Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]
വിക്കുകയും ചെയ്യാം.അതാ അവസ്ഥ."ഗോവിന്ദ് ഉള്ളതങ്ങു പറഞ്ഞു.
"പൊറുക്കി നായെ........നാണമുണ്ടോ നിനക്ക്.ഓരോന്ന് പറഞ്ഞു എണ്ണി വാങ്ങിയിട്ട് ഒരു ഉളുപ്പുമില്ലാതെ നിന്ന് ചിലക്കുന്നു."
"എന്റെ അവസ്ഥയതാണ് ചെട്ടിയാരെ
ഇപ്പൊ ഒന്ന് കരപറ്റാനുള്ള ഓട്ടത്തിൽ ആണ്.മുങ്ങിത്താഴ്ന്നുകൊണ്ടിരുന്നഎനിക്കൊരു പിടിവള്ളി കിട്ടി.അതിന് പിറകെ പായുമ്പോഴാ നിങ്ങൾ.....ഒരു സാവകാശം അത്രെ ചോദിക്കുന്നുള്ളൂ,വക്കുടയാതെ ഞാൻ തന്നിരിക്കും."
"മോനെ ഗോവിന്ദ്.......കാര്യം ശരിയാ,
കുറച്ചു നാൾ മുന്നേ വരെ നീ പലിശ എങ്കിലും തന്നിരുന്നു.കഴിഞ്ഞ എട്ട് പത്തു മാസമായി അതുമില്ല.ഒന്നും രണ്ടും അല്ല,വട്ടി ഉൾപ്പെടെ അഞ്ചു കോടിയാ.കിള്ളിമംഗലം മാധവന്റെ മകൻ എന്ന പേരിലുള്ള വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ് വെറും ചെക്ക് ലീഫിന്റെ പുറത്ത് നിനക്ക് പണം തന്നതും.ഇന്ന് ആ പേര്പോലും മാഞ്ഞുപോയിരിക്കുന്നു.നിന്നെ
പരിചയപ്പെടുത്തിയ വില്ല്യം ഇന്നില്ല താനും."
"ചെട്ടിയാരെ........നിങ്ങൾ പറയുന്നത് ശരിയാണ്.പക്ഷെ എന്നെ പിടിച്ചു വച്ചതുകൊണ്ട് നിങ്ങളുടെ പണം കിട്ടുവോ,ഒരിക്കലുമില്ല.ഒരവധി തന്നാൽ ഞാൻ ഒരു വഴിയുണ്ടാക്കാം"
"എന്ത് വഴി?എങ്ങനെ?വെറുതെ സെന്റിമെൻസ് വർക്ക് ഔട്ട് ചെയ്യാൻ നോക്കാതെ മോനെ.ഞാനൊരു പലിശക്കാരനാണ്.ഇതുപോലെയുള്ള കിട്ടാക്കടങ്ങൾ പിരിച്ചെടുക്കാൻ എന്റേതായ വഴികളുമുണ്ട്."
"വൈപ്പിനിലുള്ള എന്റെ ഫ്ലാറ്റ്,ഇപ്പൊ ഒരു രണ്ട് കോടി മതിപ്പ് വരും.അത് നിങ്ങളെടുത്തോ.ബാക്കിക്ക് കുറച്ചു സമയം താ."
"ഫ്ലാറ്റ്.........?അതും നിനക്കോ?"അല്പം ചെട്ടിയാർ പുച്ഛം കലർത്തിയാണത് ചോദിച്ചത്.
"അതെ,നിങ്ങളെന്നെ തിരക്കിവന്ന ഫ്ലാറ്റ്.അത് വിറ്റിട്ടൊ,രജിസ്റ്റർ ചെയ്തോ തരാം.ബാക്കി ഒരു മാസം കൊണ്ട്.അല്ലാതെ എന്നെ പൂട്ടിയിട്ടിട്ട് എന്ത് കാര്യം."
അവസാനത്തെ പ്രതീക്ഷയെന്ന നിലയിൽ ഗോവിന്ദൻ രക്ഷപെടാനുള്ള വഴി തേടുകയായിരുന്നു.ചെട്ടിയാർ ഒരു നിമിഷം ആലോചിച്ചിരുന്നു.ശേഷം അയാൾ പറഞ്ഞുതുടങ്ങി.
"അല്ലെങ്കിലും നിന്നെ കൊല്ലാനുള്ള ഉദ്ദേശമൊന്നും എനിക്കില്ല ഗോവിന്ദ്. എനിക്കെന്റെ പണം കിട്ടണം അത്ര മാത്രം.ഫ്ലാറ്റ് എനിക്ക് തരാം എന്ന് പറഞ്ഞത് ശരി,അപ്പൊ
💬 Comments
View all comments