0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]

Author : alby Read All Parts 583
എന്നും എതിർത്തിട്ടേ ഉള്ളു. എന്താ നിങ്ങൾക്കിത്ര പക.ഞങ്ങൾ ഒരു കുഞ്ഞിനെ ദത്തെടുത്തതിനൊ?, അതോ സ്വന്തം ചോരയെ ഞാൻ ചേർത്ത് പിടിച്ചതിനൊ?അതുമല്ല ഈ കുടുംബത്തിൽ കയറിവന്ന പെണ്ണ് അനുഭവിക്കെണ്ടിവന്നതിന് ഒരു പരിഹാരം കണ്ടതോ?പ്രായശ്ചിത്തം പോലെ അവളെ സ്നേഹിക്കുന്നതൊ
എന്നാൽ നിങ്ങൾ ചെയ്തതൊ.ഇളയ അനുജത്തിയെ ചുട്ടുകൊന്നതു മുതൽ എന്റെ കുടുംബത്തിന്റെ അസ്ഥിവാരം തോണ്ടാനും നിങ്ങൾ ആളെ ഏർപ്പാട് ചെയ്തില്ലേ.ഒരു മനുഷ്യനാണോ നിങ്ങൾ,അല്ല ബന്ധത്തിന്റെ വിലയറിയാത്ത ഒരു ചെകുത്താനാണ് നിങ്ങൾ. ന്യായത്തിന്റെ തട്ടിൽ വച്ച് എങ്ങനെ തൂക്കിയാലും നിങ്ങൾ വലിയൊരു തെറ്റാ.ഈ കുടുംബത്തിനെതിരെ ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങൾ ജീവിച്ചിരിക്കുന്നുവെങ്കിൽ അത് മാഷ് എന്നെ ഓർക്കുന്നത് കൊണ്ടാ.ഇനി ആ ഔദാര്യമുണ്ടാവില്ല.ഇനി ചെറു വിരല്ലെങ്കിലും അനക്കിയാൽ ഞാൻ മാഷിന് മുന്നിൽ തടസ്സമാവില്ല." സാവിത്രി ജ്വാലിക്കുകയായിരുന്നു. തനായി ഒന്നും പറഞ്ഞില്ലെങ്കിലും സാവിത്രിക്ക് ചിലതൊക്കെ അറിയാം എന്നുള്ളത് മാധവന്റെ മനസ്സ് തണുപ്പിച്ചു.യുദ്ധത്തിന് പോകുന്ന യോദ്ധാവിന്റെ വീര്യം കൂടുന്നപോലെ ഒരു തോന്നലായിരുന്നു മാധവന്റെ മനസ്സ് നിറയെ. ചന്ദ്രചൂഡൻ പടികളിറങ്ങുമ്പോൾ ഒരു കാർ വന്നുനിന്നു.ശംഭുവും വീണയും ആയിരുന്നു അതിൽ.അവർ മുന്നോട്ട് വന്നു.പരസ്പരം കൈകൾ കൊരുത്തുപിടിച്ചിരുന്നു.അയാളുടെ മുഖം മുറുകിത്തന്നെയിരുന്നു.സ്വന്തം സഹോദരിയും തനിക്കെതിരെയായി എന്നത് അയാൾക്ക് ഒരടിയായിരുന്നു. ചില എതിർപ്പുകളുണ്ടാകുമെന്ന് കരുതിയെങ്കിലും ഇങ്ങനെയൊരു പൊട്ടിത്തെറി ചന്ദ്രചൂഡൻ പ്രതീക്ഷിച്ചതല്ലായിരുന്നു എന്നതാണ് സത്യം. അയാളെ കടന്നു പോകാൻ തുടങ്ങിയ ശംഭുവിനോടായി വീണയും കൂടെ കേൾക്കുന്ന രീതിയിൽ വളരെ പതിയെ "നിങ്ങളെന്റെ കാൽക്കീഴിൽ എത്തും"എന്നയാൾ പറഞ്ഞപ്പോൾ "അതിന് മുൻപ് തന്റെ നെഞ്ചിൽ ചവിട്ടി ഞാൻ നിന്നിരിക്കും എന്നായിരുന്നു വീണയുടെ മറുപടി. മുഖത്തടികിട്ടിയതുപോലെ തോന്നി ചന്ദ്രചൂഡന്."സൂക്ഷിക്കണം,താൻ കരുതിയതിനെക്കാൾ മൂർച്ചയുണ്ട് അവൾക്ക്.അത്രയും സങ്കീർണമാണ് കാര്യങ്ങൾ"എന്ന് അയാൾ തിരിച്ചറിയുകയായിരുന്നു. തന്നിലുയരുന്ന പകയുടെ

💬 Comments

View all comments