0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]

Author : alby Read All Parts 591
നിന്നു.തീ പടരുന്നത് കണ്ടതും വാസു മുറി പൂട്ടിയശേഷം സെൽ തുറന്നു തന്നെയിട്ട് സ്റ്റോർ റൂമിന്റെ താക്കോൽ എഴുത്തിൽ പറഞ്ഞയിടത്തു തൂക്കി ഇട്ടശേഷം പുറത്തേക്ക് നടന്നു. ഓരോ ചുവട് വാക്കുമ്പോഴും അയാളുടെ വേഗത വർദ്ധിച്ചു.പയ്യെ അയാൾ ഇരുട്ടിലേക്ക് മറയുമ്പോൾ സ്റ്റോർ റൂം കത്തിയമരുകയായിരുന്നു. ***** തന്റെ ഓഫിസിലാണ് വിക്രമൻ. കിട്ടിയ തെളിവുകളും,സംശയങ്ങളും, താൻ അന്വേഷിച്ചറിഞ്ഞതും എല്ലാം ചേർത്തുവച്ച് ഒരു തിയറി അയാൾ ഉണ്ടാക്കിയെടുത്തു. രണ്ട് സുഹൃത്തുക്കൾ.അതിലൊരാൾ വിവാഹിതൻ.നല്ലൊരു സാമ്പത്തീക ചുറ്റുപാടിൽ വളർന്ന ഗോവിന്ദിന് തന്റെ ലൈഫിൽ എപ്പഴോ കിട്ടിയ കൂട്ടുകാരനാണ് വില്ല്യം.ഒരുപക്ഷെ തന്റെ ഭാര്യയുമായിട്ടുള്ള പ്രശ്നങ്ങൾ മുതലെടുപ്പ് നടത്തി,അതിൽ ഗോവിന്ദ് എന്ന വ്യക്തിയെ പിരികയറ്റി ചെട്ടിയാരുമായുള്ള ഇടപാടിലും വലിയൊരു സാമ്പത്തിക ബാധ്യതയിലും കൊണ്ടുചെന്നെത്തിച്ച വില്ല്യമിനോട് ഗോവിന്ദിന് ഉണ്ടാകാവുന്ന വിരോധം അതിലേക്കായിരുന്നു വിക്രമന്റെ ശ്രദ്ധ ആദ്യം ചെന്നത്. ബാംഗ്ലൂർ നഗരത്തിൽ വീണ പടുത്തുയർത്തിയ ഐ ടി ഫേം, തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ മൂലം വീണയോട് എതിരിടാനായി ഗോവിന്ദ് സ്വന്തമായി സംരംഭം ആരംഭിച്ചതും അത് നഷ്ട്ടത്തിലേക്ക് കൂപ്പുകുത്തിയതും അന്വേഷിച്ചറിഞ്ഞ വിക്രമന് ഏതാണ്ട് ഇതെ സമയമാണ് ഗോവിന്ദ് വില്ല്യമിനെ പരിചയപ്പെട്ടത് എന്നതും ചെട്ടിയാരുമായുള്ള ഇടപാടിൽ മധ്യസ്ഥം നിന്നത് വില്ല്യമായതു കൊണ്ടും പക്ഷെ അതിന്റെ ബാധ്യത ഗോവിന്ദിൽ മാത്രം ഒതുങ്ങിനിന്നതും ഗോവിന്ദനെ സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ ഉതകുന്നതായിരുന്നു. ഗോവിന്ദന്റെ കാര്യത്തിൽ ശക്തമായ മോട്ടിവുണ്ട്.
ചെട്ടിയാരെ അറിയില്ലെന്ന് പറഞ്ഞ കള്ളം,ചോദ്യങ്ങളോടുള്ള ഒരുതരം പുച്ഛം എന്നിവയൊക്കെ വിക്രമന്റെ സംശയത്തിന് ആക്കം കൂട്ടി.പക്ഷെ എന്നാലും ചില ചോദ്യങ്ങളും ചില പൊരുത്തക്കേടുകളും വിക്രമന് മുന്നിൽ ബാക്കിയായി നിന്നു.ആകെ ഉള്ളത് കില്ലർ പെണ്ണാണെന്നുള്ള അറിവും ചില വിരലടയാളങ്ങളും. ബാക്കിയെല്ലാം സാഹചര്യ തെളിവുകളാണ്. അന്ന്

💬 Comments

View all comments