0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby]

Author : alby Read All Parts 343
സാഹചര്യം നിലനിൽക്കെ തന്റെ കൂട്ടുകാരന്റെ കേസിലെ ഒരു സാക്ഷി, അതും ഒരു കുടിയൻ അയാൾക്ക് അവിടെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ജോലി ലഭിക്കുക,അതും അവർ നേരിട്ടുള്ള ഇടപെടൽ മൂലം. തനിക്കെന്താ അതിനെക്കുറിച്ച് പറയാനുള്ളത്." "അത് എന്റെ വിഷയമല്ല സർ.അവർ അവർക്ക് ഇഷ്ട്ടമുള്ളവരെ ജോലിക്ക് വക്കുന്നു,എനിക്കെന്ത് കാര്യമതിൽ." "ഒറ്റ നോട്ടത്തിൽ കാര്യമില്ലായിരിക്കാം എങ്കിലും ചിലത് ദഹിക്കാതെ കിടക്കുന്നു.അതങ്ങ് തീർത്തു പോകുന്നതല്ലേ നല്ലതും.അതുകൊണ്ട് ചോദിക്കുന്നു എന്ന് മാത്രം.എന്തിനോ ഉള്ള ഒരു പ്രതിഫലമല്ലെ അതെന്ന് ഒരു തോന്നൽ,അതിനുള്ള ഉത്തരം നിങ്ങൾക്കിടയിലെ പ്രശ്നങ്ങളിൽ ഒളിഞ്ഞുകിടക്കുന്നുമുണ്ട്.ഗോവിന്ദ് - വില്ല്യം - എംപയർ ഗ്രൂപ്പ്‌,എന്തോ ഒന്ന് ഈ ത്രയങ്ങൾക്കിടയിൽ നീറിപ്പുകയുന്നുണ്ടല്ലൊ ഗോവിന്ദ്?" "സർ......വിളിപ്പിച്ചപ്പോഴൊക്കെ ഞാൻ വന്നിരുന്നുതന്നിട്ടുണ്ട്.അറിയുന്നത് പറയുകയും ചെയ്തു.വില്ല്യവും ഞാനുമായി പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.അവന്റെ പ്രൈവസിക്ക് വേണ്ടിയാണ് ഞാൻ മാറിനിന്നതും.പക്ഷെ അതവന്റെ അവസാന രാത്രിയായിരിക്കും എന്ന് അറിഞ്ഞിരുന്നില്ല.പിന്നെയെന്റെ കുടുംബപ്രശ്നങ്ങൾ,അതെന്റെ സ്വകാര്യതയാണ് സർ.അതെനിക്ക് സാറിനോട് പറയേണ്ട കാര്യവുമില്ല. പിന്നെ എംപയർ ഗ്രൂപ്പ്‌ ജോലി കൊടുത്തത്,അതിന് കാരണം അവരോട് തന്നെ ചോദിക്കണം. അല്ലെങ്കിൽ ആ ഗാർഡ് അത്രക്കും എന്തോ അവർക്കായി ചെയ്തു കൊടുത്തിട്ടുണ്ടാവണം.അതെനിക്ക് അറിയുന്ന കാര്യവുമല്ല." ഗോവിന്ദ് ആദ്യം ഒന്ന് പതറിയെങ്കിലും ഉത്തരങ്ങളിൽ പൊരുത്തക്കേട് തോന്നാത്തതും തന്റെ ഊഹങ്ങൾക്ക് വ്യക്തമായ തെളിവുകളില്ലാത്തതും മൂലം തത്കാലം വിക്രമൻ അവിടെ നിന്നുമിറങ്ങി.
"ഒരു ചെട്ടിയാരെ അറിയുമോ ഗോവിന്ദ്?"തിരിച്ചു പോകാൻ ഇറങ്ങുന്ന വഴിയിൽ വിക്രമൻ ചോദിച്ചു. "ഏ.......ഏത് ചെട്ടിയാർ?"പെട്ടെന്നുള്ള ചോദ്യത്തിൽ ഗോവിന്ദ് ഒന്ന് പതുങ്ങി. "തനിക്ക് അറിയില്ലെങ്കിലും പണം തിരിച്ചുകൊടുക്കാനുള്ളവരെ ചെട്ടിയാർക്കറിയാം.കൂടാതെ വില്ല്യം ചെട്ടിയാരെ പലവട്ടം വിളിച്ചതിന് രേഖകളുമുണ്ട്.അതുകൊണ്ട് ചോദിച്ചു എന്ന് മാത്രം.എന്നാൽ ഇറങ്ങട്ടെ ഗോവിന്ദ്,ഇനിയൊരിക്കലും നമ്മൾ കണ്ടുമുട്ടാതിരിക്കട്ടെ." ഒടുവിൽ ഒരാശംസയും നേർന്നുകൊണ്ടാണ്

💬 Comments

View all comments