Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]
മനസിലാക്കിയിരുന്ന രാജീവ് അങ്ങോട്ട് തന്നെയാണ് എത്തിയതും. ശിങ്കിടികളുടെ കാവലിലുള്ള ഗോവിന്ദിനെ കായികമായിട്ടുള്ള ഒരു ഏറ്റുമുട്ടലിലൂടെ മോചിപ്പിക്കുക എന്നത് ബുദ്ധിയല്ല എന്നത് രാജീവ് മനസ്സിലാക്കിയിരുന്നു.അതുകൊണ്ട് തന്നെ ചെട്ടിയാരെ ഒരു ചെറിയ പൊടികൈ കാട്ടി അവിടെ എത്തിക്കുകയായിരുന്നു രാജീവന്റെ ലക്ഷ്യം.രാജീവതിൽ വിജയിക്കുകയും ചെയ്തു.
ഒരു പഴയ വീടായിരുന്നു അത്.ഒരു ഒറ്റപ്പെട്ട പ്രദേശം.അടുത്ത് അധികം ആൾതാമസമില്ലാത്തതുകൊണ്ട്
ഇങ്ങനെയുള്ള ചില ഇടപാടുകൾ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുകയും ഇല്ല എന്നത് ചെട്ടിയാർക്ക് ഗുണകരമായിരുന്നു.ചുറ്റും പറമ്പ് കാടുകയറിക്കിടക്കുന്നുണ്ട്.അതിന്
മുന്നിൽ തന്റെ വണ്ടി നിർത്തിയിറങ്ങിയ രാജീവന് പിറകെ ചെട്ടിയാരും അവിടെയെത്തി
"എന്നാ തമ്പി........എന്നാ വേണം ഉനക്ക്.?"ഇറങ്ങിയപാടെ ചെട്ടിയാർ രാജീവനോട് ചോദിച്ചു.
അതിനുള്ള ഉത്തരമാണ് അകത്തു മേശക്ക് ഇരുപുറവും ഇരുന്നുള്ള സംസാരം വരെ എത്തിനിൽക്കുന്നത്.
"ചെട്ടിയാരെ........താനിവന്റെ ഫ്ലാറ്റ് സ്വന്തം പേരിലേക്ക് എഴുതിക്കൊ,
അത് പലിശയിൽ കൂട്ടിയിട്ട് ഒരവസരം കൂടി കൊടുക്ക്."രാജീവ് ഗോവിന്ദന്റെ പക്ഷം പറഞ്ഞു.
"ഇതിപ്പോ കുറെ ആയി സാറെ......
ഇനിയില്ല.പിന്നെ ഇവന്റെ ഫ്ലാറ്റ്,അത്
അങ്ങ് പലിശയിൽ കൂട്ടാൻ തന്നെയാ തീരുമാനവും.പക്ഷെ മുഴുവൻ തുക കിട്ടാതെ ഇവൻ പുറം ലോകം കാണില്ല."
"ഗോവിന്ദിനെ തടഞ്ഞുവച്ചത് കൊണ്ട് മാത്രം നിങ്ങൾക്ക് പണം കിട്ടുവോ?"
"സാറെ.........ദിവസം നാല് കഴിഞ്ഞേ ഉള്ളൂ.പലിശക്ക് ഫ്ലാറ്റും കിട്ടി,ആളെ അന്വേഷിച്ചു സാറും വന്നെങ്കിൽ എനിക്ക് കിട്ടാനുള്ള മുഴുവൻ തുകയും കിട്ടുമെന്ന് എനിക്കുറപ്പായി.
അതുകൊണ്ട് അവനെയങ്ങനെ വിട്ടു കിട്ടും എന്ന ചിന്ത വിട്ടേക്ക് സാറെ."
"ചെട്ടിയാരെ.......ശരിയാ ദിവസം നാല് കഴിഞ്ഞു.അതിനുള്ളിൽ ഞാൻ തന്റെ മുന്നിൽ വന്നുവെങ്കിൽ,തന്നെ ഗോവിന്ദനുള്ള ഇടത്തിൽ വിളിക്കാതെ കൊണ്ടിരുത്തിയെങ്കിൽ തിരിച്ചുപോകുമ്പോൾ അയാളും കൂടെ കാണും എന്നുറപ്പുള്ളത് കൊണ്ട് തന്നെയാ.അതങ്ങനെയാണ് താനും."
"അത്ര ആത്മവിശ്വാസം വേണോ സാറെ,അതും
💬 Comments
View all comments