0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]

Author : alby Read All Parts 511
ഓഫീസിൽ കാണാം എന്ന് പറഞ്ഞു കൊണ്ടാണ് പത്രോസിനോട്‌ പിരിഞ്ഞതും.പക്ഷെ തനിക്കെതിരെ ഒരു കുരുക്കായി പത്രോസ് മാറാൻ തുടങ്ങിയത് രാജീവ്‌ അറിഞ്ഞില്ല. "എന്തായാലും ചെട്ടിയാരുടെ പ്രശ്നം സോൾവ്ഡ്."അതും പറഞ്ഞാണവർ വണ്ടിയിൽ നിന്നിറങ്ങിയത് "എന്നാലും ഒന്ന് സൂക്ഷിച്ചോ ഗോവിന്ദ് തന്റെ ആദ്യ പരാജയത്തിന്റെ പക ചെട്ടിയാർ മറക്കാൻ വഴിയില്ല." "മ്മ്......അത് ഞാൻ നോക്കിക്കോളാം രാജീവ്‌.അതിനുള്ള വഴിയുമറിയാം" കാർ പാർക്ക് ചെയ്തിറങ്ങുമ്പോൾ മുറ്റത്ത്‌ പരിചയം ഇല്ലാത്തൊരു വണ്ടി കിടപ്പുണ്ട്.മെയിൻ ഡോർ തുറന്നു തന്നെ കിടക്കുന്നു.ആരോ ഗസ്റ്റ് ഉണ്ട്, അതാരാവും,അതും ഈ സമയത്ത് എന്ന ചിന്തയോടെയാണ് രാജീവ്‌ ഗോവിന്ദനുമായി സംസാരിച്ചുകൊണ്ട് അകത്തേക്ക് കയറിയത്.തന്നെയും കാത്തിരിക്കുന്ന അഥിതിയെ,തന്റെ ഭാര്യ നൽകിയ ചായയും ഊതിക്കുടിച്ചുകൊണ്ട് തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന വ്യക്തിയെ കണ്ട രാജീവൻ ഗോവിന്ദിനെ ഒന്ന് നോക്കുക മാത്രം ചെയ്തു. ആ ഒരു നോട്ടത്തിൽ തന്നെ എല്ലാമുണ്ടായിരുന്നു.പ്രതീക്ഷിച്ച ആള് എത്തിയ സന്തോഷത്തിൽ അതിഥിയും. ***** തുടരും ആൽബി

💬 Comments

View all comments