Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]
ആ മറ്റവളുടെ പേരിൽ എഴുതണമെന്ന ആവശ്യം ശക്തമായതുമുതൽ അവൾ തിരിച്ചു ചിന്തിച്ചുതുടങ്ങി.രാജീവ് മറച്ച സത്യം അവളറിഞ്ഞതും ചോദ്യം ചെയ്തതും ആയിരുന്നു എല്ലാറ്റിനും തുടക്കം.
പുറത്ത് കാണിക്കുന്നില്ലന്നെയുള്ളൂ.
അവരുടെയിടയിലെ പ്രശ്നങ്ങൾ നീറി നിൽക്കുകയാണ്.അതേത് നിമിഷവും ശ്വാസം മുട്ടിക്കുന്ന സ്ഥിതിയിലെത്തും."
സാഹില പറഞ്ഞു നിർത്തി.
"എന്തിന് ചന്ദ്രചൂഡൻ........?ഇപ്പോഴും നീ പറഞ്ഞില്ല.എങ്ങനെ സാഹില നിങ്ങൾക്കൊപ്പം കൂടി."
"എന്റെ കാര്യങ്ങൾ സാഹിലക്കറിയാം
രാജീവ് എന്നോട് ഒട്ടിയതടക്കം. അങ്ങനെയാണ് എന്നെ കാണാൻ വരുന്നതും കൂടെ നിക്കുമോ എന്ന് ചോദിക്കുന്നതും.രാജീവനെ മുട്ട് കുത്തിക്കുക എന്നത് എനിക്കും തോന്നിത്തുടങ്ങിയ സമയം,ആ ഒരു വിശ്വാസത്തിൽ വന്ന അവൾക്ക് തെറ്റിയില്ല.
അതിന് മുന്നേ ഞാൻ ചന്ദ്രേട്ടനും ആയി ഡീൽ ചെയ്തിരുന്നു.സമാന ലക്ഷ്യമായിരുന്നല്ലോ ഞങ്ങൾക്ക്. ഇപ്പൊ സാഹിലയുമുണ്ട് ഒപ്പം.പക്ഷെ ഒരു കാര്യത്തിൽ ഞങ്ങൾ ഒരേ ദിശയിലാണ്,അത് പറയേണ്ടത് ചന്ദ്രേട്ടനും.അദ്ദേഹം അത് പറയും. എനിക്ക് അനുവാദമില്ല അതിന്."
എല്ലാം കേട്ടുകൊണ്ട് സലിം ഒന്ന് പിറകിലേക്ക് ചാഞ്ഞു."സലിം നമുക്ക് ഇറങ്ങിയാലോ? "എന്ന ചോദ്യവും അവനെ തേടിയെത്തി.
നോക്കുമ്പോൾ സാഹില തൊട്ട് പിന്നിൽ നിൽക്കുന്നു.ഒരു പയറ്റു കഴിഞ്ഞതിന്റെ ഒരു ലക്ഷണവുമില്ല.
പക്ഷെ ഒരു തൃപ്തി അവളുടെ മുഖത്തുണ്ട്.
"ഇത്ര പെട്ടെന്നൊ?"അത് കേട്ട് ചിത്ര ചോദിച്ചു.
"പോകുന്ന വഴി ഒരാളെക്കൂടി കാണാനുണ്ട്.അവിചാരിതമായി
ഇടയിലേക്ക് വന്നുകയറിയ ഒരാൾ.
ഇന്ന് രാവിലെ വിളിച്ചു കാണണം എന്ന് പറഞ്ഞിരുന്നു.ഞാൻ ഒഴിയാൻ നോക്കി,പക്ഷെ കണ്ടെ പറ്റു എന്ന് നിർബന്ധം.ദാ ഇപ്പൊൾ തന്നെ മൂന് നാല് വട്ടം വിളിച്ചുകഴിഞ്ഞു.
തന്നെയുമല്ല സന്ധ്യക്ക് മുന്നേ വീട്ടിലെത്തണം പിള്ളേരുള്ളതല്ലെ"
"അതാരാ ഇത്രക്ക് മുട്ടി നിൽക്കുന്നത് "ചിത്ര ചോദിച്ചു.
"അത് പറയാം.ആദ്യം ആളെയൊന്നു കാണട്ടെ.ചന്ദ്രേട്ടനോടും ആളാരെന്ന് പറഞ്ഞിട്ടില്ല.അയാൾക്ക് പറയാൻ
💬 Comments
View all comments