Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]
ശംഭു."
"അല്ലാതെ ഭയന്നിട്ട് വന്നതല്ല.ഇത്താ നിങ്ങളുടെ മുഖം പറയുന്നുണ്ട് ഉള്ളിലെ ആശങ്കകൾ.അതാണ് നിങ്ങളെനിക്കരികിലേക്ക് വന്നതും."
"ശരിയാണ്.എന്നെ കൂടെ കൂട്ടാം എന്നുള്ള ചിന്ത തന്നെ ആസ്ഥാനത്ത്
അല്ലെ ശംഭു.എന്നെ നിങ്ങൾക്ക് ആവശ്യമുണ്ട്,അതങ്ങ് സമ്മതിച്ചു കൂടെ?"അവളും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.പ്രതിരോധിച്ചു നിൽക്കാൻ അവളും ശ്രമിച്ചു.
"എങ്കിൽ എനിക്ക് എന്റെതായ വഴി നോക്കേണ്ടി വരും."ശംഭു പറഞ്ഞു.
"അതാണ് ഞാനും പറയുന്നത്."
"എങ്കിൽ പൊയ്‌ക്കോളൂ.എന്തും നേരിടാൻ തയാറായിരിക്കൂ."ആശംസ
നേരുന്നത് പോലെ ശംഭു പറഞ്ഞു.
ഒരു ചിരിയോടെ അവളിറങ്ങി. വാതിൽ തുറന്നതും "ഒരു നിമിഷം ഈ ഫോൺ ഒന്ന് അറ്റന്റ് ചെയ്യൂ"എന്ന ശംഭുവിന്റെ വാക്കുകളും ഫോണിൽ നിന്നും കേട്ട വീണയുടെ ശബ്ദവും സാഹിലയെ അവിടെ പിടിച്ചുനിർത്തി.
അവൾ തന്നെ വാതിൽ ലോക്ക് ചെയ്തു.വിയർക്കുന്നുണ്ടായിരുന്നു അവൾ.ശംഭു ഒരു കുപ്പി വെള്ളം അവൾക്ക് നീട്ടി.
"എന്തു പറ്റി ഇത്താ?വെള്ളം ഇനിയും വേണോ?"ഒന്ന് കളിയാക്കിക്കൊണ്ട് ശംഭു വീണ്ടും ചോദിച്ചു.
"നിങ്ങൾക്കിതെങ്ങനെ......?"സാഹില തിരിച്ചു ചോദിച്ചു.
"കോഫി കുടിച്ചു പോയ സാഹില ഒരിക്കൽ തിരികെ വന്നു.നിരാശ ആയിരുന്നു ഫലം.ഇപ്പോൾ ഞങ്ങൾ അത് മുതലെടുക്കുന്നു.അത്രമാത്രം."
സാഹില വെട്ടിവിറക്കുകയായിരുന്നു.
"എന്താ........എന്താ നിങ്ങൾക്ക് വേണ്ടത്?"സാഹില ചോദിച്ചു.
പിന്നീട് ശംഭുവിന്റെ വാക്കുകൾ വീണ പഠിപ്പിച്ചതായിരുന്നു.അവളത് മുഴുവൻ ശ്രദ്ധയോടെ കേട്ടിരുന്നു.
അവളെയത് ഇരുത്തി ചിന്തിപ്പിച്ചു.
ശംഭുവിനെ പിണക്കിവിടുന്നത് ബുദ്ധിയല്ല എന്നും പറഞ്ഞതിൽ ചില വസ്തുതകളുണ്ടെന്നും പിടികിട്ടിയ സാഹില ഒന്ന് ആലോചിക്കണം, തീരുമാനം അറിയിക്കാം എന്ന് മാത്രം പറഞ്ഞുകൊണ്ട് അവനോട് പിരിഞ്ഞു.
ഒന്നുമില്ലെങ്കിലും സ്വയം രക്ഷിച്ചു നിർത്താൻ ഒരു തവണയെങ്കിലും ശംഭുവുമായി ധാരണയിൽ എത്തണം എന്നത് അവളെയതിന് പ്രേരിപ്പിച്ചു.
തനിക്ക് കൂടി ഉതകുന്ന രീതിയിൽ ദീർഘകാലത്തെക്ക് സ്ഥിരമായിട്ടുള്ള ഒരു പരിഹാരം,അതിനുള്ള മാർഗം
💬 Comments
View all comments