0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Author : alby Read All Parts 853
ഫോണിലേക്ക് വിക്രമന്റെ ചിത്രങ്ങൾ സന്ദേശമായി ലഭിക്കുകയും ചെയ്തു. "അതയാളാണല്ലെ..........."അത് കേട്ട് അവനരികിലിരിക്കുകയായിരുന്നു വീണ.കാര്യം മനസ്സിലാക്കിയെന്ന പോലെയായിരുന്നു ചോദ്യവും. "മ്മ്മ്മ് "അവനൊന്ന് മൂളുക മാത്രം ചെയ്തു." "ഇരുമ്പിനോട്‌ ഒന്ന് നിക്കാൻ പറയ്, എന്റെ ഊഹം ശരിയാണെങ്കിൽ ഉടനെ അയാൾ ശംഭുസിനെ തേടി വരും അല്ലെങ്കിൽ കില്ലർ വുമണിന്റെ മുന്നിലെത്തും.അതിന് തക്ക എന്തോ ഒന്ന് അയാൾക്ക് കിട്ടിയിട്ടുണ്ട്.സൊ സൂക്ഷിച്ചു ഡീൽ ചെയ്യണം." "അതെന്താവും എന്നാ ഞാൻ ആലോചിക്കുന്നത്." "എന്തായാലും എന്തോ വൈറ്റൽ ക്ലൂ കിട്ടിക്കാണണം.ശരിയായ ദിശയിൽ കൂടെ അയാളെ നയിക്കുന്ന ഒന്ന്." "കണ്ട് പിടിക്കണം പെണ്ണെ.അയാളെ വഴി തിരിച്ചു വിട്ടേ പറ്റൂ." "ശംഭുസെ........ഇക്കാര്യത്തിൽ ഒന്ന് മാത്രം എനിക്കിതുവരെ അറിയില്ല. എനിക്കെന്നല്ല ആർക്കും.ഒരു പേര്, ആരാ അന്ന് ശംഭുസിന്റെ കൂടെ, ആരാ അവന്റെ കഴുത്തറുത്തത്?" "വേണ്ട പെണ്ണെ.......അത് എന്നിൽ തന്നെ ഇരിക്കട്ടെ." "ഇത് എന്റെ കൂടി പ്രശ്നവാ.എനിക്ക് അറിയണം ശംഭുസെ......." "മോളിത് റസ്റ്റ് എടുക്കേണ്ട ടൈമാ. കൂടുതൽ ടെൻഷൻ തലയിൽ കേറ്റി വക്കണ്ട." "ഒന്നും അറിയാതെയിരിക്കുമ്പോഴാ എനിക്ക് ടെൻഷൻ.കഴിഞ്ഞ ദിവസം തന്നെ ഒരു പിശാചിന്റെ കഴുത്തറുത്ത സമയം എനിക്ക് കിട്ടിയ സന്തോഷം, അതെങ്ങനാ എക്സ്പ്രസ്സ്‌ ചെയ്യുക, എനിക്കറിയില്ല.നമ്മുടെ കുഞ്ഞിനോട് ഞാനത് പറയുകയും ചെയ്തു, അമ്മയെ ഉപദ്രവിച്ച ഒരുവൻ കൂടി തീർന്നു എന്ന്.അപ്പൊ അവന്റെ സന്തോഷം ഞാനറിഞ്ഞതാ.അവന്റെ സന്തോഷം കൊണ്ടുള്ള തുള്ളിച്ചാട്ടം ഞാൻ അനുഭവിച്ചതാ.എത്ര ചവിട്ട് തന്നുന്നറിയുവോ നമ്മുടെ വാവ. അവന്റെ സന്തോഷം പ്രകടിപ്പിച്ചതാ." "ഇപ്പോഴേ അവനാണെന്ന് ഉറപ്പിച്ചൊ? ഈ സമയത്തു അനക്കം ഒക്കെ കിട്ടുക പതിവാട്ടോ." വീണയുടെ ഭാവവ്യത്യാസം ശ്രദ്ധിച്ചു കൊണ്ട് ശംഭു പറഞ്ഞു.അവൻ ഒന്ന് പകച്ചുപോയ നിമിഷമായിരുന്നു അത്. "അതെ........അവൻ

💬 Comments

View all comments