Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]
എന്റെ ആൾക്കാരോട് മല്ലിട്ട്?"
"ആ കോൺഫിഡൻസ് എനിക്കുണ്ട് ചെട്ടിയാരെ,പക്ഷെ ഒരു ഫൈറ്റ് സീൻ അതുണ്ടാവില്ല.അതില്ലാതെ തന്നെ ചെട്ടിയാർ സമ്മതിക്കും."
"സർ...ഒന്ന് മനസിലായി.സാറിനവനെ
വേണം,അതുറപ്പ്.അല്ലെങ്കിലിത്രയും
കടിച്ചുതൂങ്ങുവൊ.ഇവൻ തരാനുള്ള തുക തന്നിട്ട് സാറ് കൊണ്ട്പൊക്കോ.
അല്ലെങ്കിൽ അത് തരുന്ന മറ്റൊരാൾ,
അതുവരെ ഇവനെ മറന്നേക്ക്."
ചെട്ടിയാർ തീർത്തുപറഞ്ഞു.
"ഇനിയിപ്പോ താൻ പലിശയും മുതലും മറക്കേണ്ടിവരുമല്ലോ ചെട്ടിയാരെ."
മര്യാദക്ക് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ രാജീവ് പറഞ്ഞു.
രാജീവും ചെട്ടിയാരുടെ ലൈനിൽ സംസാരിക്കാൻ തുടങ്ങുകയായിരുന്നു.
"ചെട്ടിയാർ അങ്ങനെ ഒന്നും നഷ്ട്ടപ്പെടുത്തിയ ചരിത്രമില്ല സാറെ.
കൊടുത്തിട്ടുണ്ടൊ പലിശയടക്കം തിരികെ വാങ്ങിയിട്ടുമുണ്ട്."
"എങ്കിൽ ഈ പ്രാവശ്യം അതിന് മാറ്റം വരും."
"ചിലത് മാറാതെ നിൽക്കും,അതിൽ ഈ ചെട്ടിയാരും പെടും."
"എങ്കിൽ ശരി ഞാൻ ഇറങ്ങുന്നു."
"അതാ സാറിന് നല്ലത്."
ജിപ്സിയുടെ താക്കോലും കറക്കി രാജീവ് ഇറങ്ങാൻ തുടങ്ങി.തിരിഞ്ഞു നടക്കവെ ചെട്ടിയാരുടെ നേരെ ഒന്ന് കൂടി നോക്കി."വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു,ഒരു ടെൻഷൻ മുഖത്ത് കാണുന്നുണ്ടല്ലോ ചെട്ടിയാരെ?കൊല്ലത്തു ചെല്ലേണ്ട ടൂ സി ആർ അങ്ങ് ചെന്നില്ല അല്ലെ?ഇവിടെ മൊത്തം അഞ്ചു കോടി കിടക്കുമ്പോ രണ്ടുകോടി പോയാൽ എന്ത് അല്ലെ?
പക്ഷെ ഹവാലയിൽ വിശ്വാസം നഷ്ടം വന്നാൽ എന്താവുമെന്ന് ഞാൻ പറഞ്ഞു തന്നിട്ട് വേണ്ടല്ലോ ചേട്ടിയാർക്ക് മനസ്സിലാവാൻ."
അത്രയും പറഞ്ഞു രാജീവ് പുറത്തേക്ക് നടന്നു.
"നിൽക്ക്.നിനക്കെന്താ വേണ്ടത്?"
കളി മനസിലായ ചെട്ടിയാർ കളം മാറ്റി ചവിട്ടി.
"ഇന്ന് വൈകിട്ട് ഗോവിന്ദിനൊപ്പം അവൻ നൽകിയ പ്രോമിസറി നോട്ട് സഹിതം എന്തൊക്കെ അവൻ ഒപ്പിട്ട് തന്നിട്ടുണ്ടോ അത് മുഴുവൻ ഞാൻ പറയുന്ന സ്ഥലത്തെത്തിയാൽ ഇന്ന് രാത്രി തന്നെ മരുത് കൊല്ലത്തും ചെല്ലും."
💬 Comments
View all comments