0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby]

Author : alby Read All Parts 353
ജന്മം നൽകിയെന്ന്?അതിന്റെ സത്യം അറിഞ്ഞത് മുതൽ ഞാൻ നിങ്ങളെ വെറുത്തുതുടങ്ങി.ഗോവിന്ദ്,എങ്ങോ ആരോ ഉപേക്ഷിച്ച കുഞ്ഞിനെ സ്വന്തം വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിൽ പൊടിയിട്ട് സാവിത്രിക്ക് ജനിച്ചതാണെന്ന് വരുത്തിത്തീർത്തതറിഞ്ഞ നിമിഷം നിങ്ങളോടുള്ള വെറുപ്പ് എന്റെ മനസ്സിൽ വളർന്നുതുടങ്ങി.ഒടുവിൽ ചെയ്ത ചികിത്സയുടെ ഫലമോ, ഈശ്വരകൃപയൊ കൊണ്ട് സാവിത്രി ഗായത്രിക്ക് ജന്മം നൽകി,എല്ലാവരും അറിഞ്ഞുതന്നെ. അന്ന് ഞാൻ സ്വയം നിയന്ത്രിച്ചു. സ്വന്തം ചോരയിൽ അനുജത്തിക്ക് കുഞ്ഞു പിറന്നതിൽ സന്തോഷിച്ചു, മറക്കാൻ ശ്രമിച്ചു.പക്ഷെ അപ്പോൾ അടുത്തതെത്തി ശംഭുവിന്റെ രൂപത്തിൽ.ആ സത്യം മനസ്സിലായത് ഞാൻ തന്റെ തറവാട്ടിലുള്ളപ്പോൾ കളപ്പുരയിലേക്ക് താനെന്നെ മദ്യം സേവിക്കാൻ കൂട്ടിയപ്പോഴാണ്. സാവിത്രിയെ ഭയന്ന് തന്റെ മദ്യസേവ അവിടെയായിരുന്നല്ലൊ.ശംഭു തന്റെ വിശ്വസ്ഥനായിക്കഴിഞ്ഞിരുന്നു അപ്പോൾ.അവിടെയുള്ള ചുവരിൽ ഞാൻ കണ്ടെടോ എന്റെ തറവാടിന് പേരുദോഷം കേൾപ്പിച്ച് ഇറങ്ങിപ്പോയവളെ.അന്ന് അടക്കി വച്ചിരുന്ന വെറുപ്പ് ശത്രുതയായി വളരാൻ തുടങ്ങി. വർഷങ്ങൾ കഴിഞ്ഞു.അതോടൊപ്പം തന്റെ തണലിൽ കഴിയുന്ന ഇത്തിൾ കണ്ണികളെ ഒഴിവാക്കുക എന്നതായി എന്റെ ലക്ഷ്യവും.നല്ല അവസരത്തിന് കാത്തുനിന്നു,ചിലത് കിട്ടിയെങ്കിലും തന്റെ ഇടപെടലിൽ അവർ സുരക്ഷ കണ്ടെത്തി.എന്നിലെ പകയും ആളിക്കത്തി.ഇതിനിടയിൽ ഗോവിന്ദ് വിവാഹിതനുമായി ഇപ്പൊ തന്റെ വീട്ടില് ഉണ്ടൊരുത്തി, താനും എന്റെ പെങ്ങളും അറിഞ്ഞു തന്നെ ഗോവിന്ദ് നിൽക്കുമ്പോൾ ശംഭുവിന് ഭാര്യയായവൾ.ഇപ്പോൾ ഗോവിന്ദുമായി ബന്ധവും പിരിഞ്ഞു. ആരോ മാനം കവർന്ന അവളെ താൻ സംരക്ഷിക്കുന്നതെന്തിന്റെ പേരില് ആയാലും അവളെ ലക്ഷ്യമാക്കിയാ ഭൈരവനെ ഞാൻ അയച്ചതും.
തനിക്കറിയാം അവൾക്ക് എന്താണ് സംഭവിച്ചതെന്നും കാരണക്കാരനാര് എന്നും.തന്റെ വളർത്തു മകന്റെ ദോഷം കൊണ്ടാണ് അവളുടെ മാനത്തിന് മറ്റുള്ളവർ വിലയിട്ടതും. പലതും അവിടെ കഴിയുമെന്നും ഇനി ശംഭുവിനെ ഒതുക്കിയാൽമതി എന്നും കരുതിയിരുന്ന എനിക്ക് തെറ്റി. വീണ്ടും

💬 Comments

View all comments