Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]
മാത്രം വലി ഉള്ള മാധവന്റെ പതിവില്ലാതെയുള്ള വലി കണ്ട് എന്തോ ടെൻഷനുണ്ടെന്ന് അവൾക്ക് തോന്നി.ഒന്ന് ശാന്തമായി നാളെ ചോദിക്കാം എന്ന് കരുതിയ ഗായത്രി തന്റെ മുറിയിലേക്ക് കയറി.
മാധവൻ മുറിയിലെത്തുമ്പോഴേക്ക് സാവിത്രി ഉറങ്ങിയിരുന്നു.അവളെ ഉണർത്താതെ പതിയെ അയാളും കിടന്നു.അതിനിടയിലുണ്ടായ അനക്കമറിഞ്ഞിട്ടാവണം സാവിത്രി എണീറ്റത്.
"ആഹ് മാഷോ.........വന്നപ്പോൾ ഒന്ന് വിളിക്കായിരുന്നില്ലേ."എന്ന് ചോദിച്ച്
സാവിത്രി പതിയെ എണീക്കാൻ ശ്രമിച്ചു.പക്ഷെ മാധവനത് തടഞ്ഞു.
"എന്ത് പറ്റിയെടൊ?തനിക്കെന്തൊ വയ്യ എന്ന് മോള് പറഞ്ഞു."
"ഒന്നുമില്ല മാഷെ.........മനസ്സിന് ഒരു
വല്ലായ്മ പോലെ.ഒന്നും ചെയ്യാൻ തന്നെ തോന്നുന്നില്ല."
"എല്ലാം ശരിയാകുമെടോ,താൻ വിഷമിക്കാതെ."
"നമുക്കെന്താ മാഷെ ഇങ്ങനെ.ഒന്ന്
തീരുമ്പോൾ മറ്റൊന്ന്.പ്രശ്നങ്ങളിൽ നിന്നൊരു ശമനം ഇനി എന്നാണാവോ?"സാവിത്രി ആരോടെന്നില്ലാതെ ചോദിച്ചു.
"അതൊന്നും ഇപ്പൊ ഓർക്കണ്ട സാവിത്രി.ഉറങ്ങിക്കോ,നല്ലൊരുറക്കം കിട്ടിയാൽ തന്റെ ഈ മടുപ്പൊക്കെ ഒന്ന് മാറും."
"നന്നായിട്ടൊന്ന് ഉറങ്ങിയ കാലം മറന്നു മാഷെ.ഈ പുകിലൊക്കെ തുടങ്ങിയതിൽ പിന്നെ ഉറക്കം തന്നെ നഷ്ട്ടപ്പെട്ട അവസ്ഥയാ മനുഷ്യന്."
"താൻ അതൊന്നും ഓർക്കണ്ട.വീണ, അവൾക്കിത് മാസം മൂനായി. ഒന്ന് അതിലൊക്കെ ശ്രദ്ധിച്ചാ തന്റെയീ മടുപ്പൊക്കെ അങ്ങ് മാറിക്കോളും."
"മോളെ ഞാൻ നന്നായി തന്നെയാ നോക്കുന്നത്.അത് മാഷ് പറഞ്ഞിട്ട് വേണ്ടതാനും.ഇത് അതൊന്നുമല്ല മാഷെ......."
"വെറുതെ ഓരോന്ന് ചിന്തിച്ചുകൂട്ടണ്ട സാവിത്രി,അല്ലേലും ചെറിയ കാര്യം മതി നിനക്ക് ആധി കൂടാൻ."
"എന്നാലും ഓർക്കുമ്പോ.........മനസ്സ് കയ്യിൽ നിൽക്കുന്നില്ല മാഷെ.ആകെ
ഒരസ്വസ്ഥത."
"ഞാൻ പറഞ്ഞല്ലോ സാവിത്രി.താൻ
അത് മാത്രമിങ്ങനെ ചിന്തിച്ചു കൂട്ടാതെ.സ്കൂളിന്റെയും പിള്ളേരുടേം കാര്യം മാത്രം ശ്രദ്ധിച്ചുനിന്നാൽ തന്നെ വേണ്ടാത്ത ചിന്ത ഇങ്ങനെ വരില്ല.പിന്നെ ഞാൻ ഇല്ലെടോ തന്റെ കൂടെ."
"അതാ ഒരു ധൈര്യം,ഒപ്പം പേടിയും. മാഷിന്റെ ഈ വിശ്രമമില്ലാത്ത ഓട്ടം
💬 Comments
View all comments