Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby]
അവനിട്ട് തവികൊണ്ട് ഒന്ന് കൊടുത്തു.
മാധവനതൊക്കെ കണ്ട് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.
*****
തന്റെ മേലുദ്യോഗസ്ഥരുടെ മുന്നിൽ നിൽക്കുകയാണ് രാജീവ്......അവർ ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ രാജീവ് നന്നേ ബുദ്ധിമുട്ടി.
"ഇന്നലെ വൈകിട്ട് റിപ്പോർട്ട് കിട്ടണം എന്ന് തന്നോട് പറഞ്ഞിരുന്നു.തന്റെ വാക്ക് കേട്ട് ഇന്ന് രാവിലെ വരെ സമയവും നൽകി.എന്നിട്ടും തന്റെ സ്റ്റേഷനിൽ നടന്നതിന് വ്യക്തമായ മറുപടി നൽകാൻ തനിക്ക് കഴിയുന്നില്ല."ഡി വൈ എസ് പി കോശി അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
സർക്കിളും അതെ നിലപാടിലാണ്."സർ........ചില സംശയങ്ങളാണ്. അതിന് കൂടി ഉത്തരം കിട്ടാനുണ്ട്. ഉടനെതന്നെ ഇതിന് പിന്നിലുള്ളവരെ പിടികൂടാമെന്ന് ഉറപ്പുമുണ്ട്."
"തനിക്കെന്നും സംശയങ്ങളാണല്ലൊ?
ഏതോ ഒരു ക്രിമിനലിന്റെ മരണം പോലും സംശയിച്ചു സംശയിച്ചു എങ്ങുമെത്താതെ നിക്കുന്നു.ഞാൻ ഒന്നുമറിയുന്നില്ല എന്ന് കരുതരുത്.
മുകളിൽ ചില പരിചയക്കാരുണ്ടെന്ന് കരുതി എന്നും ഇങ്ങനെയൊക്കെ ആവാം എന്ന ചിന്ത വേണ്ട.
കസ്റ്റഡിയിലുള്ള ഒരുവനെ സൂക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാടൊ ഈ തൊപ്പിയും വച്ചു നടക്കുന്നത്.അവനാണെങ്കിൽ സ്റ്റേഷൻ കത്തിച്ചിട്ടു പോയി എന്നും പറയുന്നു."സർക്കിൾ പീറ്ററും നല്ല കലിപ്പിലാണ്.
"സർ.......മുകളിൽ പരിചയക്കാരുണ്ട്.
അതിന്റെ ബലത്തിലായിരുന്നു എങ്കിൽ ഞാൻ ഇപ്പൊൾ ഇവിടെ നിക്കില്ല.ഒരുപാട് ജോലിയുണ്ട്,ഇത് ചെയ്തവനെയും ചെയ്യിച്ചവനെയും പൂട്ടേണ്ടത് എന്റെ അഭിമാനത്തിന്റെ പ്രശ്നവും.അതുകൊണ്ട് സാർ അത് വിട്.
പിന്നെ ഞാൻ വന്നത് എന്റെ മര്യാദ,
എന്റെ നിഗമനങ്ങളും സംശയങ്ങളും സർ പറഞ്ഞ കേസിലെതടക്കം മുന്നിലിരിക്കുന്ന ഫയലിലുണ്ട്.
പിന്നെ ഈ കേസ് അന്വേഷിക്കുന്നത് ഞാനാണ്, ഈ രാജീവ് റാം.
തുടങ്ങിയിട്ടുണ്ടെങ്കിൽ അത് അവസാനിപ്പിക്കാനും എനിക്കറിയാം.
എനിക്കിട്ടൊന്ന് കൊട്ടാനുള്ള വടിയാണ് ഇ തീപിടുത്തം എന്നറിയാം,
അതിന്റെ പേരിൽ ഇനിയും ഇതുപോലെ പ്രഹസനം തുടർന്നാൽ അറിയാല്ലോ
💬 Comments
View all comments