0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]

Author : alby Read All Parts 577
കാണുമ്പോൾ ഒരു ആധിയാ ഉള്ളില്" "അങ്ങനെയൊരു പേടി വേണ്ട,ഞാൻ ഉള്ളപ്പോൾ ഈ കുടുംബത്തിന് ഒന്നും വരില്ല.അതിന് ഞാൻ സമ്മതിക്കില്ല. പക്ഷെ വൈകാതെ ചിലതൊക്കെ നീ അറിയാൻ തുടങ്ങും.അന്ന് തന്റെ മുഖം തിരിച്ചുകളയരുത്." "എന്താ മാഷെ ഇങ്ങനെ വളച്ചുകെട്ടുന്നത്.കുറച്ചായി ഞാൻ ശ്രദ്ധിക്കുന്നു,മാഷിനെന്തോ എന്നോട് പറയാനുണ്ട്.എന്നിൽ നിന്നെന്തോ മറച്ചുപിടിക്കുന്നത് പോലെ." അയാളുടെ നെഞ്ചിൽ തല ചായ്ക്കവെ അവൾ ചോദിച്ചു. "ചിലത് പറയുമ്പോൾ ഒരു വളച്ചു കെട്ടൽ നല്ലതാടി.അതെങ്ങനെ നീ എടുക്കും എന്നതാ പ്രശ്നം.ഇപ്പോൾ താൻ ഉറങ്ങ്.ഇനി കുറച്ചു ദിവസം ഇവിടെത്തന്നെയുണ്ട്,തത്കാലം ഓഫിസ് കാര്യങ്ങളൊക്കെ ഇവിടെ നിന്ന് നോക്കാന്ന് വച്ചു.ഒപ്പം നിന്നോട് ചിലത് പറയാനും." "ഏട്ടൻ വിളിച്ചിരുന്നു.നാളെ ഇത്രടം വരുന്നുണ്ട് പോലും.എന്തുകൊണ്ടും മാഷുള്ളത് നന്നായി."മാധവൻ പറഞ്ഞത് മൂളിക്കേട്ടുകൊണ്ട് ആ നെഞ്ചിലേക്ക് പതുങ്ങവെ സാവിത്രി പറഞ്ഞു. അവളെ തന്റെ നെഞ്ചിൽ ചേർത്ത് തലോടിയായിരുന്നു മാധവൻ അതിന് മറുപടി കൊടുത്തത്.
***** രാവിലെമുതൽ തന്റെ പേർസണൽ മുറിയിലായിരുന്നു മാധവൻ.അതിൽ ഒരു ഓഫിസ് തന്നെ ക്രമീകരിച്ചിട്ടുണ്ട്. തന്റെ കുടുംബത്തോടൊപ്പമുള്ള സമയം സ്ഥാപനങ്ങളുടെ നിയന്ത്രണം അവിടെ നിന്നുമാണ്.ഉച്ചയോടടുത്ത സമയമാണ് പുറത്ത് ഉച്ചത്തിലുള്ള ശബ്ദം മാധവൻ കേൾക്കുന്നത്.ഒന്ന് ശ്രദ്ധിച്ചപ്പോൾ തന്റെ അളിയനാണ്,മകനും കൂടെ ഉണ്ടെന്ന് മനസ്സിലായി. "മ്മ്മ് എന്താണെന്നറിഞ്ഞിട്ടു തന്നെ." മാധവൻ അങ്ങോട്ടേക്ക് ചെന്നു.ഇനി മറച്ചുപിടിക്കുന്നത് കൊണ്ട് അർത്ഥം ഒന്നുമില്ല എന്ന് മാധവൻ ഉറപ്പിച്ചു തന്നെയാണ് അങ്ങോട്ട് ചെല്ലുന്നതും. സാവിത്രിയോട് കയർക്കുന്ന ചന്ദ്രചൂഡനെയാണ് മാധവനവിടെ കാണുന്നത്.ബിസിനസ് തട്ടി എടുത്തതും ഗായത്രിയുമാണ് വിഷയം. "എന്റെ ബിസിനസിൽ കുറുകെ വന്നത് പോട്ടേ,ഞാനത് പോട്ടെ എന്ന് വക്കാം.പക്ഷെ ഇവര് കുഞ്ഞായിരിക്കുമ്പോൾ പറഞ്ഞ വാക്കുണ്ട് സാവിത്രി.അത് പാലിക്കണമെന്നെ ഞാൻ പറയുന്നുള്ളു."ചന്ദ്രചൂഡൻ കത്തിക്കയറുകയാണ്.ഒരു മറുപടി നൽകാൻ

💬 Comments

View all comments