0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]

Author : alby Read All Parts 533
ബാക്കി മൂന് കോടി,അതും ഒരു മാസം കൊണ്ട്. നിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ കൂട്ടിയാൽ കൂടില്ലത്.അതുകൊണ്ട് ആരെങ്കിലും തിരക്കിവരുന്നത് വരെ നിന്നക്ക് സുഖചികിത്സ നൽകാനാ ഉദ്ദേശവും. പിന്നെ ഞാനൊരു പലിശക്കാരനാ, ലാഭം മാത്രം കണക്ക് കൂട്ടുന്നവൻ.ആ എനിക്ക് കൂട്ടിക്കിഴിച്ചു നോക്കുമ്പോൾ മുതല് പോലും കിട്ടാത്ത ഫ്ലാറ്റും,ഒരു മാസം കഴിഞ്ഞു കിട്ടുമെന്നുറപ്പില്ലാത്ത ബാക്കി പണവും നിന്റെ വാക്കും വിശ്വസിച്ചു പ്രതീക്ഷിക്കുന്നതിനേക്കാൾ നല്ലത് എനിക്ക് ലാഭം തരുന്ന വഴിയേ പോകുന്നതാണ്." "തനിക്ക് തന്റെ പണം കിട്ടണം, എനിക്കെന്റെ ജീവനും.ചെട്ടിയാരെ..... എനിക്കറിയാം താൻ എന്റെ പിന്നാലെയുണ്ടെന്നും,ഒരിക്കൽ പിടി വീഴുമെന്നും.അതു മുന്നിൽ കണ്ട് തന്നെയാ ഞാൻ ഓരോ ചുവടും വച്ചത്.ഞാൻ മിസ്സിങ് ആയ സമയം മുതൽ എന്നെ ആവശ്യമുള്ള മറ്റു ചിലർ അന്വേഷിച്ചിറങ്ങിയിട്ടുണ്ടാവും. അതും തന്നെ നന്നായറിയുന്നവർ." "ഭയപ്പെടുത്തുകയാണോ ഗോവിന്ദ്. നിന്നെ ഒരു വട്ടം നമ്പിയതിന്റെയാ ഇപ്പോൾ ഇങ്ങനെയൊരു സീൻ.ആ നിന്നെ ഒരിക്കൽ കൂടി.......അത്രയും മണ്ടനല്ല ചെട്ടിയാർ."ഗോവിന്ദിന്റെ വാക്കുകൾക്ക് വിലകൊടുക്കാതെ ചെട്ടിയാർ പറഞ്ഞു. "ഹാ.......ഞാൻ പറയട്ടെ ചെട്ടിയാരെ. ഞാൻ വെറുതെ പറഞ്ഞതാണെന്ന് തനിക്ക് തോന്നുന്നുണ്ടോ?" "മോനെ......ഊതല്ലേ.ഒരൊറ്റ കുത്തിന് തീരും നീ,അവിടെ തീരും നിന്റെ ഭീഷണിയും.കുറച്ചു പണം നഷ്ടം. അത് ഞാനങ്ങു സഹിക്കും." "അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.ഞാൻ പറയാനുള്ളത് പറഞ്ഞു.ഇനി നിങ്ങളുടെ ഇഷ്ട്ടം" "തത്കാലം മോനാ ഇരുട്ടുമുറിയിൽ തന്നെ കിടക്ക്.എനിക്കെന്റെ പണം മുതലായി എന്ന് തോന്നുമ്പോൾ അന്ന് നീ ജീവനോടെയുണ്ടെങ്കിൽ പുറം ലോകം കാണാം." "ചെട്ടിയാരെ.........."ഗോവിന്ദ് പല്ലു ഞെരിച്ചുകൊണ്ട് അയാളുടെ നേരെ കുതിക്കാൻ തുനിഞ്ഞതും ശിങ്കിടികളവനെ തടഞ്ഞുകഴിഞ്ഞിരുന്നു.അവരുടെ പിടിയിൽ നിന്നും കുതറിമാറാൻ ഗോവിന്ദ് ശ്രമിച്ചുവെങ്കിലും അവരുടെ കൈക്കരുത്തിന് മുന്നിൽ ആ ശ്രമം പരാജയപ്പെട്ടു.
"അധികം

💬 Comments

View all comments