Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]
"അല്ല മനുഷ്യന്റെ കാര്യമല്ലെ,ഒരു നിമിഷം കൊണ്ട് നിറം മാറും.പിന്നെ സർ ആയതുകൊണ്ട് അങ്ങനെ ചിന്തിച്ചേ പറ്റൂ.അതുകൊണ്ടാ ദാ ഇത് എന്റെ കൈവാക്കിന് തന്നെ വച്ചതും."
അതും പറഞ്ഞു കൊണ്ട് ദാമോദരൻ തന്റെ അരയിലെ തോക്ക് എടുത്തിട്ട് തിരികെ വച്ചു.
"വല്ല ദുരുദ്ധേശവും തോന്നി തീരുമാനം മാറുകയോ ബുദ്ധിമോശം കാണിക്കുകയോ ചെയ്‌താൽ വെടി കൊണ്ടോ വണ്ടി കയറിയോ അങ്ങ് തീരും."ദാമോദരൻ പുറത്തേക്ക് നോക്കി പറഞ്ഞുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.
രക്ഷപെടാൻ നേരിയ സാധ്യത
പോലും ഇല്ലെന്ന് പത്രോസ് മനസിലാക്കുകയായിരുന്നു.
അവിടെനിന്നും അവരുടെ ജീപ്പ് പുറപ്പെടുമ്പോൾ രാവേറെയായിരുന്നു
*****
രാജീവ്,ചെട്ടിയാരുമായൊരു സന്ധി സംഭാഷണത്തിലാണയാൾ....
ഗോവിന്ദ് തരാനുള്ള പണം നൽകി ആർക്കും അവനെ കൊണ്ടുപോകാം എന്ന നിലപാടിലാണ് ചെട്ടിയാരും.
ഗോവിന്ദൻ നൽകിയ സൂചനകൾ വച്ച് ചെട്ടിയാരുടെ നമ്പർ രാജീവ് സൈബർ സെല്ലിന് കൈമാറിയിരുന്നു.അവർ നൽകിയ ടവർ ലൊക്കേഷനുകളും ചോർത്തി നൽകിയ ചില ഫോൺ സംഭാഷണവും ചേർത്ത് വായിച്ചാണ് രാജീവ് ഗോവിന്ദൻ ചെട്ടിയാരുടെ കൈകളിലുണ്ടെന്നുറപ്പിച്ചതും അയാൾക്ക് മുന്നിലെത്തിയതും.
കാര്യങ്ങൾ മനസ്സിലാക്കിയ രാജീവ് ചെട്ടിയാരുടെ വരവിനായി വഴിയിൽ കാത്തു കിടന്നു.പ്രതീക്ഷ പോലെ ചെട്ടിയാർ വരുന്നത് കണ്ട രാജീവ് തന്റെ ജിപ്സി അയാളുടെ വണ്ടിക്ക് മുന്നിൽ വട്ടം വച്ചതും ചെട്ടിയാരുടെ വണ്ടി വെട്ടിച്ചു മൈൽക്കുറ്റിയിൽ ചെന്നിടിച്ചുനിന്നു.
അപ്പോഴേക്കും രാജീവ് എടുത്തു വിട്ടിരുന്നു.അപ്രതീക്ഷിതമായി നടന്ന കാര്യത്തിൽ പകച്ചുപോയ ചെട്ടിയാർ സംയമനം വീണ്ടെടുത്തു."വിടരുത് അവനെ"ചെട്ടിയാർ തന്റെ ഡ്രൈവറോടു പറഞ്ഞു.
ഡ്രൈവർ ചെട്ടിയാരുമായി രാജീവന് പിന്നാലെ വച്ചുപിടിച്ചു.ചെട്ടിയാരുടെ ജാഗ്വർ തനിക്ക് പിന്നാലെയുണ്ടെന്ന് ഉറപ്പുവരുത്തിയ രാജീവ് തന്റെ ജിപ്സിയുടെ വേഗം വർദ്ധിപ്പിച്ചു.
രാജീവന് പിന്നാലെ ചെട്ടിയാരും.
കൃത്യമായി ഗോവിന്ദിനെ പാർപ്പിച്ച ഇടം
💬 Comments
View all comments