0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]

Author : alby Read All Parts 579
പല ഇലക്ട്രോണിക്സ് വമ്പൻമാരും നമ്മുടെ ക്ലൈന്റ് ആണ്,നമ്മുടെ പല സോഫ്റ്റ്‌വെയറുകളും അവർ ഉപയോഗിക്കുന്നുണ്ട്.ഇതാണെങ്കിൽ സാംസങിന്റെ ലെറ്റസ്റ്റ് ഡ്രൈവും. മാത്രമല്ല പിന്നെയും ഉണ്ട് പ്രമുഖ ബ്രാൻഡുകൾ നമ്മുടെ ക്ലൈന്റ്സ് ആയി." "എന്നിട്ടാ ഇങ്ങനെ ഒന്നും ആകാതെ ഇരിക്കുന്നത്?" "ശംഭുസേ.......ഒരു സോഫ്റ്റ്‌വെയറിൽ ചെറിയൊരു അപ്ഡേഷൻ. അതൊന്ന് കഴിഞ്ഞോട്ടെ രാജീവനും ഭാര്യയും ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങളിലേക്ക് ഞാൻ നുഴഞ്ഞു കയറും." "അപ്പൊ ഇന്നത്തെ ഉറക്കം പോയി എന്നർത്ഥം." "മിക്കവാറും.......... ഹ ഹ....."അവൾ ഒന്ന് ചിരിച്ചു."ദാ ഇപ്പോൾ കഴിയും ശംഭുസെ." വീണയുടെ ശ്രദ്ധ വീണ്ടും ജോലിയിൽ ആയി.അവളുടെ വിരലുകൾ കീ ബോഡിലെ അക്ഷരങ്ങളിൽ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു. ഒന്നും മനസിലാവാതെ ശംഭു അത് നോക്കിക്കൊണ്ടിരിക്കുന്നു.കുറച്ചു സമയം കഴിഞ്ഞതും വീണ വലതു കയ്യുടെ മുഷ്ടി ചുരുട്ടി നെഞ്ചിൽ ഒന്ന് തട്ടുന്നതവൻ കണ്ടു,ഒപ്പം ചുണ്ടിൽ ഒരു ചിരി വിടരുന്നതും. കാര്യം നടന്നു എന്നവൻ മനസ്സിലാക്കി അതവളുടെ മുഖത്തുണ്ടായിരുന്നു. അവനും അവൾക്കടുത്തെക്കിരുന്നു. അവൾ പിന്നെയും എന്തോ ചെയ്യുന്നു. ഒടുവിൽ പാസ്സ്‌വേഡ്‌ ബ്രേക്ക്‌ ചെയ്ത് ഡ്രൈവിലേക്ക് കയറുമ്പോൾ അവളുടെ കണ്ണുകളിൽ ആകാംഷ നിറയുന്നതവൻ ശ്രദ്ധിച്ചു. ഉള്ളിലേക്ക് കയറിപ്പോകുന്ന ഓരോ നിമിഷവും അവളുടെ കണ്ണുകൾ വിടർന്നുവന്നു.അതിലെ വിവരങ്ങൾ ഓരോന്നും ഞെട്ടിക്കുന്നവയായിരുന്നെങ്കിലും വീണക്ക് അതൊക്കെ സന്തോഷം നൽകുന്നവയുമായിരുന്നു. "എന്റെ പെണ്ണിന് വല്ലാത്ത സന്തോഷം ആണല്ലോ?"അതൊക്കെ കണ്ടിരുന്ന ശംഭു ചോദിച്ചു.
"അതെ ശംഭുസെ......നമ്മുടെ പ്രശ്നം എല്ലാം ഇതുകൊണ്ട് തീരും. അതിനുള്ള ഉള്ള മരുന്നിതിലുണ്ട്. ഒന്നറിഞ്ഞു കളിച്ചാൽ മതി."വീണ പറഞ്ഞു. "അപ്പൊ അങ്ങനെയാണ്,ഒരു ബ്ലാക്ക് മെയിൽ സെറ്റപ്പ് അല്ലെ?" "ഞാൻ പറയട്ടെ ശംഭുസെ..........ഇത് നോക്കിയേ.രാജീവൻ നടത്തിയ ഏതോ ഒരു ബിനാമി ഇടപാടുകളുടെ രേഖകളാണ് ഇതിൽ.മന്ത്രി ഉൾപ്പെട്ട ഒന്ന്.നോക്ക്

💬 Comments

View all comments