0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby]

Author : alby Read All Parts 586
സാറുമ്മാർക്ക്......അന്ന് നിങ്ങൾ നൽകിയ വിരുന്ന് സ്വീകരിച്ചു പൂഴ്ത്തിയ മക്കളുടെ കേസ് ഫയൽ ഞാൻ അങ്ങ് പൊക്കും." "എടൊ..........താൻ ഇങ്ങനെ ബി പി കൂട്ടല്ലേ.തനിക്കറിയാല്ലൊ ഇതിന്റെ ഗൗരവം.മുകളിൽ നിന്ന് പ്രഷർ വല്ലാതെയുണ്ട്.ആ പുതിയ എസ് പി വല്ലാതെ സ്വര്യം കെടുത്തുന്നു.ഹോം മിനിസ്റ്ററെപ്പോലും പുല്ല് വിലയാ." പീറ്റർ പറഞ്ഞു. "അവരെ തണുപ്പിച്ചു നിർത്തേണ്ടത് സാറിന്റെയൊക്കെ ആവശ്യമാണ്. എനിക്ക് ഈ കേസുമായി മുന്നോട്ട് പോയെ പറ്റൂ.അല്ലെങ്കിൽ മറ്റ് ചിലത് വെളിച്ചം കാണും." "ഒന്ന് അടങ്ങടൊ രാജീവ്.........ഒരു പതിനഞ്ചു ദിവസം.അതിനുള്ളിൽ ഒരു തീരുമാനം ഉണ്ടാവണം."നിവൃത്തി ഇല്ലാതെ ഡി വൈ എസ് പി പറഞ്ഞു. "താങ്ക് യു സർ.......എസ് പിയെ ഒന്ന് തിരക്കി എന്ന് പറഞ്ഞേക്ക്.ഒന്ന് കാണുന്നുണ്ട് ആ പുന്നാര മോളെ." ഒരു ചിരിയോടെ തന്റെ തൊപ്പിയുടെ തുമ്പിൽ വലതുകൈ കൊണ്ട് ഒന്ന് ഉറപ്പിച്ചു വച്ചശേഷം ഒരു സല്യൂട്ടും നൽകി രാജീവ്‌ പുറത്തേക്ക് നടന്നു. പതിനഞ്ചു ദിവസത്തെ സമയം നേടി തികഞ്ഞ ആത്മവിശ്വാസത്തോടെ രാജീവ്‌ ആ മുറിവിട്ടിറങ്ങി.ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ് എന്ന ഉറച്ച ബോധ്യത്തോടെ മനസ്സിൽ ചിലത് പറഞ്ഞുറപ്പിച്ചുകൊണ്ട് തന്റെ ജീപ്പിലേക്ക് കയറവെ മുന്നോട്ട് ഇനി
ഒരു മാർഗം എന്നത് അപ്പോഴും രാജീവനിൽ നിന്നും അകന്ന് നിന്നു. തന്റെ കയ്യിൽ ഇങ്ങനെയൊരു പിടിവള്ളിയുണ്ടായത് ഭാഗ്യം.കള്ളും പെണ്ണും മണ്ണും വാങ്ങി ഒതുക്കിയ കേസിന്റെ പേരിൽ മുതലെടുപ്പ് നടത്തിയത് ചെറ്റത്തരമാണെങ്കിലും തനിക്ക് വേറെ വഴിയില്ലാത്തതും, താൻ ഒരു വലിയ ചെറ്റയാണെന്നതും രാജീവ്‌ ഒരുവേള ഓർത്തുപോയി."ഇവനെ ഒതുക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെയുണ്ടാവും.തലവിധി അല്ലാതെ എന്താ."രാജീവ്‌ പോയതും കോശി പറഞ്ഞു. "നമ്മുടെ മക്കൾ അറിയാതെ മയക്കു മരുന്ന് കേസിൽ പെട്ടും

💬 Comments

View all comments