0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]

Author : alby Read All Parts 542
ഒരുവൻ,അങ്ങനെ ഒരാൾ ഏത് കൂട്ടത്തിലും കാണും. ഉദാഹരണം ഇവിടെത്തന്നെയുണ്ട്, നമ്മുടെ ദാമോദരൻ.അതൊരു പൊതുവായ കാര്യമാണ്.അങ്ങനെ ഒരുവനുണ്ടെങ്കിൽ അവൻ നമുക്ക് ഉപകാരപ്പെടും." "അല്ല ദാമോദരന്റെ കാര്യം എങ്ങനാ?"
പത്രോസ് ചോദിച്ചു."നമ്മൾ ജാഗ്രത പാലിക്കുക,അതാണ് ചെയ്യാൻ കഴിയുന്നത്.ട്രാൻസ്ഫർ ചെയ്യിക്കാൻ നോക്കി,മാധവന്റെ പിടിപാട് തനിക്കറിയാല്ലോ.അയാളെ വഴിയിൽ നിന്നും ഒഴിവാക്കുക എന്ന് വച്ചാൽ അത് അറ്റ കൈ ആണ്." "എങ്കിൽ അത് തന്നെ വഴി അളിയാ. മാധവനിലേക്ക് കൂടുതലടുക്കാൻ അത് പ്രയോജനപ്പെടുത്തണം.ഒപ്പം ഉള്ള കേസിന്റെ കാര്യങ്ങൾ മുന്നോട്ട് നീക്കാനും."സലിം പറഞ്ഞു. "അളിയൻ കാര്യമായിട്ട് തന്നെയാണോ?"രാജീവ് ചോദിച്ചു. "അതെ അളിയാ.......നമുക്ക് കുറച്ചു ദൂരം താണ്ടാനുണ്ട്.അളിയനീ കൈ കണ്ടില്ലേ?കൂടാതെ അളിയനും കിടന്നു കുറച്ചു നാള്.എന്നിട്ടും ഒന്നും ചെയ്യാൻ സാധിക്കാഞ്ഞതിന് കാരണവും അറിയാല്ലോ.ഭൈരവന് ആ ശംഭുവുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ നോക്കിയിട്ട് അതും ആസ്ഥാനത്തായി.ഇനി ഒരു വഴിയുള്ളത് പോലീസ് ബുദ്ധി വിട്ടിട്ട് പക്കാ ക്രിമിനൽ മൈൻഡിൽ ചിന്തിക്കുക എന്നതാണ്."സലിം പറഞ്ഞു നിർത്തി. "സലിം പറയുന്നതിലും കാര്യമുണ്ട് സാറെ.കൂട്ടത്തിലുള്ള ഒരുവൻ നമ്മെ ഒറ്റുമ്പോൾ അയാളെ മറക്കുന്നതിൽ തെറ്റില്ല.തന്നെയുമല്ല അത് ശംഭുവിൽ ചെന്നുനിൽക്കണം.അത് മാധവനിലേക്കുള്ള ദൂരം കുറക്കുകയെയുള്ളൂ.ഒന്ന് നന്നായി ഫ്രെയിം ചെയ്‌താൽ ഭൈരവന്റെ കേസിന് വേണ്ടതുൾപ്പടെ,എന്തിന് ആ പെണ്ണുങ്ങളെ സഹിതം അവിടെ, മാധവന്റെ വീട്ടിൽ കയറി പൊക്കാം." പത്രോസ് പറഞ്ഞു. "എങ്കിൽ പത്രോസ് തന്നെയത് ഫ്രെയിം ചെയ്യ്.തങ്ങൾക്ക് വേണ്ടുന്ന വിവരങ്ങൾ തന്നുകൊണ്ടിരുന്ന ദാമോദരന് മനസാന്തരം വന്നത് മാധവനെ കുഴപ്പത്തിലാക്കി.ഒപ്പം മാധവനെതിരെ തിരിഞ്ഞു ഭൈരവൻ കേസിൽ മാപ്പ് സാക്ഷിയാവാൻ തയ്യാറായ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതിനാൽ.............." രാജീവ്‌ അത്രയും പറഞ്ഞപ്പോഴെക്ക് തന്നെ മതി എന്ന് പത്രോസ്

💬 Comments

View all comments