0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]

Author : alby Read All Parts 543
കൈ കാട്ടി.ഇനിയത് എനിക്ക് വിട്ടേക്ക് എന്നതായിരുന്നു അയാളുടെ കണ്ണുകളിൽ.അത് മനസ്സിലാക്കിയ രാജീവ്‌ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. "ഗോവിന്ദിനെക്കുറിച്ച് എന്തെങ്കിലും?" എന്തോ ഓർത്തെന്നപോലെ സലിം ചോദിച്ചു. "ആരുടെ കയ്യിലാവും എന്നെനിക്ക് ചില ഊഹങ്ങലുണ്ട്.ഇങ്ങനെയൊന്ന് സംഭവിച്ചാൽ അയാളിലേക്ക് എത്താൻ ചില റൂട്ടുകളും ഗോവിന്ദ് പറഞ്ഞുതന്നിട്ടുണ്ട്.എനിക്ക് വേണം ഗോവിന്ദിനെ,എന്റെ കളിയിലെ തുറുപ്പുചീട്ടാണവൻ."രാജീവ്‌ പറഞ്ഞു "എന്താ ഒരു വഴി?"പത്രോസ് ചോദിച്ചു "ഞാൻ നാളെ ചാർജ് എടുക്കുന്നു പത്രോസ് സാറെ.ഞാൻ ഗോവിന്ദ് പറഞ്ഞ വഴിയേ പോകുന്നു.അയാൾ പറഞ്ഞ കാര്യങ്ങൾ,കൂടാതെ വില്ല്യം മരണപ്പെട്ടത് ഒക്കെ നമുക്ക് ഉപകാരപ്പെടുന്ന പരുവത്തിലാക്കാൻ കഴിയും.കൂടാതെ എന്റെ ഏട്ടനെ കുറിച്ച് എന്തോ ഒരു വിവരം ഗോവിന്ദ് അറിഞ്ഞിരുന്നു.നേരിൽ പറയാം എന്നും പറഞ്ഞിരുന്നു.അതാണ് ഒന്ന് ഒറ്റക്കിരിക്കണം എന്ന് പറഞ്ഞപ്പോൾ പുഴക്കരയിലുള്ള റിസോർട്ടിലേക്ക് വിളിപ്പിച്ചതും.പക്ഷെ അങ്ങോട്ടേക്ക് പുറപ്പെട്ട ഗോവിന്ദ് ബൈ പാസ്സിൽ വച്ച് എങ്ങോട്ടോ ഡീവിയെറ്റ് ചെയ്തു, അല്ലെങ്കിൽ ആരുടെയൊ കയ്യിൽ പെട്ടു.ടോൾ പ്ലാസ കഴിഞ്ഞു ഓഫ് ആയ ഫോൺ ഇതുവരെ ഓണായിട്ടുമില്ല."
"ഇനി സാറിന്റെ നീക്കം എങ്ങനെയാ?" പത്രോസ് ചോദിച്ചു. "ഞാൻ പറഞ്ഞില്ലേ,ആരുടെ കയ്യിൽ ആകുമെന്ന് ഒരൂഹമുണ്ട്.അങ്ങോട്ട്‌ എത്താനുള്ള ചില റൂട്ടുകൾ ഗോവിന്ദ് പറഞ്ഞിരുന്നു.ഇങ്ങനെയൊന്നയാൾ പ്രതീക്ഷിച്ചിരുന്നു എന്ന് വേണം കരുതാൻ." "ഞാൻ എന്താണ് വേണ്ടാത് സർ?" "പത്രോസ് സാറെ,ഗോവിന്ദൻ എന്റെ കയ്യിലാകുമ്പോൽ ദാമോദരന്റെ കാര്യത്തിലൊരു തീരുമാനം ഉണ്ടാക്കിയിരിക്കണം.അത് പത്രോസ് തന്നെ കോർഡിനേറ്റ് ചെയ്യണം.ഒട്ടും സമയമില്ല.ഇത് രണ്ടും നടന്നാൽ ശംഭുവിനെ നമ്മളൊന്നു കാണും. അവനിലൂടെ മറ്റുള്ളവരിലേക്കും. പിന്നെ അളിയൻ നാളെ ചിത്രയെ ഒന്ന് കാണണം,പറ്റുമെങ്കിൽ മോഷണം നടന്നു എന്ന് പറയുന്ന സ്ഥലം തന്നെ കാണണം.നോക്കാം ആരെയാവും മാധവൻ നൂലിൽ കെട്ടി ഇറക്കിത്തരിക എന്നത്."

💬 Comments

View all comments