0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]

Author : alby Read All Parts 509
രാജീവ്‌ പോയതും ചെട്ടിയാർ മുഷ്ട്ടി ചുരുട്ടി മേശമേൽ ഇടിച്ചു.കസേര എടുത്തു ദൂരേക്ക് വലിച്ചെറിഞ്ഞു. തന്റെ ആദ്യ പരാജയത്തിന്റെ കയ്‌പ്പ് അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തന്റെ ഫോണിലേക്ക് അപ്പോൾ വന്ന മെസ്സേജ് അയാൾ തുറന്നു നോക്കി. ഗോവിന്ദിനെ എത്തിക്കേണ്ട ലൊക്കേഷൻ രാജീവ്‌ അയച്ചു കൊടുത്തതായിരുന്നു അത്.ദേഷ്യം കൊണ്ട് വിറച്ച അയാൾ പല്ല് കടിച്ചു. ഗോവിന്ദൻ നൽകിയ സൂചനകളിൽ ഒന്നായിരുന്നു ചെട്ടിയാരുടെ ഹവാല ബന്ധം.അത് കൈകാര്യം ചെയ്യുന്നത് മരുത് എന്ന വിശ്വസ്‌തനും.ഒരു വില പേശൽ നടത്തണമെങ്കിൽ അതിൽ തന്നെ പിടിക്കണമെന്ന് രാജീവ്‌
ഉറപ്പിച്ചു.അല്ലാതെ മസിൽ പവർ കൊണ്ട് ചെട്ടിയരെ ഒതുക്കി ഗോവിന്ദിനെ തനിക്കൊപ്പമെത്തിക്കുക എന്നത് ബുദ്ധിമുട്ടുള്ളതാണെന്ന് രാജീവന് നന്നായിട്ടറിയാമായിരുന്നു. കൃത്യമായി ഗോവിന്ദൻ നൽകിയ സൂചനയിലൂടെ മുന്നേറിയ രാജീവന് ഗോവിന്ദൻ പറഞ്ഞത് പ്രകാരം ആ ഹവാല ഇടപാടുകളുടെ ഏകദേശം റൂട്ട് അറിയാമായിരുന്നു.മലബാർ മേഖലയിൽ ശക്തമായി വേരോട്ടമുള്ള ചെട്ടിയാരുടെ തെക്കൻ കേരളത്തിലെ ഇടപാട് മുഴുവൻ കമ്പം തേനി കേന്ദ്രീകരിച്ചു നിയന്ത്രിച്ചിരുന്നത് മരുതായിരുന്നു. കൃത്യമായി ഫോൺ ചോർത്തിക്കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജീവ്‌ തന്റെ ചില വിശ്വസ്‌തരെ മരുതിന് പിന്നാലെ നിയോഗിച്ചിരുന്നു. ഇടപാട് കഴിയുന്നതിന് മുന്നേ മരുത് രാജീവന്റെ കസ്റ്റടിയിൽ എത്തുകയും ചെയ്തു.ആ ബലത്തിലാണ് രാജീവ്‌ ചെട്ടിയാരോട് നേരിട്ട് മുട്ടാൻ ഇറങ്ങിത്തിരിച്ചതും. ****** വളരെ പരിഭ്രമിച്ചുള്ള വരവായിരുന്നു ചന്ദ്രചൂടന്റെത്.തന്റെ ഓഫീസിൽ ക്യാബിനിലേക്ക് നടക്കുമ്പോൾ ലഭിച്ച അഭിവാദ്യങ്ങൾ പോലും അയാൾക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.അത്രയും തിടുക്കപ്പെട്ടാണ് ചന്ദ്രചൂടൻ തന്റെ ഓഫിസ് മുറിയിലേക്ക് നടന്നതും. തന്റെ ഓഫീസിലിരിക്കുമ്പോഴും അയാൾ അസ്വസ്ഥനായിരുന്നു. ഇടയിൽ ആരെയൊക്കെയോ ഫോൺ ചെയ്യുന്നുന്നുണ്ട്.രാജ്യം നഷ്ട്ടപ്പെട്ട രാജാവിന്റെ അല്ലെങ്കിൽ കളിപ്പാട്ടം വീണുടഞ്ഞ കുഞ്ഞിന്റെ അവസ്ഥയിലായിരുന്നു അയാളപ്പോൾ.ഒടുവിൽ അത് ഉറപ്പിക്കുമ്പോൾ

💬 Comments

View all comments