0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby]

Author : alby Read All Parts 355
ആരുടെയൊ ഇടപെടലിൽ ആ കേസ് അവിടെയൊതുങ്ങി.അത് തന്റെ ഇടപെടലല്ല എങ്കിലും മാധവാ തനിക്കും ചെറുതല്ലാത്ത പങ്കുണ്ടെന്ന് എനിക്കുറപ്പായിരുന്നു.പക്ഷെ അവൾക്ക് സംഭവിച്ച ദുരന്തത്തിന്റെ ബാക്കിപത്രമെന്നതു പോലെ അതിന്റെ പ്രതിഫലം അനുഭവിക്കുന്ന ഒരാളുണ്ട് എന്റെ തറവാട്ടിൽ.എന്റെ അനുജൻ,തന്റെ കുഞ്ഞളിയൻ. വർഷം കുറച്ചാവുന്നു കിടന്ന കിടപ്പിൽ.ശ്വാസം മാത്രമുണ്ട് ജീവന് തെളിവായിട്ട്.അതിന് കാരണം അവൾ തന്നെയെന്ന് ഉറപ്പിച്ച നിമിഷം ഞാൻ ഭൈരവനെ വിലക്കെടുത്തു. ഗോവിന്ദിനെ അവൾ തീർക്കുമെന്ന് കരുതിയ എനിക്ക് വീണ്ടും തെറ്റ് പറ്റി. അവളവനെ കൊല്ലാതെ കൊല്ലുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തിൽ ഞാൻ ഒറ്റ വെടിക്ക് എന്റെ മൂന് ലക്ഷ്യങ്ങൾ നേടാൻ തീരുമാനിക്കുകയായിരുന്നു.ഒപ്പം ഗായത്രിയിലൂടെ നിങ്ങളെ എന്റെ മുന്നിൽ മുട്ടുകുത്തിക്കുക എന്നതും ആയിരുന്നു ലക്ഷ്യം. പക്ഷെ കാര്യങ്ങൾ ചെറുതായിട്ടൊന്ന് പാളി.അല്ലെങ്കിൽ ഭാഗ്യം തന്റെ കുടുംബത്തിനൊപ്പമായിരുന്നു." ചന്ദ്രചൂഡൻ പറഞ്ഞുനിർത്തി. "അളിയാ........തന്ത്രശാലിയാണ് നിങ്ങൾ.ഒരിക്കലും ആർക്കും സംശയം കൊടുക്കാതെ ക്ഷമയോടെ നല്ല അവസരങ്ങൾ കാത്തിരുന്നു. പക്ഷെ ഒടുവിൽ ക്ഷമ കെട്ട സമയം ഭൈരവൻ എന്റെ വീട്ടിലുമെത്തി. അതുകൊണ്ട് വൈകിയെങ്കിലും അളിയനെ തിരിച്ചറിഞ്ഞു. അളിയനൊന്നോർക്കണം.ഒരു കുഞ്ഞില്ലാത്തതിന്റെ പേരില് ഒരുപാട് കുത്തുവാക്കുകൾ സാവിത്രി കേട്ട സമയമാ ഗോവിന്ദ് ഞങ്ങളുടെ ഇടയിലേക്ക് വന്നത്.വളർന്നപ്പോൾ അവനൊരു തെറ്റായി മാറിയെന്നത് മറ്റൊരു വശം.പിന്നീട് ഗായത്രി പിറന്നു ഒരു നിയോഗം പോലെയാ ശംഭുവിനെ ഞങ്ങൾക്ക് കിട്ടിയത്.സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിന് നേർച്ച നടത്താൻ പോയതാ,ആ നേരത്ത് ആരോ തോന്നിപ്പിച്ചതു കൊണ്ട് അവനെയും കൂടെ കൂട്ടി. പിന്നീടാണവനെ മനസ്സിലാവുന്നതും. അവൻ തന്റെ രക്തത്തോട് കൂറ് കാണിച്ചു.അല്ലേലും ഈ ജാതിയും മതവും വച്ചുള്ള വേർതിരിവ് ഇന്നാര് ഗൗനിക്കുന്നു,അതൊക്കെ ഔട്ട് ഓഫ് ഫാഷൻ അല്ലെ അളിയാ.

💬 Comments

View all comments