0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]

Author : alby Read All Parts 502
സ്വർണ്ണമാണ് നഷ്ട്ടമായത്. പരാതിയിലുള്ള കണക്കനുസരിച്ച് ഇരുപത് പവനോളം ഉണ്ടത്.മുറി ഒന്ന് നോക്കിയശേഷം അയൽക്കാരിൽ നിന്നും കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ അവർ അവിടെനിന്നിറങ്ങി. "തനിക്ക് എന്ത് തോന്നുന്നു?"തിരികെ പോകുബോൾ ദാമോദരനോട്‌ പത്രോസ് വെറുതെയൊന്ന് ചോദിച്ചു. "കണ്ടിട്ട് എലുമ്പൻ വാസു ആണെന്ന് തോന്നുന്നു.അവനാ സാധാരണ കമ്പി അറുത്ത് നുഴഞ്ഞകത്തു കയറുന്നത്" പത്രോസ് അതിനൊന്നു മൂളുക മാത്രം ചെയ്തു.പിന്നീടവർ ചില ജ്യൂവലറികളിലും മറ്റും ഒന്ന് തിരക്കി. പക്ഷെ ആരും അത്ര അളവിലുള്ള സ്വർണ്ണം വിൽക്കാൻ ചെന്നതായി വിവരം ലഭിച്ചില്ല.കൂടാതെ ചില ഫിനാൻസ് സ്ഥാപനങ്ങളിൽ അന്വേഷിച്ചുവെങ്കിലും നിരാശ തന്നെ ആയിരുന്നു ഫലം. സമയം ഉച്ച തിരിഞ്ഞു.രണ്ടാൾക്കും വിശപ്പ് തുടങ്ങിയിരുന്നു.ആദ്യം കണ്ട ഹോട്ടലിൽ നിന്ന് തന്നെ ഭക്ഷണവും കഴിച്ച അവർ യാത്ര തുടർന്നു.ഇടക്ക് ആളൊഴിഞ്ഞ സ്ഥലം നോക്കി പത്രോസ് വണ്ടിയൊതുക്കി."ഒന്ന് പുകച്ചിട്ട് പോകാടോ"അയാൾ ദാമോദരനോട്‌ പറഞ്ഞുകൊണ്ട് പത്രോസ് വണ്ടിയിൽ നിന്നിറങ്ങി. ആഹ് ഒന്ന് പുകച്ചുകളയാം എന്ന് കരുതി ദാമോദരനും.പത്രോസ് അപ്പോഴും ഒരു നല്ല സമയം കാത്തു നിൽക്കുകയായിരുന്നു. "ഒന്ന് നടന്നാലൊ ദാമോദരാ?ഒന്ന് മുള്ളിയെച്ചു വരാം."പുക ഒന്ന് എടുത്തു ഊതിവിട്ടുകൊണ്ടുള്ള ചോദ്യം കേട്ട് ദാമോദരൻ അയാളെ നോക്കി. "കുറച്ചു നേരമായി വണ്ടിയിൽ തന്നെ ഇരുപ്പല്ലെ,ആയിക്കളയാം" ചുണ്ടിലിരുന്ന സിഗരറ്റ് കൊളുത്തി ലൈറ്ററും പോക്കറ്റിലിട്ട് വലതു കയ്യുടെ നടുവിരലും ചൂണ്ടു വിരലും കൊണ്ട് സിഗരറ്റ് എടുത്തു പിടിച്ചശേഷം ദാമോദരനും അതിന് സമ്മതം മൂളി. പൊതുവഴിയായിരുന്നു എങ്കിലും ഒറ്റപ്പെട്ടപ്രാദേശമായിരുന്നു അത്. വഴിയേ വാഹനങ്ങൾ പോകുന്നുണ്ട്. തങ്ങളുടെ സ്വകാര്യതക്കു വേണ്ടി അടുത്ത് കണ്ട പറമ്പിലേക്കവർ കയറി സ്വല്പം മുന്നോട്ട് നടന്നു. പത്രോസ് അപ്പോഴും ചുറ്റിലും ശ്രദ്ധ കൊടുക്കുന്നുണ്ട്.ഒത്തുവരുമ്പോൾ തീർക്കുക,ദൃസാക്ഷിയുണ്ടാവരുത് എന്ന് മാത്രമായിരുന്നു രാജീവന്റെ

💬 Comments

View all comments