Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby]
പോലെ റപ്പായി പറഞ്ഞു.
"എന്നാ അവൾക്കൊന്ന് വിളിച്ചാൽ പോരെ?"വണ്ടിയൊന്ന് ഇരപ്പിച്ചു കൊണ്ട് ശംഭു ചോദിച്ചു.
"അതറിയില്ല,നിന്നെ വിളിച്ചിട്ടു കിട്ടിയില്ല എന്ന് കവലയിൽ വച്ചു കണ്ടപ്പോൾ പറഞ്ഞു."
"ഓഹ്....... ക്ഷേത്രത്തിൽ പോയപ്പോ ഫോൺ എടുത്തില്ല.ചിലപ്പോൾ അതാവും.ഞാൻ തിരക്കിക്കോളാം."
അതും പറഞ്ഞ് ഒന്ന് കയ്യും കാട്ടിയിട്ട് ശംഭു കാർ മുന്നോട്ടെടുത്തു."എന്താ ഒരു ആലോചന."കാർ അവരെയും കൊണ്ട് മുന്നോട്ട് കുതിക്കുമ്പോൾ വീണ ചോദിച്ചു.
"ഒന്നുമില്ല,എന്റെ പെണ്ണിന്റെ സാമർഥ്യം ഒന്ന് ആലോചിച്ചു പോയതാ."
"അല്ലാതെ പോകുന്ന വഴിക്ക് സുനന്ദയെ കണ്ടിട്ട് പോയാലോ എന്നതല്ല."
"ഈ പെണ്ണ്......"
"ഞാൻ പറഞ്ഞതായോ കുറ്റം."
"കുറ്റം പറഞ്ഞതല്ല പെണ്ണെ, ഇനി അവൾക്ക് എന്താണാവോ പറയാൻ എന്നോർത്തപ്പോൾ അറിയാതെ വന്ന് പോയതാ."
"അവളെ കാണാൻ തിടുക്കമാണല്ലെ എന്റെ ചെക്കന്."
"ഒന്ന് പോയെ......എന്തെങ്കിലും കാര്യം ഇല്ലാതെ ആരേലും കാണണം എന്ന് പറയുവോ?"
"അല്ലാതെ ഗുരുവിനെ കാണാനുള്ള വ്യഗ്രതയല്ല.......?"
"ആര്......... അവളോ?"
"ചിലത് എന്റെ ശംഭുസിന് പറഞ്ഞു തന്നതല്ലേ.പ്രാക്ടിക്കലും അവിടെ ആയിരുന്നു."
"ദേ.........ഒന്ന് നിർത്തിക്കെ.എല്ലാം അറിഞ്ഞോണ്ട് തന്നെയല്ലെ എന്നെ കെട്ടിയത്,എന്നിട്ട് കളിയാക്കുന്നൊ?
ഞാൻ ഒഴിഞ്ഞു മാറിയതുവാ.
എന്നിട്ടും വിട്ടില്ല.ഗർഭിണിയായേൽ പിന്നെ ഇത്തിരി കുറുമ്പ് കൂടിയിട്ടുണ്ട്"
അല്പം പിണക്കം നടിച്ചുകൊണ്ടാണ് ശംഭു അത് പറഞ്ഞത്.
"അച്ചോടാ........ഒരു പാവം.ഞാൻ ചുമ്മാ പറഞ്ഞതല്ലെ.നമുക്ക് അവളെ കണ്ടിട്ട് പോവാം.കാര്യമറിയണമല്ലൊ"
അവൾ അതും പറഞ്ഞുകൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞു.
ഒരു ചിരിയോടെ അവൻ സുനന്ദയുടെ
വീട്ടിലേക്ക് വണ്ടി പായിച്ചു.വൈകും എന്ന് റപ്പായിയുടെ ഫോണിൽ നിന്ന് സാവിത്രിയെ അറിയിച്ചിരുന്നതിനാൽ ആ പ്രശ്നവും അവിടെ തീർന്നിരുന്നു.
അല്ലെങ്കിൽ സാവിത്രിയുടെ വക നല്ല ചീത്ത കേൾക്കുമെന്നവർക്കറിയാം
*****
വിക്രമന്റെ വീട്ടിൽ അനൗദ്യോഗിക കൂടിക്കാഴ്ച്ചയിലാണ്
💬 Comments
View all comments