ഗോവിന്ദിനോടായി പറഞ്ഞുകൊണ്ട് ചെട്ടിയാർ പുറത്തേക്ക് നടന്നു. "ഞാനിവിടെത്തന്നെ കാണും ചെട്ടിയാരെ.എന്റെ ഊഹം ശരിയാണെങ്കിൽ താൻ പറഞ്ഞ സമയത്തിന് മുൻപ് താനെന്റെ മുൻപിലുണ്ടാവും." ചെട്ടിയാർ പോകുന്നതും നോക്കി ഗുണ്ടകളുടെ പിടിയിൽ കിടന്ന കുതറിക്കൊണ്ട് ഗോവിന്ദ് പറഞ്ഞു. ഫ്ലാറ്റെങ്കിൽ ഫ്ലാറ്റ് ഉള്ളതാവട്ടെ.രണ്ട് നാൾ വെളിച്ചം കാണാതെ കിടന്നപ്പഴ് പലിശയിനത്തിൽ ഫ്ലാറ്റെങ്കിലും കിട്ടി എങ്കിൽ ഒന്ന് പിഴിഞ്ഞെടുത്താൽ ബാക്കി തുകക്കുള്ള വഴി ഗോവിന്ദൻ തന്നെ കാണിച്ചുതരുമെന്ന ചിന്തയിൽ ,അല്ലെങ്കിൽ അവനെയാരെങ്കിലും തിരഞ്ഞു വരും എന്നൂഹിച്ചുകൊണ്ട് ഗോവിന്ദന്റെ വാക്കുകൾക്ക് ചെവികൊടുക്കാതെ,അവന്റെ വാക്കുകളിൽ ഒളിഞ്ഞിരുന്ന അപകടം മനസിലാക്കാതെ അയാൾ പുറത്തേക്ക് നടന്നു. ***** വിക്രമൻ........അയാൾ കാത്തുനിന്നു. തന്റെ വഴിയിൽ വെളിച്ചമേകാനുള്ള വ്യക്തിയെയും കാത്ത്.സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു.വിക്രം പ്രതീക്ഷിച്ചതുപോലെ തന്നെ അയാൾ ദൂരെനിന്നും വരുന്നത് കണ്ടു,"നമ്മുടെ സെക്യൂരിറ്റി ചേട്ടൻ"അയാളിൽ നിന്ന് ഒരു സൂചനയെങ്കിലും കിട്ടുമെന്ന് വിക്രമൻ പ്രതീക്ഷിക്കുന്നുണ്ട്.അത് കാരണമാണ് ഈയൊരു കാത്തു നിൽക്കലും. എംപയർ ഗ്രൂപ്പ്‌ അവരുടെ പോളിസി തെറ്റിച്ചതെന്തിനെന്നറിയണം.അതിൽ കൊലപാതകത്തെക്കുറിച്ചുള്ള സൂചനകൾ ഒളിഞ്ഞു കിടപ്പുണ്ടെന്ന് വിക്രമന്റെ മനസ്സ് അപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. ചിലപ്പോൾ ഇതായിരിക്കും ദൈവം കരുതിവച്ച അടയാളം എന്നയാൾ ചിന്തിച്ചുതുടങ്ങിയിരുന്നു. തന്നെ കടന്നുപോയ മനുഷ്യനെ വിക്രമൻ കൈ കൊട്ടി വിളിച്ചു.ആളെ മനസ്സിലായതും വേഗം തന്നെ അയാൾ വിക്രമനരുകിലെത്തി. "എന്താ സാറെ........എന്താ പതിവ് തെറ്റിച്ചുകൊണ്ട് ഈ വഴിയരികിൽ?" അയാൾ ചോദിച്ചു. "താൻ കേറ്,വഴിയെ പറയാം." അത്രയും പറഞ്ഞുകൊണ്ട് വിക്രമൻ വണ്ടി സ്റ്റാർട്ട്‌

💬 Comments

View all comments