Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]
അയാളുടെ മുഖം വലിഞ്ഞുമുറുകിയിരുന്നു.
ഒരിക്കലും തന്റെ ബിസിനസ്സിൽ കുറുകെ വരുകയില്ലാത്ത മാധവൻ ഇപ്പൊൾ അത് ചെയ്തിരിക്കുന്നു.
താനങ്ങോട്ടും അങ്ങനെയായിരുന്നു.
ഏതാണ്ട് ഒരേ മേഖലയിലുള്ള ബിസിനസുകൾ.പരസ്പരധാരണ വച്ചുപുലർത്തിയിരുന്നവർ. മാധവന്നത് തെറ്റിച്ചത് ചന്ദ്രചൂടനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
താനേറെ സ്വപ്നം കണ്ട വില്ല പ്രൊജക്റ്റ് അവസാനനിമിഷത്തെ അട്ടിമറിയിലൂടെ മാധവൻ നേടിയത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ചന്ദ്രചൂഡന്
തന്റെ ആഗ്രഹം മനസ്സിലാക്കി അതിലേക്കില്ല എന്ന് പറഞ്ഞു മാറി
നിന്നിരുന്ന മാധവനിൽ നിന്ന് അങ്ങനെയൊരു പ്രവർത്തി തന്നോടുള്ള ചതിയായി കണ്ടു അയാൾ.ഒട്ടും ക്ഷമ കാണിക്കാതെ അയാൾ മാധവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.ഓഫീസിൽ തിരക്കിലായിരുന്ന മാധവനെ രണ്ട് വട്ടം നിർത്താതെ ബെൽ നൽകിയ ശേഷമാണ് അയാൾക്ക് ലൈനിൽ കിട്ടിയതും.
"എന്താണ് അളിയാ ഈ സമയം ഒരു വിളി?"കാര്യം മനസിലായിട്ടും അറിയാത്ത ഭാവത്തിൽ മാധവൻ ചോദിച്ചു.
"ചില കാര്യങ്ങൾ കേൾക്കുമ്പോൾ വിളിച്ചല്ലെ പറ്റൂ മാധവാ."ചന്ദ്രചൂഡൻ
തിരിച്ചടിച്ചു.
"നമ്മൾ പ്രതീക്ഷിക്കാത്തത് പലതും നടക്കുമ്പോൾ എനിക്കും മാറി ചിന്തിച്ചല്ലെ പറ്റൂ എന്റെ അളിയാ?"
മറിച്ചൊരു ചോദ്യമായിരുന്നു മറുപടി.
"ഇതുവരെ ഒരു ധാരണയുണ്ടായിരുന്നു.അത് അളിയൻ തെറ്റിച്ചു."
"അതിന് കാരണവും അറിയാമല്ലോ?"
മാധവൻ വിട്ടുകൊടുത്തില്ല.
"ഒന്ന് കാണണം"
"കണ്ടുകളയാം,സ്ഥലവും സമയവും തീരുമാനിച്ചിട്ട് അറിയിച്ചാൽ മതി."
മാധവന്റെ കൂസലില്ലായ്‌മ കണ്ട് ചന്ദ്രചൂടന്റെ ദേഷ്യം കൂടുകയാണ് ചെയ്തത്.മാധവൻ എന്തോ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പിച്ചു കൊണ്ടുതന്നെ ചന്ദ്രചൂടൻ കൂടിക്കാഴ്ച്ചക്കുള്ള സന്നാഹമൊരുക്കി.
*****
രാജീവ് വീട്ടിലെത്തിയപ്പോൾ വൈകി.
നാളെ ജോയിൻ ചെയ്യണം.പത്രോസ് ഇടക്ക് വിളിച്ചിരുന്നു,പക്ഷെ ഉദ്ദേശം വച്ചുപോയ കാര്യം നടക്കാതെ വന്നത് അല്പം നിരാശയുളവാക്കി.എന്തായാലും പ്രധാനപ്പെട്ട ഒരു കാര്യം നടന്നു.ദാമോദരന്റെ കാര്യം ഇനിയും നടത്താം,പക്ഷെ വൈകരുത് എന്ന് രാജീവൻ മനസ്സിലുറപ്പിച്ചിരുന്നു.
പിറ്റേന്ന്
💬 Comments
View all comments