0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby]

Author : alby Read All Parts 343
എത്രയുണ്ടാകും എന്ന് ഒരു പോലീസ് ഓഫീസർക്ക് ഞാൻ വിശദീകരിച്ചുതരേണ്ട കാര്യമില്ലല്ലൊ" "അതാണ് ഞങ്ങൾക്കറിയേണ്ടതും" രാജീവ്‌ പറഞ്ഞു. "എന്റെ പക്കൽ കുറച്ചു ചോദ്യങ്ങളുണ്ട്.അതിനുള്ള ഉത്തരം ഗോവിന്ദിന്റെ കയ്യിലും.അത് കൃത്യം ലഭിച്ചാൽ ഇനിയൊരു കൂടിക്കാഴ്ച്ച, അത് ഉണ്ടാവില്ല." "കൂടുതലായി എന്താണ് സർ എന്നിൽ നിന്നും...?"ഗോവിന്ദ് ചോദിച്ചു. "ഗോവിന്ദിന്റെ ഫാമിലിയൊക്കെ?" വിക്രം തുടങ്ങിവച്ചു. "എനിക്കെന്റെ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാൻ താത്പര്യം ഇല്ല സർ.എന്തെങ്കിലും അറിയുവാനുണ്ടെങ്കിൽ അതാവാം."
"അതിലേക്കാണ് വരുന്നത് മിസ്റ്റർ ഗോവിന്ദ്.അന്വേഷിച്ചപ്പോൾ താനും കുടുംബവുമായി അത്ര രസത്തിലല്ല എന്നറിയാൻ കഴിഞ്ഞു.അതിന്റെ കാരണം എനിക്ക് അറിയേണ്ട താനും .പക്ഷെ എങ്കിലും ചിലത് ചോദിച്ചേ പറ്റൂ.സഹകരിക്കുക,ഇല്ലെങ്കിൽ ഇനി കണ്ടുമുട്ടുന്ന രീതിയും സാഹചര്യവും ഇതായിരിക്കില്ല.പോലീസ് ഓഫിസർ സുഹൃത്ത് ആയിട്ടുള്ള തനിക്ക് അത് മനസിലാവുമല്ലോ?"വിക്രമനും വിട്ടു കൊടുത്തില്ല. ഇതിനിടയിൽ രാജീവ്‌ ഗോവിന്ദന്റെ കയ്യിലൊന്ന് തട്ടി,കാര്യമറിയാൻ നോക്കിയ ഗോവിന്ദിനോട്‌ അധികം ബലം പിടിക്കേണ്ട എന്ന് രാജീവ്‌ കണ്ണ് കൊണ്ട് പറഞ്ഞു. അത് മനസ്സിലാക്കിയ ഗോവിന്ദ് ഒന്ന് അയഞ്ഞു.തന്റെ വഴിയിലേക്കെത്തി എന്ന് മനസ്സിലായതും വിക്രമൻ തന്റെ ആദ്യ ചോദ്യം ഗോവിന്ദിന് നേർക്ക് തൊടുത്തു,അത് എംപയർ ഗ്രൂപ്പിനെ കുറിച്ചായിരുന്നു. "സർ.........അത്.......അതെന്റെ ഭാര്യ വീട്ടുകാരുടെതാണ്.ഇപ്പോൾ ഞാനും ആയി അത്ര രസത്തിലുമല്ല.വീണയും ആയുള്ള ദാമ്പത്യം പിരിയുന്നതിന്റെ വക്കിലുമാണ്." "അന്ന് വില്ല്യം മരിച്ചുകിടന്ന ഫ്ലാറ്റ്, അത് നിങ്ങളുടെ തന്നെയല്ലെ ഗോവിന്ദ്,അതോ ഇനി........" "വീട്ടുകാരുമായി രസത്തിലല്ല സർ, പക്ഷെ ആ ഫ്ലാറ്റ് എന്റെ സേവിങ്സ് കൊണ്ട് വാങ്ങിയതാണ്." "വില്ല്യമും താനുമായി എന്തെങ്കിലും പ്രശ്നം?" "നെവർ,അവന്റെ മരണം വരെ നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങൾ." "അതിരിക്കട്ടെ,മറ്റൊരു കാര്യം. തനിക്കറിയുന്നതാണ്,ഒരു ജോലി എംപയർ ഗ്രൂപ്പിൽ നേടുക എന്നത് ഏത്ര ശ്രമകരമാണെന്ന്.ആ ഒരു

💬 Comments

View all comments