Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]
കൂടാതെ കുറച്ചു പ്രാരാബ്ധങ്ങളും."
പത്രോസിന് മറുപടിയുണ്ടായിരുന്നില്ല.
കാര്യങ്ങൾ തിരിഞ്ഞു എന്നയാൾ മനസ്സിലാക്കി.അത്രയും പറഞ്ഞു പോകാൻ ഇറങ്ങിയ ചിത്ര
ഡോറിനടുത്തെത്തിയപ്പോൾ ഒന്ന് തിരിഞ്ഞു.
"എന്തായാലും പരാതി വല്ലതും ഉണ്ടോ എന്ന് ചോദിച്ചതല്ലെ?നിങ്ങൾക്ക് പറ്റിയ ഒന്ന് ഞാൻ തരാം.അതൊക്കെ നിങ്ങൾക്ക് പറഞ്ഞിട്ടുള്ളൂ."അത്രയും പറഞ്ഞുകൊണ്ട് ഒരു പേപ്പർ വാങ്ങി ചിത്ര തന്റെ പരാതിയെഴുതി.
താൻ ഇല്ലാതിരുന്ന സമയങ്ങളിൽ എപ്പഴൊ തന്റെ വീട്ടിൽ നടന്ന മോഷണത്തെ കുറിച്ച് അന്വേഷിക്കണം എന്നതായിരുന്നു അതിലെ ആവശ്യം.തത്കാലം വേറെ വഴിയില്ലാതെ പത്രോസ് അവളുടെ രണ്ട് റിക്വസ്റ്റും ഫയലിൽ സ്വീകരിച്ചു.
*****
ഗോവിന്ദ് പരുവപ്പെട്ടുകാണും എന്ന് തോന്നിയതിനാലാവണം അന്ന് രാത്രി ചെട്ടിയാരുടെ മുന്നിലെത്തിക്കപ്പെട്ടു.
ആ ഇരുട്ട് മുറിയിൽ നിന്നും അണ്ടർ ഗ്രൗണ്ടെന്ന് തോന്നിക്കുന്ന ഇടത്തേക്കാണ് ഗോവിന്ദ് എത്തപ്പെട്ടത്.വെളിച്ചം നന്നേ കുറവ്. മങ്ങിയ വെളിച്ചത്തിലും കാഴ്ച്ചക്ക് വ്യക്തതയുണ്ട്.പൊട്ടിപ്പൊളിഞ്ഞ ഫർണിച്ചറുകൾ അങ്ങിങ്ങായി കൂട്ടിയിട്ടിട്ടുണ്ട്.കേടായ സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന സ്ഥലം എന്നത് വ്യക്തം.
ചെട്ടിയാർ ഒരു കസേരയിൽ എന്തോ ആലോചിച്ചിരിപ്പുണ്ട്.പുറകോട്ടു ചരിഞ്ഞിരുന്ന് മുന്നിലുള്ള
മേശയിലേക്ക് വലതുകാൽ സപ്പോർട്ട് ചെയ്തു കസേരയിലേക്ക് മടക്കിവച്ചുകൊണ്ട് കാര്യമായെന്തോ ചിന്തിച്ചുകൂട്ടുന്ന ചെട്ടിയാരുടെ മുന്നിലേക്ക് ഗോവിന്ദിനെ ഇട്ടുകൊടുത്തിട്ട് ശിങ്കിടിക്കൂട്ടം അടുത്ത ഉത്തരവിനായി കാത്തു
നിന്നു.
ആളനക്കം തിരിച്ചറിഞ്ഞ ചെട്ടിയാർ കണ്ണുകൾ തുറന്നു.ചുണ്ടിലും നെറ്റിയിലും മുറിവുകളുമായി ചോരയൊലിച്ചു നിൽക്കുന്ന ഗോവിന്ദിനെ ഒന്നിരുത്തി നോക്കി.
മുറിയിൽ നിന്നും പുറത്ത് കൊണ്ടു വരുന്നവഴിയിൽ രക്ഷപെടാനൊരു
ചാൻസ് എടുത്തുനോക്കി ഗോവിന്ദ്, പക്ഷെ തടിമിടുക്കുള്ള ഗുണ്ടകളെ ഒറ്റക്കിടിച്ചു തോൽപ്പിക്കാൻ രജനി അല്ലാത്തത് കാരണം ഒന്ന് പഞ്ചറായ കോലത്തിലാണ് ചെട്ടിയാരുടെ മുന്നിൽ നിൽക്കുന്നത്.
"ചെട്ടിയാരെ.......എന്നെ പിടിച്ചുവച്ചിട്ട് ഒരു പ്രയോജനവും തനിക്കില്ല.ഏറി വന്നാൽ കൊല്ലാം,പലിശ മുതലാക്കാൻ വേണമെങ്കിൽ വല്ലോം മുറിച്ചു
💬 Comments
View all comments