Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]
വിളിച്ചാലൊട്ട് കിട്ടത്തുമില്ല."സാവിത്രി ദേഷ്യത്തിൽ തന്നെയാണ്.
"അത്......അമ്മ.ഞാനൊന്ന്......."
"എന്താടി.........എന്താ പറ്റിയെ?"
അവളുടെ ശബ്ദത്തിലെ തളർച്ച തിരിച്ചറിഞ്ഞ സാവിത്രി ചോദിച്ചു.
"ഒന്നുല്ലമ്മാ.....ഒരു തല ചുറ്റല്.ഇവിടെ
ഒരാള് പേടിച്ചിട്ട് മിഷൻ ഹോസ്പിറ്റൽ വരെ കൊണ്ടുവന്നു.ഡ്രിപ് ഇട്ടു കിടത്തി.വൈകിട്ട് ഡോക്ടർ വന്നിട്ട് വീട്ടിൽ പോകാന്നാ പറഞ്ഞത്.അമ്മ പേടിക്കാതെ.......ഞങ്ങള് വന്നോളാം."
"ഞാൻ അങ്ങോട്ട് വരുവാ.എന്നിട്ട് പോന്നാൽ മതി."ഹോസ്പിറ്റലിൽ എന്ന് അറിഞ്ഞതും സാവിത്രി കട്ടായം പറഞ്ഞു.ഇപ്പോഴുള്ള പിള്ളേരല്ലെ എന്തുണ്ടെങ്കിലും ഒന്നും വിട്ടുപറയില്ല, പ്രത്യേകിച്ച് വീണ.അത് അടുത്തിടെ നടന്ന സംഭവങ്ങൾ സാവിത്രിയെ പഠിപ്പിച്ചതാണ്.നേരിട്ട് തന്നെ ഡോക്ടറുടെ വായിൽ നിന്നും കേട്ടില്ല എങ്കിൽ ഒരു സമാധാനം കിട്ടില്ല എന്ന ഒരു കാര്യവും അതിലുണ്ട്.
വീണയോടുള്ള സംസാരം നിർത്തി അപ്പോൾ തന്നെ ഗായത്രിയെയും കൂട്ടിയവളിറങ്ങി.ഗായത്രി വണ്ടി മിഷൻ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പായിച്ചു."എനിക്കെന്റെ കൊച്ചിനെ ഒന്ന് കണ്ടാൽ മതി."സാവിത്രി ഇടക്ക് പറഞ്ഞുകൊണ്ടിരുന്നു.
വീണ ഫോൺ വച്ചതും ശംഭു ഉണർന്നിരുന്നു."എണീറ്റോ.......നീ ഒറ്റ ആള് കാരണാ അമ്മയുടെ വായിന്ന് ഞാൻ കേട്ടത്.ഇങ്ങോട്ട് വരുന്നുണ്ട്.
വരുമ്പൊ ബാക്കികൂടി എന്റെ ശംഭു കേട്ടോണം.അപ്പഴെ പറഞ്ഞതാ ഒന്നും ഇല്ലാന്ന്,ഇവിടെ വന്നപ്പൊ ഡോക്ടർ പറഞ്ഞതും അത് തന്നെ.എന്നിവിടെ
കിടത്തിയപ്പൊ തൃപ്തിയായല്ലോ എന്റെ ശംഭുസിന്."അവളുടെ പരിഭവം അപ്പോഴും മാറിയിരുന്നില്ല.
"അതിന് ഒന്നുമില്ലെന്ന് ആരാണ് പറഞ്ഞെ?"
"എന്റെ വായിന്ന് കേക്കല്ലേ ചെക്കാ.
എമർജൻസിയിലെ ഡോക്ടർ പറഞ്ഞത് ഞാനും കേട്ടതാ.നിന്റെ സമാധാനത്തിനാ കിടന്നതും.ഒന്ന് മയങ്ങിപ്പൊയി,അതിനിടയിൽ എന്ത് കുന്തം സംഭവിച്ചുന്നാ.അമ്മ പറയാൻ ബാക്കിയൊന്നുമില്ല.കേട്ടത് ഞാനും.
നിനക്കൊന്നും അറിയണ്ടല്ലോ."
സാവിത്രി വഴക്കിട്ട ദേഷ്യം അവൾ ശംഭുവിനോട് തീർത്തു
പക്ഷെ അവൻ അവൾക്കരികിൽ ഇരുന്ന് അവളുടെ നെറുകയിൽ തലോടി.അവന്റെ തോളിലേക്ക് ചാഞ്ഞ അവളുടെ വയറിലൂടെ കൈ ഒടിച്ചപ്പോൾ അവളവനെ
💬 Comments
View all comments