0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]

Author : alby Read All Parts 501
ആ കില്ലർ വുമൺ മുന്നിലൂടെ തന്നെ ഇറങ്ങി പോയതും വിക്രമനെ കുറച്ചല്ല കുഴക്കിയത്.ഇത്ര കൂൾ ആയി ഫ്രന്റ്‌ ഗേറ്റ് കടന്നു പോകണമെങ്കിൽ അതും ഒരു വുമൺ,ഒരു പ്രഫഷണൽ പോലും ഇങ്ങനെയൊരു റിസ്ക് എടുക്കാൻ മുതിരാത്തപ്പോൾ......... കൃത്യമായി ഒരു സൂചനപോലും നൽകാതെ,നേരിട്ട് തന്നിലേക്കുള്ള തെളിവ് പോലും മറച്ചുപിടിച്ച ആ ബുദ്ധിക്ക് മുകളിൽ തനിക്ക് പറക്കണം,വിക്രമൻ ഉറപ്പിച്ചു. അപ്പോഴും മുന്നോട്ടുള്ള വഴി ദുർഘടമായതിൽ അയാളുടെ മനസ്സ് കലുഷിതമായിരുന്നു. ***** പത്രോസ് രാവിലെ തന്നെ ദാമോദരനെയും കൂട്ടിയിറങ്ങി.ചിത്ര നൽകിയ പരാതി ഒന്നന്വേഷിക്കണം. ദാമോദരനെ ഒപ്പം കൂട്ടാൻ സലിമിനെ ഏൽപ്പിച്ച കാര്യം പത്രോസ് ഏറ്റെടുക്കുകയായിരുന്നു. സെക്കന്റ്‌ സാറ്റർഡേയാണ്,അന്ന് ചിത്ര വീട്ടിലുണ്ട്.പോലീസിൽ പരാതി നൽകിയതിനാലും അവർ വന്നുകണ്ട് പോയിരുന്നില്ല എന്നതുകൊണ്ടും മോഷണം നടന്ന മുറി അതുപോലെ സൂക്ഷിച്ചിരുന്നു അവൾ. "ഇത്ര കാര്യക്ഷമത നമ്മുടെ പോലീസിനുണ്ടെന്ന് ഞാൻ കരുതിയതല്ല"പത്രോസിനെ കണ്ടതും ചിത്ര ഒരല്പം പുച്ഛം കലർത്തി ആക്ഷേപിച്ചുകൊണ്ടാണ് പറഞ്ഞത്. "പോലീസിന്റെ കാര്യക്ഷമതയെന്തെന്ന് കുറെ അറിഞ്ഞതല്ലെ ടീച്ചറേ?"പത്രോസും വിട്ടുകൊടുത്തില്ല.
"അത് കണ്ടു........അത് ചക്കിനുള്ളിൽ ആക്കി മുന്നിലെത്തിയിട്ടും സാറിന് മനസ്സിലായില്ല എങ്കിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും.പെണ്ണിനെ കണ്ട് വികാരം കൊണ്ടാൽ മാത്രം പോരാ നട്ടെല്ല് കൂടി വേണം ആണുങ്ങളായാൽ."ചിത്രയും ഏറ്റു പിടിച്ചു. "ഇങ്ങനെ കിടന്നു കടിച്ചു കീറാതെ ആ മുറിയൊന്ന് കാണിക്ക് ടീച്ചറെ" അതൊക്കെ കേട്ട് നിന്ന ദാമോദരൻ സഹികെട്ട് അങ്ങനെ പറയെണ്ടിവന്നു ചില്ല് പൊട്ടിച്ചശേഷം കമ്പി അറുത്തുമാറ്റിയായിരുന്നു അവിടെ കള്ളൻ കയറിയതെന്ന് ഒറ്റ നോട്ടം കൊണ്ട് തന്നെ വ്യക്തമായി.അത് അതേപടി തന്നെയുണ്ട്.തിരികെ എത്തിയ ശേഷം ചിത്ര അത്യാവശ്യം സാധനമെടുത്തുകൊണ്ട് മറ്റൊരു മുറിയിലേക്ക് മാറുകയും ചെയ്തു. കുറച്ചു

💬 Comments

View all comments