Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]
അന്ന് അവർ അവിടെ നിർത്തി.മൂന് പേരും മൂന് വഴിയേ അവരവർ ഏറ്റ കാര്യങ്ങൾ ഒന്ന് കൂടി ധാരണയിൽ വരുത്തിയ ശേഷം രാത്രിയോടും തമ്മിലും യാത്രപിരിഞ്ഞു.
*****
ഇപ്പൊ ശംഭുവിനെ തന്റെ കൺ വെട്ടത്തിൽ തന്നെ നിർത്തിയിരിക്കുകയാണ് വീണ.
മാധവനും അവന്റെ പോക്കിന് ചില പരിമിതികൾ നിശ്ചയിച്ചിരുന്നു.
സാവിത്രി പതിവ് പോലെ സ്കൂളിന്റെ കാര്യങ്ങളുമായി തിരക്കിലാണ്,ഒപ്പം സഹായത്തിനു ഗായത്രിയും.
വില്ല്യമിന്റെ മരണത്തെക്കുറിച്ച് ഇടക്കിടെ വീണ ചോദിക്കുന്നുണ്ട് എങ്കിലും സമയമാകുമ്പോൾ അത് സ്വയം മനസിലാകും എന്ന് പറഞ്ഞു ശംഭു ഒഴിഞ്ഞുമാറുകയാണ് പതിവ്.
ഗോവിന്ദ്......അതായിരുന്നു വീണയെ കൂടുതൽ വേദനിപ്പിച്ചിരുന്ന മറ്റൊരു ഘടകം.ശംഭുവിന്റെ എടുത്തുചാട്ടം അവൾക്ക് പേടിയായിരുന്നുവെങ്കിൽ ഗോവിന്ദിന് ലഭിക്കുന്ന സമയം അവളുടെ മനസ്സിലെറ്റ മുറിവിനെ നീറിപ്പുകക്കുന്ന ഒന്നായിരുന്നു.
ഗോവിന്ദിന്റെ വാദങ്ങൾ തള്ളിക്കളഞ
കോടതിയും അവൾക്കനുകൂലമായി വിധിച്ചപ്പോൾ സ്വാതന്ത്ര്യം നേടിയ വീണ ഇപ്പൊൾ ശംഭുവിന്റെത് മാത്രം ആയി ജീവിക്കാൻ തുടങ്ങിയിരുന്നു.
അവരെ പറന്നുനടക്കാൻ വിടാനുള്ള നല്ല സമയം നോക്കിയിരിക്കുകയാണ് ഇരു കുടുംബങ്ങളും,അതിനായി ശ്രമിക്കുന്ന സമയം കൂടുതൽ പ്രശ്നം വേണ്ട എന്നതുകൊണ്ട് തന്നെയാണ് അവരിൽ ചില നിയന്ത്രണങ്ങൾ പോലും.
അങ്ങനെയുള്ള സാഹചര്യത്തിൽ തന്റെ ഫോണിൽ കളിച്ചും വീണയോട് കൊഞ്ചിയും നേരം കളയുകയാണ് ശംഭുവിന് ഇപ്പോൾ ആകെയുള്ള
പണി.ഗോവിന്ദിനോടുള്ള പകയും മനസ്സിലിട്ടുകൊണ്ട്,അവനെ തന്റെ കാൽച്ചുവട്ടിൽ കിട്ടുന്നതിനുള്ള അവസരവും കാത്ത് വീണയും ഒപ്പം തന്നെയുണ്ട്.എന്തൊക്കെയാണ് എങ്കിലും ശംഭുവിന്റെ സാന്നിധ്യമാണ് അവളെ വീണ്ടും സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുന്നതും.
സമയം ഉച്ചയോടടുക്കുന്നു.അവന് കുടിക്കാൻ എന്തെങ്കിലും കൊടുക്കണം എന്ന് കരുതിയാണ് വീണ ജ്യുസുമായി മുകളിലെത്തിയത്.
ബാൽക്കണിയിൽ ശംഭു ആരോടോ ഗൗരവത്തിൽ സംസാരിക്കുന്നത് കേട്ടുകൊണ്ടാണ് അവൾ അങ്ങോട്ട് ചെല്ലുന്നതും.അവളടുത്തെത്തിയതും അവരുടെ സംസാരം കഴിഞ്ഞിരുന്നു.
💬 Comments
View all comments