Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]
റെഡിയായിരുന്നു."പേടിക്കാതെ വന്നോളൂ"എന്ന് സുനന്ദയുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങുന്നതിനിടെ ശംഭു പറഞ്ഞു.
അവളുടെ മുഖത്തൊരു അന്ധാളിപ്പ് അവൻ കണ്ടു.ഒപ്പം അവൾക്ക് ചില സ്പാർക്ക് ലഭിച്ചുതുടങ്ങി.ചുമ്മാ ഒരു മീറ്റിങ് അല്ലിത്,എന്തോ ഗൗരവം ഇതിനുണ്ട്.ഇവർക്കെന്തോ എന്നെ കുറിച്ചറിയാം.അല്ലെങ്കിൽ ഇത്രയും ആത്മവിശ്വാസം ശംഭുവിന്റെ മുഖത്തു കാണില്ല.ഒരുപക്ഷെ പെൻ ഡ്രൈവ് നഷ്ട്ടപ്പെട്ടത് ഇവിടെത്തന്നെ ആണെങ്കിലൊ എന്ന ചിന്തയും മുറിയിലേക്ക് നടക്കുന്നതിനിടയിൽ അവളുടെ മനസ്സിലൂടെ കടന്നുപോയി.
അത് നഷ്ട്ടപ്പെട്ടത് അവൾക്ക് മാത്രം അറിയുന്ന രഹസ്യവും.ശംഭുവിനെ ആണ് താനിന്ന് കാണുന്നത് എന്ന സത്യം മറച്ചത് നന്നായി എന്നവൾക്ക് തോന്നി.
അവനൊപ്പം മുറിയിലിരിക്കുമ്പോൾ അവൾ മനസ്സിൽ പലതും കണക്ക് കൂട്ടിക്കൊണ്ടിരുന്നു."എന്താ ഇത്രയും ചിന്തിച്ചു കൂട്ടുന്നത്. "അവളുടെ ഇരുപ്പ് കണ്ട് ശംഭു ചോദിച്ചു.
"ഹേയ്.........ഞാൻ വെറുതെ."അവൾ മറുപടി നൽകി.
"അത് വെറുമൊരു ചിന്തയല്ല.പലതും ഇപ്പോൾ നിങ്ങളുടെ മനസ്സിനെ ശല്യം ചെയ്യുന്നുണ്ടാവും."
"ഒക്കെ ഫൈൻ........എനിക്ക് അധികം സമയം ഇവിടെയിരിക്കാൻ കഴിയില്ല. നേരെ കാര്യത്തിലേക്ക് വന്നാൽ........"
ഒന്ന് തുടങ്ങിക്കിട്ടാനായി അവൾ പറഞ്ഞു.
"വിഷയം രാജീവ് തന്നെയാണ്.കുറെ ആയി അയാൾ ഞങ്ങളുടെ പിന്നാലെ തന്നെയാണ്.ഇനിയതുണ്ടാവരുത്."
"അദ്ദേഹം എന്റെ ഭർത്താവാണ്.
എന്റെ കുഞ്ഞിന്റെ അച്ഛനും.എന്റെ സഹോദരന്റെ കൈ എടുത്തതും നിങ്ങളാണ്.അങ്ങനെയൊരാൾക്ക് ഒപ്പം ഞാൻ എന്തിന് നിക്കണം.എന്നെ തേടി വന്നത് തന്നെ നിങ്ങൾക്ക് പറ്റിയ തെറ്റ്."
"ശരിയാണ് രാജീവ് നിങ്ങളുടെ പങ്കാളിയാണ്.കുഞ്ഞിന്റെ അച്ഛനാണ്
പിന്നെ സലിം,എന്റെ പെണ്ണിനെ തൊട്ടതിന്റെ ഫലമാണ് അവന്റെ ഒറ്റകൈ.പിന്നെ ഒരുകാര്യം ഓർമ്മ വേണം വെറും മൂന് നാല് കോളിലാണ് നിങ്ങളിപ്പോൾ എന്റെ മുന്നിൽ.അത് മതി എനിക്ക് നിങ്ങളെന്റെ വഴിക്ക് വരും എന്നുറപ്പിക്കാൻ."
"നീ വിളിച്ചു ഞാൻ വന്നു.അത് എന്റെ ബലഹീനതയായി കാണരുത്
💬 Comments
View all comments