Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]
അത്ഭുതവും വർദ്ധിച്ചു.
അച്ഛൻ തന്നെ അവന് ഒഴിച്ചുനൽകി.
ആദ്യം മടിച്ചുവെങ്കിലും അദ്ദേഹത്തിന്റെ നിർബന്ധം മൂലം അവനത് സ്വീകരിക്കേണ്ടിവന്നു.
"ഇന്ന് എന്റെ സന്തോഷം എനിക്ക് പങ്കുവച്ചേ പറ്റൂ.അത് നിന്നോട് വേണം താനും.എന്റെ കുഞ്ഞിന്റെ മുഖത്തെ സന്തോഷം കണ്ടില്ലേ നീയ്,നാളുകൾ കഴിഞ്ഞു ആ മുഖം ഞാനൊന്ന് തെളിഞ്ഞു കണ്ടിട്ട്. അതിന് കാരണം നീയും.എങ്ങനെയാ മോനെ ഞാൻ...."
അദ്ദേഹത്തിന്റെ വാക്കുകൾ ഇടറി.
"ഒരിക്കൽ എന്റെ തീരുമാനം പിഴച്ചു. അതിന് അനുഭവിച്ചത് എന്റെ കുട്ടിയും.മാധവനോട് പകയെടുത്തു തുടങ്ങിയിരുന്നു.പ്രതികാരം അത് മാത്രമായിരുന്നു അപ്പോൾ മനസ്സ് മുഴുവൻ.
പക്ഷെ ഗോവിന്ദിനെ കൊല്ലാൻ ഇറങ്ങിതിരിച്ചു മാധവൻ, അത് തടഞ്ഞത് വീണയും.അവളായിരുന്നു എന്റെ മനസ്സിലെ കലക്കൽ മാറ്റിയത് പോലും.ഒരുവേള എന്നെപ്പോലെ അവളുടെ തീരുമാനവും തെറ്റുമോ എന്ന് ഞാൻ ഭയന്നു.അത് അവിടെ തുടരുന്ന കാര്യത്തിലായാലും, നിന്നെ തിരഞ്ഞെടുത്തതിലായാലും.
പക്ഷെ അവളുടെ വഴിയായിരുന്നു ശരി.ഒരുപക്ഷെ എന്റെ എടുത്തു ചാട്ടം അവൾക്ക് നൽകുക കൂടുതൽ ആഘാതമായിരുന്നു എന്ന് സ്വസ്ഥം ആയി ചിന്തിച്ചപ്പോൾ മനസ്സ് പറഞ്ഞു.
എന്തിനും എന്റെ മകൾക്ക് പിന്തുണ നൽകി മാധവനും കുടുംബവും ഉറച്ചു നിന്നു.നിന്നിലൂടെ അവളുടെ സന്തോഷം വീണ്ടുകിട്ടി.ഇനി ഒരു കരട് ബാക്കിയുണ്ട്, അതിനി നിങ്ങളുടെ ഇടയിൽ വേണ്ട."
സാവധാനം മദ്യം നുകർന്നുകൊണ്ട് അയാൾ പറയുന്നത് ശംഭു ശ്രദ്ധയോടെ കേട്ടിരുന്നു.
"ഗോവിന്ദിനി അധികനാൾ ഉണ്ടാവില്ല.
അതെന്റെ വാക്ക്."എല്ലാം കേട്ടുകൊണ്ടിരുന്ന ശംഭു പറഞ്ഞു.
മറുപടിയായി അയാൾ അവന്റെ തോളിൽ ഒന്ന് തട്ടുക മാത്രം ചെയ്തു.
"എന്റെ മാഷിനോട് അച്ഛന് ഇപ്പൊ എന്തെങ്കിലും ഒരിഷ്ട്ടക്കേട്........?"
തന്റെ സംശയം ഒന്നുകൂടി തീർക്കാൻ ആണ് ശംഭുവത് ചോദിച്ചതും.
"ഞാൻ പറഞ്ഞല്ലോ മോനെ.
വിരോധമുണ്ടായിരുന്നു.പക്ഷെ
അയാളത് സ്വന്തം
💬 Comments
View all comments