Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]
ഭാര്യക്കിന്ന് ഉറക്കമൊന്നും ഇല്ലെ,നേരം ഇതെത്രയായീന്നാ?"ശംഭു ചോദിച്ചു.
"കുറച്ചു ക്ഷമിക്കെന്റെ ഭർത്താവെ.
ഇതൊന്ന് തുറക്കാതെ എനിക്കുറക്കം വരില്ല."വീണയും അതെ രീതിയിൽ മറുപടി പറഞ്ഞു.
"സാവധാനം മതി പെണ്ണെ.ഇങ്ങനെ ആയാൽ മര്യാദക്ക് ഒരു ജോലി തീരില്ല."അവളുടെ കാട്ടിക്കൂട്ടലുകൾ
കണ്ട് അടുത്തിരുന്ന ശംഭു പറഞ്ഞു.
"ശംഭു............."തന്നെ ഡിസ്റ്റർബ് ചെയ്യരുത് എന്ന ധ്വനിയായിരുന്നു അതിൽ.
"ഇതെന്ത് കോപ്പ്.........മനുഷ്യന് ഒന്നും പറയാനും പാടില്ലേ."
"അങ്ങനെ പറഞ്ഞൊ ഞാൻ.ഇത് നമുക്ക് വേണ്ടിയല്ലെ,മുന്നോട്ട് ഒരു വഴി കിട്ടാൻ വേണ്ടിയല്ലെ?"
"എന്നിട്ട് ഒന്നും നടക്കുന്ന ലക്ഷണം കാണുന്നില്ലല്ലോ,കുറെ ഇട്ടു കുത്തുന്നത് അല്ലാതെ?"
"മോനെ.......ഇത് ഭാര്യക്ക് കൈ വെട്ടി കൊണ്ട് കൊടുക്കുന്നത് പോലെയല്ല."
കിട്ടിയ തക്കത്തിന് വീണ അവനിട്ട് ഒന്ന് കൊട്ടി.
"എന്തായാലും നടന്നുകണ്ടാൽ മതി."
"നടക്കണോല്ലോ.അല്ലാതെ എവിടെ പോവാൻ."അവളുടെ മുഖത്ത് തന്നെ കുറിച്ച് തന്നെയുള്ള ആത്മവിശ്വാസം അവൻ കണ്ടു.
"അല്ല......ഈ പാസ്സ് വേർഡ് മറന്നാൽ ഫോൺ തുറന്നുകിട്ടും എന്നൊക്കെ അറിയാം.പക്ഷെ ഈ പെൻഡ്രൈവ് ഒക്കെ..........?"ശംഭു തന്റെ സംശയം ചോദിച്ചു.
"ഫോണും ലാപും ഒക്കെ പാസ്സ് വേഡ് പൊട്ടിച്ചു തുറക്കാമെങ്കിൽ ഇതും പറ്റും.മോനെ ശംഭുസെ കാലം മാറി, പുതിയത് ഓരോന്നും ഡെവലപ്പ് ചെയ്യുന്ന സമയവും.എന്തിന് സ്പേസ് ടുറിസം പ്ലാൻ ചെയ്യുന്ന കാലമാ ഇത് അപ്പഴാ ഒരു പെൻഡ്രൈവും അതിലെ ഒരു പാസ്സ് വേഡും."വീണ തനിക്ക് കഴിയും എന്ന ബോധ്യത്തിൽ അവനോട് പറഞ്ഞു.
"എന്നിട്ട് പറച്ചില് മാത്രമെ ഞാൻ കാണുന്നുള്ളൂ."ശംഭു ഒരൊഴുക്കൻ
മട്ടിൽ പറഞ്ഞു.
"ശംഭുസെ......... വെറുതെ ഊതല്ലേ.
എന്റെ കയ്യിൽ നിന്ന് മേടിക്കും.എന്റെ കെട്ടിയോൻ എന്നാ വിചാരിച്ചു,ഞാൻ തുടങ്ങിവച്ച നമ്മുടെ കമ്പനിയെപ്പറ്റി.
ഏഷ്യയിലെ ടോപ്പ് വൺ ആണിപ്പോൾ
സാംസങ്,ഡെൽ ഉൾപ്പെടെ
💬 Comments
View all comments