Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]
നുള്ളിയിട്ട് കണ്ണുരുട്ടിക്കാണിച്ചു.
"സ്ഥലകാലബോധമില്ലാത്ത സാധനം.
വേണ്ട സമയം ഇതൊന്നുമില്ല.എന്നിട്ട് തോന്നും പോലെയാ സ്നേഹം കാട്ടല്.
ആരേലും കേറിവരുമെന്നുള്ള ചിന്ത പോലുമില്ല.ജന്തു"വീണ പറഞ്ഞു.
"ഓഹ്......അത്രക്ക് ജാടയാ."
"ഒന്ന് പോ ചെക്കാ ചിണുങ്ങാതെ."
"ഞാൻ പോകുവാ......."
"എങ്ങോട്ടാ?"
"ഒരു ചായ കുടിച്ചാലെ ഒരുന്മേഷം കിട്ടൂ.വല്ലോം വേണോ?"
"എന്നാ എനിക്കൂടെ വാങ്ങി വാ.കടി എന്തെങ്കിലും വേണം.വയറു കാളുന്നുണ്ട്."
ഒന്ന് മുഖവും കഴുകി മുടിയും ഒതുക്കി അവൻ പുറത്തേക്കിറങ്ങി.കാന്റീൻ താഴെയാണ്.അവിടേക്ക് ലിഫ്റ്റിൽ ചെന്നിറങ്ങുമ്പോൾ തൊട്ടടുത്ത ലിഫ്റ്റിലേക്ക് ഗായത്രി കയറുന്നത് അവൻ കണ്ടു.അപ്പോൾ തന്നെ അത് അടയുകയും ചെയ്തു.
ചായയും കുടിച്ചു,വന്നവർക്കുൾപ്പടെ ചായയും പലഹാരവും വാങ്ങി മുറിയിലെത്തുമ്പോൾ അരമണിക്കൂർ പിന്നിട്ടിരുന്നു.
"ഈ പെണ്ണിനെ ഒറ്റക്കിട്ടിട്ട് ഇതെങ്ങോട്ട് പോയി ചെക്കാ?അവനെ കണ്ടതും സാവിത്രിയൊന്ന് കടുപ്പിച്ചു ചോദിച്ചു.
"പറഞ്ഞിട്ടാ പോയത്,അവിടെ സിസ്റ്ററിനോടും പറഞ്ഞു."
"എന്നിട്ട്........"
"എന്നിട്ടെന്താ,ഞാൻ വന്നില്ലേ.പിന്നെ നിങ്ങൾ ലിഫ്റ്റ് പിടിച്ചതും കണ്ടിരുന്നു'
"അത് മുതലാക്കിയാണമ്മെ ഈ വൈകിവരവ്."ഗായത്രി അതിനിടക്ക് അവനിട്ടൊന്ന് കൊട്ടി.
"ദെ ചേച്ചി.........അതിനിടക്കൂടെ താങ്ങല്ലേ."
"ഓഹ്,ഞാൻ പറഞ്ഞതായി കുറ്റം.
ഭാര്യക്ക് കൂട്ടിരിക്കേണ്ട സമയം നിരങ്ങാൻ പൊക്കോളും.ഞങ്ങൾ വന്നവരെ ഒന്ന് ക്ഷമിച്ചൂടാരുന്നൊ?"
"എന്തോന്ന്........?"
"ഒരു കുത്ത് വച്ചു തരും ഞാൻ.നിന്നെ രണ്ട് പറയണം എന്ന് കരുതി വന്നപ്പഴാ സിസ്റ്ററ് വന്നതും കാര്യം പറഞ്ഞതും.ഇവക്കിത് മാസം രണ്ടാ.
ഒന്ന് ബാത്‌റൂമിൽ പോകുന്ന വഴിക്ക് രാവിലത്തെപോലെ വീണാൽ......വല്ല ബോധോം ഉണ്ടോടാ നിനക്ക്?"
സാവിത്രിയാണത് ചോദിച്ചത്.അത് കേട്ട ശംഭു വീണയുടെ മുഖത്തേക്ക് നോക്കി.അവളുടെ മുഖം ചുവന്നു തുടുത്തു രക്തം തൊട്ടെടുക്കാവുന്ന പരുവത്തിലുണ്ട്.ചെറിയ നാണം ആ മുഖത്തിന്റെ അഴക് കൂട്ടി.അവന്റെ നോട്ടം നേരിടാനാവാതെ അവൾ മുഖം കുനിച്ചു.
"മ്മ്മ്മ്.......ഒന്ന് പേടിച്ചു എങ്കിലും
💬 Comments
View all comments