Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]
തന്നെയാ.എന്റെ ചെക്കനെപ്പോലെയൊരു തെമ്മാടി.
പിന്നെ അവൻ സാധാരണപോലെ അനങ്ങുന്നുണ്ട്,ഇതങ്ങനെയല്ല ശംഭുസെ......പതിവിലും കൂടുതൽ രണ്ട് ചവിട്ട് കിട്ടി എനിക്ക്."
"അത് എന്നെ കളിയാക്കുന്നതിന് രണ്ടെണ്ണം കൂടുതൽ തന്നതാ.ഞാൻ പറയാറുണ്ട് വയറ്റിൽ ചേർന്ന് കിടക്കുമ്പോൾ,അല്ലേലും അവൻ അറിയുന്നുണ്ട് അവന്റെ അച്ഛനോട് നീ പോരെടുക്കുന്നത്."
"ഒന്ന് പോണുണ്ടോ......ഇതതൊന്നും അല്ല.പോരടുക്കുന്നുണ്ടെങ്കിലെ കണക്കായിപ്പോയി."
"അതൊക്കെ പോട്ടെ,ഇങ്ങനെ മിണ്ടി ഇരുന്നാൽ മതിയോ,ഉറങ്ങണ്ടേ?"
"എങ്കിൽ പറയ്.......ആരാത്?എനിക്ക് വേണ്ടി അത് ചെയ്തയാളെ രക്ഷിച്ചു നിർത്തേണ്ടത് എന്റെ കടമയാണ്. അത് ഞാൻ ചെയ്യുകയും ചെയ്യും. ഈ ബെഡിലിരുന്നുകൊണ്ട് തന്നെ എനിക്ക് പലതും ചെയ്യാൻ കഴിയും.
സംശയമുണ്ടോ എന്റെ ചെക്കന്?"
"അറിയാം പെണ്ണെ........പക്ഷെ ഈ വയറ്റിലൊരു ജീവനുള്ളത് മറക്കണ്ട. അതാണ് ഇപ്പൊ ശ്രദ്ധിക്കേണ്ടതും."
"എന്റെ വയറ്റിൽ നമ്മുടെ കുഞ്ഞ് ഉരുവായതു മുതൽ പറയുന്നുണ്ട് ഞാനവനോട് അവന്റെ അമ്മയുടെ ജീവിതത്തിൽ സംഭവിച്ചതൊക്കെ.
ഇതവന് കൂടി വേണ്ടിയാ.അവനെന്റെ
വയറ്റിലുള്ളപ്പോൾ തന്നെ എല്ലാം ശാന്തമാവണം.ആ സന്തോഷം അനുഭവിച്ചുകൊണ്ട് വേണം അവൻ എന്നിൽ നിന്നും വേർപെട്ട് മറ്റൊരു ശരീരമാവാൻ.അതവന്റെയവകാശാ"
"അന്ന്........ഏടത്തിയാ എന്റെ കൂടെ"
ഇനി മറച്ചുപിടിച്ചിട്ടും കാര്യമില്ലെന്ന് തോന്നിയ ശംഭു അവളോട് പറഞ്ഞു.
അല്ലെങ്കിൽ അതറിയാൻ എന്തും ചെയ്യുമവൾ,അതവന് നന്നായറിയാം.
"എന്ത്.......എന്താ പറഞ്ഞെ.ഏട്ടത്തി എങ്ങനെ ഇതിനിടയിൽ?"വിശ്വാസം വരാതെ അതിലുപരി അതിശയോക്തിയിൽ വീണ ചോദിച്ചു.
"അവിചാരിതമായിട്ടാ ഒരിക്കൽ ഏട്ടത്തി വില്ല്യമിന് മുന്നിൽ പെടുന്നത്.
ലുലു മാളിൽ വച്ച്.എന്തോ പർച്ചേസ് ചെയ്യുന്നതിനിടയിലോ മറ്റോ ആണ് യാദൃശ്ചികമായി ഏട്ടത്തിയെ ആ നാറിയുടെ കണ്ണിൽ പെടുന്നതും. അവന്റെ സ്വഭാവം അറിയാല്ലൊ തനിക്ക്,പിന്നീട് ഏട്ടത്തിയുടെ പിറകെ ആയി അവന്റെ..........
പോകുന്ന വഴിയിലും മറ്റും ശല്യമായ നേരവാ എന്നോട് വിവരം പറയുന്നത്.
അത്രയും ശല്യമായിരുന്നു അവൻ.
💬 Comments
View all comments