Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]
ആരുണ്ട് എന്ന ചിന്തയോടെ അയാൾ തന്റെ ഓഫീസ് വിട്ടു പുറത്തേക്ക് നടന്നു.
*****
വീണയുടെ തറവാട്ടിലാണ് അവർ.
ഒത്തിരി നാളുകൾ കൂടി തന്റെ മകൾ സന്തോഷിക്കുന്നതിന്റെ,അവളുടെ മുഖം തെളിഞ്ഞതിന്റെ സംതൃപ്തി ആ അച്ഛന്റെ മുഖത്തുണ്ടായിരുന്നു.
വർഷങ്ങൾക്ക് ശേഷം തന്റെ
സഹോദരിയുടെ കളിചിരികൾ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിൽ മതിമറന്നു നിൽക്കുകയായിരുന്നു വിനോദ്.ഒപ്പം
തന്റെ നാത്തൂന്റെ വയറ്റിലൊരു ജീവൻ വളർന്നുതുടങ്ങിയതറിഞ്ഞ നിമിഷം മുതൽ,തനിക്ക് ലഭിക്കാതെ പോയ സന്തോഷം അവൾക്ക് ലഭിച്ച വിവരമറിഞ്ഞതുമുതൽ വീണയെ ഒന്ന് കെട്ടിപ്പുണരാനാഗ്രഹിച്ച ദിവ്യ,
വീണയെ പരിചരിക്കണമെന്നും അവളുടെ കുഞ്ഞിനെ ഓമനിക്കണം എന്നും ആഗ്രഹിക്കുന്ന വീണയുടെ പ്രിയപ്പെട്ട നാത്തൂൻ.തന്റെ മകളും ജീവിച്ചുതുടങ്ങിയെന്ന അറിവിൽ തന്റെ ജീവിതത്തിലേക്ക് മടങ്ങിവന്നു കൊണ്ടിരിക്കുന്ന അവരുടെ അമ്മ.
എല്ലാവരും വീണയെ സ്നേഹം കൊണ്ട് പൊതിയുമ്പോൾ പാവം ശംഭു ആരാലും ശ്രദ്ധിക്കപ്പെടാതെ കുറച്ചുനേരമെങ്കിലും അല്പമൊന്നു മാറിനിന്നു.വീണയുടെ അമ്മയിപ്പോൾ
എണീറ്റിരിക്കുന്ന സ്ഥിതിയിലാണ്.
വീൽ ചെയറിൽ പുറത്തേക്കിറങ്ങുന്നുമുണ്ട്.
അവരുടെ സ്നേഹമൊക്കെ കണ്ട് കൈകൾ മുന്നിലേക്ക് കെട്ടി തന്റെ പെണ്ണിനെയും നോക്കി നിൽക്കുന്ന ശംഭുവിന്റെ അടുക്കലേക്ക് ആ അച്ഛനെത്തി.അദ്ദേഹത്തെ കണ്ടതും അവൻ കയ്യഴിച്ചിട്ടു.അയാളവന്റെ കൈകൾ കൂട്ടിപ്പിടിച്ചു. കണ്ണുകളിൽ അവനോടുള്ള സ്നേഹവും വാത്സല്യവും നന്ദിയും നിറഞ്ഞുനിന്നു.
മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയശേഷം അദ്ദേഹം ശംഭുവിനെയും കൂട്ടിക്കൊണ്ട് തന്റെ സ്വകാര്യ മുറിയിലേക്ക് നടന്നു.
അവിടെയെത്തിയതും അയാൾ തന്റെ അലമാര തുറന്നു.അതിലൊരു ഷെൽഫിനുള്ളിൽ നിറയെ അപൂർവ ശേഖരത്തിൽപ്പെടുന്ന മദ്യങ്ങളാൽ
സമ്പന്നമായിരുന്നു. അതിൽ നിന്നും ഏറ്റവും മുന്തിയത് തന്നെ ആ അച്ഛൻ തിരഞ്ഞെടുത്തു.
ഇതിനിടയിൽ ചുറ്റിലും ശ്രദ്ധിച്ച ശംഭു ഒന്ന് മനസ്സിലാക്കി,ആഡ്യത്തം വിളിച്ചുപറയുന്ന ആ മുറിയിൽ ഒരു മിനി ബാർ തന്നെ ഒരുക്കിയിരിക്കുന്നത് കണ്ട് അവന്റെ
💬 Comments
View all comments