0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]

Author : alby Read All Parts 541
ശ്രമം നടത്താതെ സ്പെഷ്യൽ ഓഡറിന്റെ ബലത്തിൽ സ്റ്റേഷനിലെ ഓഫീസ് ജോലികൾക്ക് സലീമിനെ നിയമിച്ചിരുന്നു.മാധവന് എതിരെ ഒടുക്കത്തെ കളിക്കായി തുനിഞ്ഞിറങ്ങിയ രാജീവും സഘവും ഇടക്കിതുപോലെ ഒത്തുകൂടി അതുവരെയുള്ളതും മുന്നോട്ടുള്ളതും കൂട്ടിക്കിഴിച്ച് വ്യക്തമായ ധാരണ പുലർത്തിക്കൊണ്ടാണ് ഓരോ ചുവട് വക്കുന്നതും."മ്മ്മ്........അവൾ കയറി വന്നപ്പോൾ തന്നെ മനസ്സിലാക്കണ്ടെ പത്രോസ് സാറെ അവൾ തിരിഞ്ഞു എന്ന്" രാജീവ്‌ പറഞ്ഞു."അതല്ല സാറെ......ആദ്യം ഞാനൊന്ന് ശങ്കിച്ചതാ,ഒരു പ്രതീക്ഷയുണ്ടാരുന്നു. പക്ഷെ......അവളുടെ ഭാഗത്തു നിന്ന് അങ്ങനെയൊരു നീക്കം,അറ്റ് ലീസ്റ്റ് ഏതെങ്കിലും ഒരുത്തന്റെ പേരെങ്കിലും പറയുമെന്ന് കരുതി.എന്നിട്ടോ പരാതി അടപടലം പിൻവലിച്ചു.അവൾ യാത്ര പോയീ പോലും.ഒടുക്കം നമ്മളെ ഊശിയാക്കുന്ന വാർത്താനവും,ഒന്ന് ആക്കാനെന്നപോലെ ഒരു പെറ്റി കേസും.നായിന്റെ മോള്."പത്രോസിന് അവളുടെ ഇൻസൾട്ട് നൽകിയ അരിശം മാറിയിരുന്നില്ല. "ഇതൊരു കളിയാണ് പത്രോസ് സാറെ.മാധവൻ ചൂണ്ടയെറിഞ്ഞു, അതിൽ കൊരുത്തിരിക്കുന്ന ഇര ആ ടീച്ചറും.അവർ പരാതി പിൻവലിച്ചത് തന്നെ മാധവന്റെ ഒരു തലവേദന കുറച്ചുകാണും.പിന്നെ അവളുടെ പരാതി,എന്റെ മനസ്സ് പറയുന്നു അത് മുന്നോട്ട് നീക്കിയാൽ ആരോ നമുക്ക് പിടിതരും.മാധവൻ എന്തോ കരുതി കൂട്ടിയാണ് അതുറപ്പാ"സലിം പറഞ്ഞു "അതെ പത്രോസെ.......മാധവൻ എന്തോ മനസ്സിൽ കണ്ടിട്ടുണ്ട്.അത് തത്കാലം അറിയില്ലെങ്കിലും ഒന്ന് കരുതിയിരിക്കണം.അയാളുടെ കളിയിൽ ചേർന്നുകൊണ്ട് മാധവന് എതിരെ തിരിഞ്ഞു കളിക്കുക,അതാ നമ്മൾ ചെയ്യാൻ പോകുന്നത്.അതിന് അവരുടെ കൂട്ടത്തിൽ നിന്നും ഒരാളെ കിട്ടണം."അത്രയും പറഞ്ഞുകൊണ്ട് പത്രോസിന്റെ തോളിൽ തട്ടി രാജീവ്‌ ആശ്വസിപ്പിച്ചു. "ഒന്ന് പിടിപ്പിച്ചിട്ട് കൂളാക് പത്രോസ് സാറെ.അളിയൻ പറഞ്ഞതുപോലെ അവരിൽ ഒരുത്തനെ നമുക്കനുകൂലമാക്കിയാൽ കാര്യങൾ എളുപ്പമാകും."സലിം രാജീവന്റെ വാക്കുകൾ ശരിവച്ചു. "അവരിൽ നിന്നും ഒരുവൻ എന്ന് പറയുമ്പോൾ?"പത്രോസ് തന്റെ സംശയം പറഞ്ഞു. "പത്രോസ് സാറെ.........അവരുടെ കൂട്ടത്തിൽ നിൽക്കുന്നതുകൊണ്ട് തൃപ്തിയില്ലാത്ത

💬 Comments

View all comments