0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]

Author : alby Read All Parts 590
പോലീസ് പോലും സ്റ്റൂളിട്ട് ഭിത്തിയിൽ ചാരിയുറങ്ങുന്നു. തന്റെ സമയം വന്നുവെന്ന് വാസു മനസ്സിലാക്കി.പതിയെ അയാൾ എണീറ്റു.ഭക്ഷണപ്പൊതിയിൽ നിന്ന് ലഭിച്ച താക്കോൽ കയ്യിലെടുത്തു. ഒപ്പം ലഭിച്ച ചെറിയ കമ്പികൊണ്ട് സെൽ പൂട്ടിയിരുന്ന താഴ് കുത്തിത്തുറന്നു പുറത്തേക്കിറങ്ങി.
രാത്രിയെ നന്നായി അറിയുന്ന വാസു, രാത്രിയുടെ രാജകുമാരനായ ആ കള്ളൻ ആദ്യം ചെയ്തത് പൊതി തുറന്നപ്പോൾ കിട്ടിയ ചെറിയ പെൻ ടോർച്ചടിച്ചു സി സി ടി വി മറച്ചശേഷം പൊതിയിലുണ്ടായിരുന്ന കുപ്പിയിൽ നിന്നും ദ്രാവകം കയ്യിൽ കരുതിയ ടിഷ്യു പേപ്പറിൽ നനച്ചെടുത്ത് ഉറക്കത്തിലായിരുന്ന നാല് പേരുടെയും മൂക്കിന് അടുത്ത് കൂടെ അത് കൊണ്ടുപോകുകയായിരുന്നു. ചെറിയ അളവിൽ ക്ലോറോഫോം മണപ്പിച്ച ശേഷം വന്ന കാര്യം നടത്തി അവിടെ നിന്നും രക്ഷപെടുക എന്നതായിരുന്നു വാസുവിന് കിട്ടിയ കത്തിലെ ഉള്ളടക്കം. സി സി ടി വി മറച്ചുകൊണ്ട് തന്നെ വാസു സ്റ്റോർ റൂമിന് മുന്നിലെത്തി. തനിക്ക് കിട്ടിയ താക്കോൽ കൊണ്ട് സ്റ്റോർ തുറന്നകത്തു കയറി. എല്ലാവരും ഉടനെ ഉണരില്ല എന്ന് ഉറപ്പ്‌ വരുത്തിയ ശേഷം വാസു കത്തിലെഴുതിയ പ്രകാരം അവിടെ ഒരു അലമാരയുടെ മറവിൽ പരതി. അവിടെ രണ്ട് ലിറ്റർ കൊള്ളുന്ന കുപ്പിയിൽ നിറയെ പെട്രോളും ഒരു തീപ്പെട്ടിയും അയാൾ കണ്ടെടുത്തു. സ്റ്റോർ റൂമിൽ ഒരു തീപിടുത്തം സൃഷ്ട്ടിക്കാൻ അത്രയും പെട്രോൾ മതിയായിരുന്നു.സ്റ്റോർ റൂമിലെ സി സി ടി വി മറച്ച ശേഷം കത്തിലെഴുതിയ പ്രകാരം അതിന്റെ കണക്ഷൻ കട്ട് ചെയ്ത ശേഷമാണ് വാസു മുന്നോട്ട് നീങ്ങിയതും. അവിടെ കണ്ട രേഖകളിൽ മൊത്തം പെട്രോൾ ഇറ്റിച്ചശേഷം വാസു പുറത്തിറങ്ങി.തീപ്പെട്ടിയുരച്ചു റൂമിൽ ഇട്ടശേഷം ഒരു നിമിഷം നോക്കി

💬 Comments

View all comments