0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]

Author : alby Read All Parts 580
രാജീവന്റെ ഭാര്യയുടെ പേരിൽ ഭൂമി രെജിസ്റ്റർ ചെയ്തതിന്റെ രേഖകളും മറ്റും,പിന്നെ മന്ത്രിയുമായി ചേർന്ന് ആർക്കോ പണം കൈമാറുന്ന വീഡിയോയും. അവ എവിടെയൊക്കെ എങ്ങനെ ചിലവഴിച്ചു,എവിടെ സൂക്ഷിക്കുന്നു എന്നൊക്കെ ഇതിലുണ്ട്." "ബിനാമിയെങ്കിൽ അവരെന്തിന് ഇങ്ങനെ........?" "ഒന്നുറപ്പാണ് ശംഭുസെ.അതിലൊരു വ്യക്തി ഇവർക്കെതിരാണ്.അതാണ് ഇതൊക്കെ ഇങ്ങനെ ഡ്രൈവിൽ വന്നതിന് കാരണം.ഒരിക്കൽ പണി കിട്ടിയാലോ എന്ന് കരുതിക്കാണും അല്ലേൽ തിരിഞ്ഞു കൊത്തുന്ന സമയം ഉപയോഗിക്കാൻ ഇങ്ങനെ ആക്കിയതുമാവാം." "ഇനി എങ്ങനാ കാര്യങ്ങൾ?എന്നാലും അതാരാവും?"ശംഭു ചോദിച്ചു. "അവർക്കിടയിലെ പ്രശ്നങ്ങളല്ല, അത് ആരെന്നുള്ളതുമല്ല. ഇതെങ്ങനെ അവർക്കെതിരെ പ്രയോഗിക്കാം എന്ന് ചിന്തിക്ക്. ശംഭുസെ......ശ്രദ്ധിച്ചു കേൾക്കണം. നാളെ ഞാൻ പറയുന്നയാളെ പോയി കാണണം.ഞാൻ പറയുന്നത് പോലെ പറയണം.കൂടെ നിന്നാൽ അവർക്ക് ലാഭമുണ്ടാകും എന്ന രീതിയിൽ വേണം സംസാരിക്കാൻ.അവരുടെ മനസ്സിൽ ഒരു കൺഫ്യൂഷൻ ഉണ്ടാക്കുക,അത്രയും മതി.കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നത് എങ്ങനെ എന്ന് ഞാൻ കാണിച്ചു തരാം." "മാഷിനോട് ഇതൊക്കെ പറയണ്ടേ?" "നമുക്കൊരുമിച്ചു രാവിലെ തന്നെ കാണാം.അച്ഛനോടും കൂടി ചോദിച്ചു വേണം മുന്നോട്ടുള്ള ചുവടു വക്കാൻ" "അങ്ങനെ രാജീവനുള്ള ചെക്ക് വക്കാനുള്ള സമയമായി എന്നർത്ഥം." "അതെ ശംഭുസെ........"അവൾ പറഞ്ഞുവന്നത് ഇടക്ക് നിർത്തി. നോക്കുമ്പോൾ ശംഭു ഉറക്കം തൂങ്ങി ഇരുന്നുകൊണ്ടാണ് മിണ്ടുന്നത്. എന്നാൽ ഇനി നാളെയാവാം എന്ന് വീണയും കരുതി. "കിടന്നോ ശംഭുസെ........ഇങ്ങനെ ഉറക്കം തൂങ്ങിയിരിക്കണ്ട." "ഇയാളും വാ......." "വരുവാ........അല്ലേല് നമ്മുടെ കുഞ്ഞ് ചോദിക്കും എന്റെ അച്ഛനെ ഉറങ്ങാൻ വിടാഞ്ഞത് എന്തിനാണെന്ന്?" "ഓഹ്........വലിയ തമാശ പറഞ്ഞു എന്നാ ഭാവം."അവനും വിട്ടില്ല.അതിന് മറുപടിയായി അവൾ ചുണ്ട് കൊണ്ട് ഗോഷ്ഠി കാണിക്കുകയാണ് ചെയ്തത്. അവൾക്കും ഉറക്കം വന്നുതുടങ്ങിയിരുന്നു.ഡ്രൈവിലെ വിവരങ്ങൾ കത്രീനക്കും മെയിൽ ചെയ്തു നൽകിയ

💬 Comments

View all comments