Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby]
രാജീവ്.കൂടെ ഗോവിന്ദുമുണ്ട്.പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന കേസുകളിൽ ഓൺ & ഓഫ് ദി റെക്കോർഡ് സഹകരിച്ചു പോകാമെന്നുള്ള ധാരണയുടെ പുറത്താണ് ഇപ്പോൾ ഇങ്ങനെയൊരു മീറ്റിങ് തന്നെ.പുതിയ സാഹചര്യങ്ങൾ രൂപപ്പെട്ടതും ഒരു കാരണമാണ്.
ഡി വൈ എസ് പി ഓഫിസിൽ നിന്ന് ഇറങ്ങി സൈബർ സെല്ലിലും കയറി തനിക്ക് അത്യാവശ്യമായി ലഭിക്കേണ്ട ചിലത് പറഞ്ഞേല്പിച്ചതിന് ശേഷമാണ് വിക്രമനെ കാണാനെത്തിയത്.
കുറച്ചധികം നമ്പറുകളുള്ളതിനാൽ ഇരുപത്തിനാല് മണിക്കൂർ സമയം അവർ ആവശ്യപ്പെടുകയും ചെയ്തു.
വിക്രമൻ തന്നെ ചലഞ്ചു ചെയ്ത കേസിന്റെ കുരുക്കഴിക്കാനാണ് നോക്കുന്നതെങ്കിൽ രാജീവന് തന്റെ കേസ് പേഴ്‌സണലാണ്.
"എന്നാലും വല്ലാത്ത ചതിയായിപ്പോയ് അല്ലെ രാജീവ്?"തന്റെ വീട്ടിലെത്തിയ സുഹൃത്തുൾക്ക് തന്റെ കയ്യാൽ ചായ പകർന്നുനൽകിക്കൊണ്ട് വിക്രമൻ ചോദിച്ചു.സ്റ്റേഷനിലെ തീപ്പിടുത്തം ഉദ്ദേശിച്ചാണ് വിക്രമനത് ചോദിച്ചതും.
"ഓർക്കാപ്പുറത്തുള്ള അടിയായിപ്പോയി വിക്രം.ഇപ്പോൾ
ഡിഫെൻസ് ശക്തമാണ്,ഒരൊറ്റ കളിയിലൂടെ കാര്യങ്ങൾ അവർക്ക് അനുകൂലമാക്കിയെടുത്തിരിക്കുന്നു.
നിലവിലെ സാഹചര്യത്തിൽ മെറ്റിരിയൽ എവിഡൻസ് വെക്കാൻ കഴിയില്ല.റിപ്പോർട്ട് വച്ചു വാദിക്കാം എന്ന് മാത്രം.അതിന് കോടതിയിൽ കടലാസിന്റെ വില പോലും കിട്ടില്ല."
"താൻ സംശയിക്കുന്നത് ശരിയാണ് എങ്കിൽ തെളിവുകൾ നശിപ്പിക്കാൻ തീപിടുത്തം അവർ ചെയ്യിച്ചതണെന്ന് സ്ഥാപിക്കണം എങ്കിലേ തന്റെ കേസിൽ ഇനിയൊരു സാധ്യതയുള്ളൂ"
"അറിയാം വിക്രം.....അതാണ് എന്റെ
മുന്നിലുള്ള ഏക വഴിയും.അതിനാദ്യം
കൂടെനിന്ന് ഒറ്റിയവനെ കണ്ടെത്തണം പിന്നെ എലുമ്പൻ വാസു.വല്ലാത്ത പ്രെഷർ ഉണ്ടെടോ മുകളിൽ നിന്നും. ഇതിലിപ്പൊ എന്റെ കരിയർ തന്നെ പെട്ടു കിടക്കുകയാണ്.""പുതിയ എസ് പി അല്പം പ്രശ്നമാണ് ഗോവിന്ദ്.ഒരു വല്ലാത്ത സ്ത്രീയാണ്.
ആരെയും ഒരു കൂസലില്ല.ഒരിക്കൽ കണ്ടിട്ടുണ്ട്,നിയമവും ന്യായവും ഒരേ പോലെ നോക്കുന്ന ഒരു ഐറ്റം"അത് കേട്ട് വിക്രമൻ തനിക്കറിയുന്നത് പറഞ്ഞു.
"ഒരു പ്രശ്നമുണ്ട്
💬 Comments
View all comments