Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby]
സർ വരുമെന്ന് പറഞ്ഞതുകൊണ്ട് കൂടെ കൊണ്ട് പോകുന്നില്ല എന്ന് പറഞ്ഞു."
ഒരു ബോക്സ് മേശയിൽ വച്ച് പി സി
പറഞ്ഞു.
"മ്മ്മ്.....താൻ ചെല്ല്.......എന്തെങ്കിലും ഉണ്ടേൽ വിളിക്കാം."രാജീവ് അയാളെ തിരികെ വിട്ടു.
പത്രോസ് തന്റെ ജോലിസമയം കഴിഞ്ഞു പോയിരുന്നു.രാജീവ് വരും എന്ന് പറഞ്ഞിരുന്നതിനാൽ പാഴ്സല്
പി സിയെ ഏൽപ്പിക്കുകയും ചെയ്തു.
ചില അവസരങ്ങളിൽ പത്രോസ് കൊണ്ട് കൊടുക്കാറുള്ളതുമാണ്.
പക്ഷെ ഇന്നതുണ്ടായില്ല എന്ന് മാത്രം.
പോകും മുൻപ് രാജീവനെ വിളിച്ചു സ്ഥിതിഗതികൾ വിവരിച്ചിരുന്നു.അത്
നോക്കി കാര്യങ്ങളൊന്ന് കൂടി വിലയിരുത്താമെന്ന് കരുതിയാണ് രാജീവന്റെ ഈ വരവ് തന്നെ.
തീപിടുത്തമുണ്ടായ ശേഷം രാജീവ് കുറച്ചധികം ശ്രദ്ധിക്കുന്നുണ്ടെന്ന്
വേണമെങ്കിൽ പറയാം.അതുകൊണ്ട് കൂടിയാണ് ഇരുട്ടിയെങ്കിലും രാജീവ് സ്റ്റേഷനിലെത്തിയത്.സലിമിന്റെ കറങ്ങിനടപ്പ് നിർത്തി കുറച്ചുനാൾ എങ്കിലും രാത്രിയിൽ ഓഫിസ് ജോലി നൽകണമെന്ന ചിന്തയും രാജീവന്റെ മനസ്സിലുണ്ട്.
രണ്ടടി വീതിയിലും നീളത്തിലും ഉള്ള
ഒരു പെട്ടിയായിരുന്നു അത്.നന്നയി പാക്ക് ചെയ്തു റിബൺ ഒക്കെ കെട്ടിയിട്ടുണ്ട്."നല്ല കനം,ആരോ കാര്യമായി തന്നെയാണല്ലോ രാജീവ്." അത് പൊക്കി നോക്കിയിട്ട് ഗോവിന്ദ് പറഞ്ഞു.
"എന്തായാലും അത് പൊട്ടിക്ക് ഗോവിന്ദ്."രാജീവൻ അനുവാദം കൊടുത്തു.
പൊട്ടിച്ചതും ഒരു ഞെട്ടലോടെ ഗോവിന്ദ് പിന്നോട്ടിരുന്നു.എന്തെന്ന് അറിയാൻ രാജീവും അതിലേക്ക് നോക്കി.അത് കണ്ട രാജീവനും ഒരു പകപ്പോടെ തന്റെ മൂക്ക് പൊത്തി.
ഒരു തലയും അതിന്റെ കൂടെ ഒരു ലിംഗവും.അതിൽ നിന്ന് ചോരമണം പുറത്തേക്ക് വരുന്നു.പകച്ചുപോയ അവർ കുറച്ചുസമയം ഒന്നും മിണ്ടിയില്ല.വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.ഇങ്ങനെ ഒന്ന് ആരും തന്നെ പ്രതീക്ഷിക്കുന്നതുമല്ല.
"ഇതൊരു സ്റ്റേറ്റ്മെന്റാണ് രാജീവ്.
എനിക്കുള്ളൊരു മുന്നറിയിപ്പ്."
സംയമനം വീണ്ടെടുത്തുകൊണ്ട് ഗോവിന്ദ് പറഞ്ഞു.
ഗോവിന്ദ് അങ്ങനെ പറഞ്ഞപ്പോൾ ചോദ്യഭാവത്തിൽ രാജീവനൊന്ന് നോക്കി.ഗോവിന്ദൻ പറഞ്ഞതിന്റെ
💬 Comments
View all comments