Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]
കഴിയാതെ സാവിത്രിയും,
അതിൽ ഇടപെടാൻ കഴിയാതെ
ഗായത്രിയും അവിടെ നിൽപ്പുണ്ട്.
ഗായത്രി സാവിത്രിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
"അല്ല അളിയൻ ഇതെപ്പോ...... എന്ത് തന്നെയുണ്ടെങ്കിലും എന്നോടു പറയ് അളിയാ."മാധവൻ അതിൽ ഇടപെട്ട് സംസാരിക്കാൻ തുടങ്ങി.
"ഞാൻ എന്റെ അനുജത്തിയോടാണ് സംസാരിക്കുന്നത്."
"അവളെന്റെ ഭാര്യയാണ്,എന്റെ മകളുടെ അമ്മയാണ്."
"അതറിയാം.എന്നിട്ട് അളിയൻ ചെയ്യുന്നതൊ.അളിയൻ ഇവർക്ക് വേണ്ടിയാ ജീവിക്കേണ്ടത് അല്ലാതെ..'
അയാൾ പകുതിയിൽ പറഞ്ഞു നിർത്തി.
"നമ്മളൊന്ന് കണ്ടിരുന്നു.അന്ന് കാര്യകാരണ സഹിതം ഞാൻ എല്ലാം പറയുകയും ചെയ്തു.അന്ന് യുദ്ധം പ്രഖ്യാപിച്ചു പോയ അളിയൻ ദാ വീണ്ടും എന്റെ മുന്നിൽ."
"എനിക്ക് എന്റെ പെങ്ങളെ മറക്കാൻ കഴിയാത്തതുകൊണ്ട് വരേണ്ടിവന്നു."
"എന്നാൽ അളിയൻ മറന്നുപോയ ഒരു പേരുണ്ട്, സുമിത്ര."
"അളിയാ പറയാനുള്ളത് ഞാൻ പറഞ്ഞുകഴിഞ്ഞു.കൂടെയുള്ള ഇത്തിൾകണ്ണികളെ ഒഴിവാക്കി എന്നാ
അളിയൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുക."ചന്ദ്രചൂഡൻ ചോദിച്ചു.
"ഒരുവട്ടം മറുപടി നൽകിയതാണ്.
തന്റെ ടെണ്ടർ ഞാൻ കടത്തിവെട്ടി, അതിന് കാരണവുമുണ്ട്.പിന്നെ ദാ നിൽക്കുന്നുണ്ടല്ലൊ നിങ്ങളുടെ മകൻ
ഇവനെപ്പോലൊരു ഭൂലോക തെമ്മാടിക്ക് എന്റെ മോളെ കൊടുക്കാൻ സൗകര്യമില്ല.പറഞ്ഞ വാക്ക് മാധവൻ മാറ്റുന്നത് ആദ്യവും അവസാനവുമായി ഇക്കാര്യത്തിൽ മാത്രവും.അല്ലെങ്കിലും തെറ്റ് പറ്റി എന്ന് തോന്നിയാൽ തിരുത്തണം.
അല്ലാതെ മകളുടെ കാര്യത്തിൽ റിസ്ക് എടുക്കാൻ....... ഞാനും ഒരു അച്ഛനാണ് ചന്ദ്രചൂഡാ."
"എന്നിട്ട് എന്തായി അളിയാ.വളർത്തി വലുതാക്കിയ ഒരുവൻ ചെയ്ത നെറികെട്ട കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതും അവൻ ചെയ്തതിന്റെ കുറ്റം എന്നിലാരോപിക്കുന്നതും."
"ഗോവിന്ദ് ചെയ്തതിന് ഗോവിന്ദിന് കിട്ടുന്നുണ്ട്.വെറുതെ അളിയൻ ഭൈരവനെ ഇറക്കിയത് അവന്റെ പിടലിക്ക് വക്കണ്ട."
"നീ കേൾക്കുന്നില്ലേ സാവിത്രി.നിന്റെ
ഭർത്താവിന്റെ ആരോപണങ്ങൾ.
ഞാൻ നിന്നോട് പറഞ്ഞതല്ലെ എല്ലാം.
ഇനി നീയും
💬 Comments
View all comments