0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby]

Author : alby Read All Parts 352
വൈകിയെന്ന് മാത്രം.ഇനിയെങ്കിലും നോക്കി പെരുമാറിയില്ലെങ്കിൽ കാര്യം വഷളാകുമെന്ന് തോന്നി." "അളിയൻ ഉരുണ്ടുകളിക്കാതെ ഞാൻ ചോദിച്ചതിന് സമാധാനം പറ?" ചന്ദ്രചൂഡൻ അകെ അക്ഷമനായി. "അതിന് മുൻപ് എനിക്കൊരു കാര്യം അറിയണം.അതിനുള്ള ഉത്തരത്തില് കിടപ്പുണ്ട് തന്റെ ചോദ്യത്തിനുള്ള ഉത്തരം.എന്താ തനിക്ക് ഭൈരവനും ആയിട്ടുള്ള ബന്ധം?" താൻ സംശയിച്ചതുപോലെതന്നെ എന്ന് ചന്ദ്രചൂഡന് മനസ്സിലായി.ഒരു ഉത്തരത്തിനായി അയാൾ ഒന്ന് തപ്പി. "എന്താ അളിയന്റെ മറുപടിക്ക് കാല താമസം."അയാൾ ഉത്തരത്തിനായി പരതുന്നത് കണ്ട മാധവൻ ചോദിച്ചു. "ഏത് ഭൈരവൻ.........?എനിക്കെന്ത് ബന്ധം......?"അയാൾ അറിയാത്ത ഭാവം നടിച്ചു. "എല്ലാം അറിഞ്ഞും മനസ്സിലാക്കിയും
തന്നെയാ ഞാൻ തന്റെ കുറുകെ വന്നതും ഇപ്പൊൾ ഇങ്ങനെ മുന്നിൽ നിൽക്കുന്നതും.ഒന്നും ഉറപ്പിക്കാതെ മാധവൻ ഒരു പടപ്പുറപ്പാട് നടത്തില്ല എന്നും അളിയന് നന്നായിട്ടറിയാം. ഭൈരവനൊപ്പം തന്നെ കണ്ടയാള്, അവന്റെ വിശ്വസ്ഥനായ ശിങ്കിടി ഇപ്പൊ എന്റെ കയ്യിലാ.ഇനി എന്തിന് എന്ന് മാത്രം അളിയൻ പറഞ്ഞാൽ മതി.ഞാനും എന്റെ കുടുംബവും എങ്ങനെ തന്റെ ശത്രുവായി?ഒന്നും ഇല്ലെങ്കിലും തന്റെ സഹോദരിയല്ലെ? എന്റെ കുടുംബത്തിലുള്ളവരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് കാരണം?ഇതിനൊക്കെയുള്ള ഉത്തരമാറിയില്ലെങ്കിലും അതാണ് ചന്ദ്രചൂടാ ഞാൻ തനിക്ക് എതിരെ തിരിയാനുള്ള കാരണവും.""ഞാൻ അളിയന് ശത്രുവായെങ്കിൽ അതിന് കാരണക്കാരൻ എന്റെ അളിയനും അളിയൻ വാക്കിന് മറു വാക്ക് പറയാതെ കൂടെനിൽക്കുന്ന എന്റെ സഹോദരിയുമാണ്." ചന്ദ്രചൂഡന്റെ വാക്കുകൾ മൂർച്ച ഏറിയതായിരുന്നു. "ചെയ്തുകൂട്ടിയതൊന്നും പോരാഞ്ഞ് സ്വയം ന്യായീകരിക്കാൻ ശ്രമിക്കരുത്" മാധവനും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. "പറയും മാധവാ.കാരണം എല്ലാം തുടങ്ങിവച്ചത് നിങ്ങളായിരുന്നു.കൂട്ട് നിൽക്കാൻ എന്റെ സഹോദരിയും." "സ്വന്തം കുടുംബത്തിലൊരാളെ കൊല്ലാൻ നോക്കിയിട്ട് എല്ലാം തുടങ്ങിവച്ചത് ഞാനാണ് പോലും." "എങ്കിൽ പറയ്‌ മാധവാ,എന്റെ പെങ്ങൾ സാവിത്രി ഏത്ര കുട്ടികൾക്ക്

💬 Comments

View all comments