Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]
"എത്തി.........കുറച്ചു വൈകി. ഇനി ഉണ്ടാവില്ല."
"ചെല്ല്.......ഫ്രഷ് ആയി വാ.നിങ്ങൾ വരാഞ്ഞത് കൊണ്ട് ഇവിടെയാരും കഴിച്ചിട്ടില്ല."
മാഷിന്റെ കൂടി അനുവദം കിട്ടിയതും അവർ വേഗം തന്നെ മുറിയിൽ കയറി
വല്ലാത്തൊരു ആശ്വാസം അവർക്ക് അപ്പോൾ ലഭിച്ചിരുന്നു.
പതിവ് പോലെ ഒന്നിച്ചിരുന്ന് അവർ അത്താഴം കഴിച്ചു.
ആഹാരത്തോടുള്ള വീണയുടെ മടി കാര്യമാക്കാതെ അവളെ സാവിത്രി ഊട്ടിക്കൊടുത്തു.കഴിച്ചു കഴുകി ഉറങ്ങാനായി പോകുന്ന വേളയിൽ മാധവൻ ഒരിക്കൽ കൂടി അവരെ കണ്ടു.
"സുര വിളിച്ചിരുന്നു....... പേടി വേണ്ട.
സാവിത്രിയോട് ഞാൻ പറഞ്ഞുകൊള്ളാം"എന്ന് മാത്രം
മാധവൻ പറഞ്ഞ്,നല്ലൊരു രാത്രിയും അവർക്ക് നേർന്നിട്ടാണ് മാധവൻ തന്റെ മുറിയിലേക്ക് പോയത്.
നാളെ വിശദമായി മാഷിനോട് സംസാരിക്കണം എന്ന് കരുതി അവരും.
*****
"എന്നാലും ഓരോന്ന് കേക്കുമ്പോൾ"
അത്താഴവും കഴിഞ്ഞു ശംഭുവിന്റെ നെഞ്ചിൽ പതിവ് പള്ളു പറച്ചിലിന്റെ ഇടക്ക് ആരോടെന്നില്ലാതെ വീണ പറഞ്ഞു.റപ്പായിയും സുനന്ദയും പറഞ്ഞ കാര്യങ്ങളാണ് അവളുടെ മനസ്സ് നിറയെ.
"ഇപ്പൊ അതൊന്നും ചിന്തിക്കണ്ടാ. നമ്മുടെ കുഞ്ഞിന്റെ കാര്യം മാത്രം ഓർക്ക്,അത് മാത്രം മതി.ടെൻഷൻ അടിക്കാതെ ഹാപ്പി ആയിട്ടിരിക്കേണ്ട
സമയവാ."അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് അവനും.
അവരുടെ സ്വകാര്യതയെ ശല്യം ചെയ്തുകൊണ്ടാണ് അതിനിടയിൽ
സുരയുടെ കാൾ വരുന്നത്."മോനെ സംശയം ശരിയാ.വന്നത് പോലീസ്
തന്നെ.പേര് വിക്രമൻ,ടൗൺ എസ് ഐ."
"അതൊരു കെണിയാണല്ലോ ഇരുമ്പേ?"
"മ്മ്മ്മ്മ്.........ഒരുവനെ വീട്ടിൽ കയറി പൂളിയതിന്റെ മണം പിടിച്ചുള്ള വരവാ.
അത് റപ്പായിച്ചേട്ടനിൽ വരെയെത്തി.
ഇനി നിന്നെത്തേടിയും വരാം.ഒന്ന് കരുതിയിരുന്നോ."
"അയാളെയൊന്ന് ബ്ലോക്ക് ചെയ്യാൻ?'
"നീ വച്ചോ,ഞാൻ ഒന്നാലോചിക്കട്ടെ.
മാഷിനോട് കൂടി ഒന്ന് ചോദിക്കണം."
കൂടുതൽ പറയാൻ നിക്കാതെ സുര ഫോൺ കട്ട് ചെയ്തു.അടുത്ത നിമിഷം അവന്റെ
💬 Comments
View all comments