Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby]
ലഭിച്ചേക്കും.
അല്ലെങ്കിൽ ചതിക്കുന്നവർക്കും ഒറ്റുകാർക്കും ഇടമില്ലാത്ത കുഴൽ പണത്തിന്റെ ലോകത്തിൽ ചെട്ടിയാർ എന്ന പേര് മായ്ക്കപ്പെടും,എന്തിന് ഈ ലോകത്തിൽ നിന്ന് തന്നെ യാത്ര പറയേണ്ടിയും വരും.ചെട്ടിയാർ ഒരുങ്ങിത്തന്നെയാണ്.
തനിക്ക് നിലനിൽക്കണം,കൂടാതെ ഇതിനൊക്കെ കാരണക്കാരനായ ഗോവിന്ദ് വീഴണം.അയാൾ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
ഉറച്ച തീരുമാനത്തോടെ അയാൾ തന്റെ കയ്യിലെ മദ്യം കാലിയാക്കിയ ശേഷം ആരെയോ വിളിക്കാനായി ഫോൺ കാതിലേക്ക് ചേർത്തു.
*****
ചന്ദ്രചൂഡൻ മാധവനെയും കാത്ത് നിൽക്കുകയാണ്.രാജീവുമായി മീറ്റ് ചെയ്ത അതെ സ്ഥലം,
പുഴക്കരയിലെ തെങ്ങിൻ തോപ്പിൽ അക്ഷമനായി കാത്തുനിൽക്കുകയാണ് കക്ഷി.ഒപ്പം തന്റെ വിശ്വസ്ഥനായ ഡ്രൈവറും.
എന്തുകൊണ്ട് മാധവൻ തന്റെ ട്രാക്കിൽ കയറിക്കളിച്ചു എന്നത് ചന്ദ്രചൂഡനെ വളരെയധികം അസ്വസ്ഥനാക്കി.ഇനി തന്നെക്കുറിച്ച്
വല്ല സംശയവും........?അങ്ങനെ ഒരു ചിന്തയും അയാൾക്ക് വരാതിരുന്നില്ല.
ഓരോന്നും ആലോചിച്ചു നിൽക്കുന്ന ചന്ദ്രചൂടനെ തേടി മാധവനെത്തി.ഒപ്പം സുരയും കമാലുമുണ്ട്.ഒരു മുൻകരുതൽ എന്ന നിലയിൽ കൂടെ കൂട്ടിയതാണ് അവരെയും.
"അളിയൻ എന്താ ഇവരെയും കൂട്ടി?"
മാധവനെ കണ്ടതും ചന്ദ്രചൂഡൻ ചോദിച്ചു.
"ചില പ്രത്യേക സാഹചര്യങ്ങളിൽ കരുതലെടുത്തല്ലെ പറ്റൂ അളിയാ.
വിളിപ്പിച്ച കാര്യം പറ?"മാധവൻ തിരിച്ചടിച്ചു.
"അളിയാ......ഒരേ ബിസിനസ് നമ്മൾ ചെയ്യുന്നുണ്ട്.പരസ്പരം ഇടങ്കോല് വക്കില്ല എന്നൊരു ധാരണയും വച്ചു പുലർത്തിയിരുന്നു.പക്ഷെ അളിയൻ ആയിട്ട് തന്നെ അത് തെറ്റിച്ചു.അതിന് കാരണമാണ് എനിക്കറിയെണ്ടതും."
ചന്ദ്രചൂഡൻ തന്റെ ഭാഗം പറഞ്ഞു.
"അങ്ങനെ ഞാൻ കയറിക്കളിച്ചു എങ്കിൽ,നമ്മുടെ ധാരണക്ക് വിരുദ്ധമായി ഞാൻ പ്രവർത്തിച്ചു എങ്കിൽ അതിന് കാരണവും അളിയൻ തന്നെയാ."
"അളിയനെന്താ അർത്ഥം വച്ചു സംസാരിക്കുന്നത്.പതിവില്ലാതെ ഇവരെയും കൂട്ടി വന്നപ്പോൾ തന്നെ എനിക്കെന്തോ പന്തികേട് തോന്നിയതാ."
"ആങ്......ഇങ്ങനെയൊരു സാഹചര്യം
ഉണ്ടാക്കിയതും അളിയൻ തന്നെയാ.
കാര്യങ്ങൾ മനസ്സിലാക്കാൻ അല്പം
💬 Comments
View all comments